Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"അപ്പുവിനെ ഫോണ്‍ വിളിച്ച്‌ കിട്ടിയാല്‍കിട്ടി എന്നേ പറയാനാകു"; അമ്മയുടെ പരാതി പ്രണവ് കേള്‍ക്കുന്നുണ്ടോ ?

"അപ്പുവിനെ ഫോണ്‍ വിളിച്ച്‌ കിട്ടിയാല്‍കിട്ടി എന്നേ പറയാനാകു"; അമ്മയുടെ പരാതി പ്രണവ് കേള്‍ക്കുന്നുണ്ടോ ?

TV9 Malayalam 1 week ago

ല്ലാ അമ്മമാർക്കും മക്കളെ കുറിച്ചുള്ള പരാതിയായിരിക്കും ഫോണ്‍ വിളിച്ചാല്‍ കിട്ടാറില്ല എന്നത്. അതൊരു പരിഭവമായി അമ്മമാർ പറയാറുണ്ട്.

ഇത്തവണ ആ പരിഭവം പരസ്യമായി തന്നെ പരഞ്ഞിരികുന്നത് മോഹൻലാലിൻ്റെ ഭാര്യ സുചിത്ര മോഹൻലാല്‍ ആണ്. മകൻ പ്രണവിനെ കുറിച്ചാണ് സുചിത്രക്ക് ഇങ്ങനെയൊരു പരാതിയുള്ളത്. മകള്‍ വിസ്മയ ആദ്യമായി വേഷമിട്ട 'തുടക്കം' എന്ന സിനിമയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണവിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി സുചിത്ര ഇക്കാര്യം പറഞ്ഞത്. വിസ്മയയും മോഹൻലാലും ഈ അഭിമുഖത്തിൻ്റെ ഭാഗമായിരുന്നു.

തുടക്കം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മോഹൻലാലും സുചിത്രയുമെല്ലാം നിരവധി അഭിമുഖങ്ങളില്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ പ്രണവിനെ മാത്രം കാണുന്നില്ല. അദ്ദേഹം ഫോണ്‍ വിളിക്കാറുണ്ടോ എന്ന അവരകൻ്റെ ചോദ്യം അമ്മ സുചിത്രയിലേക്കാണ് നീങ്ങിയത്. അപ്പുവിനെ ഫോണ്‍വിളിച്ച്‌ കിട്ടിയാല്‍ അത് ഒരു വലിയ സംഭവമായിരിക്കും എന്നായിരുന്നു തമാശയെന്നോണം അവരുടെ മറുപടി. "അപ്പുവിനെ ഫോണ്‍ വിളിക്കാറുണ്ട് പക്ഷേ എടുത്താല്‍ എടുത്തു എന്നേ പറയാനാകു. എടുത്തു എങ്കില്‍ അതൊരു ഭയങ്കര സംഭവം തന്നെയാണ്.ഇല്ലെങ്കില്‍ രണ്ട് ദിവസം കഴിഞ്ഞ് ഫോണ്‍ വരും അമ്മ എന്നെ വിളിച്ചിരുന്നോ എന്ന് ചോദിച്ച്‌" സുചിത്ര പറയുന്നു.

താനും മകനുമായി ഇടക്ക് മാത്രമേ സംസാരിക്കാറുള്ളു എന്ന് മോഹൻലാലും പറയുന്നു. എപ്പോഴും നമുക്ക് തോന്നുന്നതുപോലെ അവർക്കും തോന്നണമെന്നില്ല. അവർക്ക് തോന്നുന്ന സമയത്ത് വിളിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മകള്‍ വിസ്മയ പ്രണവിൻ്റെ നേർ വിപരീതമാണെന്ന് സുചിത്ര പറയുന്നുണ്ട്. "മായ പക്ഷേ പതിവായി വിളിക്കാറുണ്ട്. അങ്ങോട്ട് വിളിച്ചില്ലെങ്കിലും മായ വിളിച്ച്‌ സംസാരിക്കും. അപ്പു അങ്ങനെയല്ല' അവർ പറഞ്ഞു.

അമ്മയിലെ പ്രശ്നങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് "ഞാൻ എൻ്റെ അമ്മയെ കുറിച്ച്‌ മാത്രമേ ആലോചിക്കാറൊള്ളു" എന്നായിരുന്നു തമാശയെന്നോണം മോഹൻലാലിൻ്റെ മറുപടി. മോഹൻലാല്‍ നേതൃത്വത്തിലേക്ക് മടങ്ങി വരണം ഏന്ന ആവശ്യങ്ങള്‍ ഉയരുന്നുണ്ട് എന്ന് അവതരകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് മോഹലാലിൻ്റെ ഈ മറുപടി.

അമ്മ ഒരു ചെറിയ സംഘടന മാത്രമാണ്. മാധ്യമങ്ങളാണ് ഇതോരു പ്രശ്നമാക്കി മാറ്റുന്നത്. ഒരുപാട് നല്ലകാര്യങ്ങള്‍ അമ്മ ചെയ്യുന്നുണ്ട്. അത് ഒരു മാധ്യമവും പറയുന്നില്ല. എല്ലായിടത്തും സംഭവിക്കാവുന്ന ചില പ്രശ്നങ്ങള്‍ മാത്രമേ അവിടെയും ഉണ്ടായിട്ടുള്ളു. അത് എല്ലാവരും ഒരുമിച്ച്‌ നിന്നാല്‍ പരിഹരിക്കാവുന്നതുമാണ്. സമയമാകുമ്പോള്‍ അതെല്ലാം ശരിയാകും. താൻ അതില്‍ ഇടപെടേണ്ട കാര്യമില്ല. അങ്ങനെ ഇടപെടാനും കഴിയില്ല. താൻ നേതൃസ്ഥാനത്തേക്ക് വന്നാല്‍ മാധ്യമങ്ങള്‍ക്ക് ഫോക്കസ് തൻ്റെ അടുത്തേക്ക് തിരിക്കാം എന്നേയൊള്ളു. അങ്ങോട്ടേക്ക് പോകരുത് എന്ന് നിരവധിപേർ തന്നോട് പറഞ്ഞിട്ടുണ്ട് എന്നും അത് സ്നേഹംകൊണ്ടാണെന്നും മോഹൻലാല്‍ പറയുന്നു.

English Summary

Suchitra Mohanlal humorously revealed that reaching her son Pranav on the phone is a rare miracle, noting he usually calls back days later, unlike her daughter Vismaya. During the same interview, Mohanlal briefly addressed the AMMA organization controversy, stating it's a small issue blown out of proportion by the media.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam