Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Aswathy Sreekanth: നാണക്കേട് കൊണ്ട് മിണ്ടാതിരിക്കേണ്ട കാര്യമല്ല, ആരും നിര്‍ബന്ധിക്കുന്നുമില്ല! ആര്‍ത്തവ അവധിയെക്കുറിച്ച്‌ അശ്വതി ശ്രീകാന്ത്

Aswathy Sreekanth: നാണക്കേട് കൊണ്ട് മിണ്ടാതിരിക്കേണ്ട കാര്യമല്ല, ആരും നിര്‍ബന്ധിക്കുന്നുമില്ല! ആര്‍ത്തവ അവധിയെക്കുറിച്ച്‌ അശ്വതി ശ്രീകാന്ത്

TV9 Malayalam 2 weeks ago

ർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികള്‍ക്ക് ആർത്തവം ഉണ്ടാകുന്ന സമയത്ത് മൂന്ന് ദിവസം അവധിയെടുക്കാം എന്ന കേരള സർക്കാറിന്റെ നയ പ്രഖ്യാപനത്തെ പ്രശംസിച്ച്‌ നടിയും എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ അശ്വതി ശ്രീകാന്ത്.

കഴിഞ്ഞ ദിവസം ബിജെപി നേതാവും കൗണ്‍സിലറുമായ ആർ ശ്രീലേഖ ആർത്തവം പുറത്ത് പറയുന്നത് മോശമല്ലേ എന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് പോസ്റ്റുമായി അശ്വതി ശ്രീകാന്തും എത്തിയിരിക്കുന്നത്.

ഇതില്‍ നാണക്കേടില്ല മൗനമായി ഇരിക്കേണ്ട കാര്യമില്ല എന്നാണ് അശ്വതി പറയുന്നത്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം പറയുന്നത്. ആർത്തവത്തിന് ആർക്കാ അവധി വേണ്ടത് എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.

ആർത്തവത്തിന് ആർക്കാ അവധി വേണ്ടത്?

ഇത് എല്ലാവരും നിർബന്ധമായി എടുക്കേണ്ട ഒരു അവധിയല്ല എന്നാല്‍ ആവശ്യമുള്ളവർക്ക് അത് എടുക്കുകയും ചെയ്യാം. മൂന്നാം ക്ലാസ്സിലും നാലാം ക്ലാസ്സിലും പഠിക്കുമ്പോള്‍ ആർത്തവം സംഭവിക്കുന്ന പെണ്‍കുട്ടികള്‍ ഉണ്ട് അവർക്ക് ഇത് ഉപകാരപ്രദമാകും. ഈ കുട്ടികളെ സംബന്ധിച്ച്‌ മെൻസ്റ്റുറല്‍ കപ്പുകള്‍ ഉപയോഗിക്കാനോ അതിന്റെ മറ്റു കാര്യങ്ങള്‍ എങ്ങനെ ചെയ്യണം എന്നോ ഒന്നുമറിയില്ല. അതിനാല്‍ തന്നെ ഈ പ്രായത്തില്‍ പെണ്‍കുട്ടികള്‍ ആർത്തവം സംഭവിച്ചാല്‍ മാതാപിതാക്കളെ സംബന്ധിച്ചും സ്കൂളില്‍ വിടാൻ ബുദ്ധിമുട്ടായിരിക്കും.

ഈ ദിനങ്ങള്‍ ഉപയോഗപ്രദമാകും

അവർക്ക് ഈ ദിനങ്ങള്‍ ഉപയോഗപ്രദമാകും. പല കുട്ടികള്‍ക്കും ഈ ദിനങ്ങളില്‍ അമിതമായ രക്തസ്രാവവും വേദനയും ഒക്കെ ഉണ്ടാകും. സ്കൂളുകളില്‍ റെസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങളൊക്കെ ഉണ്ടെങ്കിലും ഈ ദിവസങ്ങളില്‍ പലർക്കും വീട്ടില്‍ തങ്ങാനാണ് ഇഷ്ടം എന്നാല്‍ അറ്റൻഡൻസ് പേടിച്ചിട്ടാണ് പലരും സ്കൂളില്‍ പോകുന്നത് എന്നും അശ്വതി കുറിച്ചു.സ്ത്രീകളുടെ ജീവിതം അവരുടെ ആർത്തവ ചക്രവുമായി ഒരുപാട് ബന്ധപ്പെട്ടിരിക്കുന്നു. പലപ്പോഴും സ്ത്രീകള്‍ക്ക് അവരുടെ മാനസികവും വൈകാരികവുമായ കാര്യങ്ങളെ തിരിച്ചറിഞ്ഞ് ജീവിക്കാൻ സാധിക്കാറില്ല.

ആർത്തവ അവധി എന്ന കാര്യം പ്രസക്തമാകുന്നത് ഇവിടെയൊന്നുമല്ല

മാത്രമല്ല പീരിയഡ്സ് ദിനത്തെ കുറിച്ചും അതിന്റെ വേദനകളെ കുറിച്ചും പറയുമ്പോള്‍ പലപ്പോഴും ആളുകള്‍ ചോദിക്കുന്നത് ഇതൊക്കെ എല്ലാവർക്കും ഉള്ള കാര്യമല്ലേ എന്നാണ്. അത്തരത്തില്‍ ഈ ദിനത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന കാര്യങ്ങളെ നിസ്സാരമാക്കി കാണുന്ന ആളുകളും നമുക്ക് ചുറ്റും ഉണ്ടെന്നും അശ്വതി ശ്രീകാന്ത് കുറിച്ചു.ആർത്തവ അവധി എന്ന കാര്യം പ്രസക്തമാകുന്നത് ഇവിടെയൊന്നുമല്ല ജൈവപരമായ ഒരു വസ്തുതയെ ഉറക്കെ അംഗീകരിക്കുന്നതിലൂടെ ആണ് എന്നും അശ്വതി ശ്രീകാന്ത് കുറിച്ചു. ഇതിലൂടെ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കുകയല്ല മറിച്ച്‌ സ്ത്രീകള്‍ അനുഭവിക്കുന്ന ജൈവ പ്രക്രിയയുടെ സമയത്ത് പിന്തുണ നല്‍കുകയാണ് ചെയ്യുന്നത്. ഇത് ഒളിക്കുവാനോ മറച്ചു വെക്കേണ്ടതോ നാണിക്കേണ്ടതോ ഒരു കാര്യമല്ല എന്ന് ബോധ്യത്തോടെ വരുന്ന തലമുറയെങ്കിലും ജീവിക്കട്ടെ എന്നും അശ്വതി.

ENGLISH SUMMARY

Actress, writer and social media influencer Aswathy Srikanth has praised the Kerala government's policy announcement that allows students in government schools to take three days off during their periods. Aswathy says there is no shame in this and there is no need to remain silent. She said this through her Instagram post.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam