Dailyhunt
BSNL Recharge: ബിഎസ്‌എൻഎല്ലിൻ്റെ ചെറിയൊരു ഇടിത്തീ, 107-ൻ്റെയും, 197-ൻ്റെയും പ്ലാനുകളില്‍ വലിയൊരു മാറ്റം

BSNL Recharge: ബിഎസ്‌എൻഎല്ലിൻ്റെ ചെറിയൊരു ഇടിത്തീ, 107-ൻ്റെയും, 197-ൻ്റെയും പ്ലാനുകളില്‍ വലിയൊരു മാറ്റം

TV9 Malayalam 1 week ago

പയോക്താക്കള്‍ക്കൊരു ചെറിയ ഇരുട്ടടി നല്‍കിയിരിക്കുകയാണ് ബിഎസ്‌എൻഎല്‍. ചില ജനപ്രിയ റീ ചാർജ്ജ് പ്ലാനുകളില്‍ കമ്പനി മാറ്റങ്ങള്‍ വരുത്തി കഴിഞ്ഞു.

107 രൂപയും 197 രൂപയുടെയും പ്ലാനുകളിലാണ് പുതിയ മാറ്റങ്ങള്‍. 2025 നവംബറില്‍ ഈ പ്ലാനുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങള്‍. എന്തൊക്കെയാണ് പുതിയ മാറ്റങ്ങള്‍ മാറുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം.

107 രൂപ പ്ലാൻ

200 മിനിറ്റ് വോയ്‌സ് കോളുകളും, അണ്‍ലിമിറ്റഡ് ഡാറ്റയും, 22 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നതായിരുന്നു 107-രൂപയുടെ പ്ലാനിൻ്റെ പ്രത്യേകത. ഇപ്പോഴതിൻ്റെ വാലിഡിറ്റി 20 ദിവസമാക്കി കുറച്ചിരിക്കുകയാണ് ബിഎസ്‌എൻഎല്‍. തുടക്കത്തില്‍ 35 ദിവസത്തെ വാലിഡിറ്റി ലഭിച്ചിരുന്ന പ്ലാൻ പിന്നീട് 30 ദിവസമായും, 28 ദിവസമായും പിന്നീട് 22 ദിവസമായും വരെ കുറച്ച ശേഷമാണ് വീണ്ടും 2 ദിവസം കൂടി കുറച്ച്‌ 20-ലേക്ക് എത്തിക്കുന്നത്.

197 രൂപയുടെ പ്ലാൻ

42 ദിവസം വാലിഡിറ്റി നല്‍കിയിരുന്ന 197 രൂപയുടെ പ്ലാനിന് ഇപ്പോള്‍ ലഭിക്കുക 35 ദിവസമാണ്. 300 മിനിറ്റ് വോയ്‌സ് കോളുകള്‍, അണ്‍ലിമിറ്റഡ് ഡാറ്റ (5 ജിബിക്ക് ശേഷം വേഗത 40 കെബിപിഎസായി കുറയും), 100 എസ്‌എംഎസ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.42 ദിവസ വാലിഡിറ്റയിലായിരുന്നപ്പോള്‍ പ്ലാനില്‍ 4 ജിബി ഡാറ്റയും കമ്പനി നല്‍കിയിരുന്നു. ഇപ്പോഴത് 1ജബി വർധിപ്പിച്ചിട്ടുമുണ്ട്. 54 ദിവസത്തെ വാലിഡിറ്റിയുണ്ടായിരുന്ന പ്ലാൻ ആദ്യം 48 ദിവസമായും പിന്നീട് 42 ദിവസമായും ഇപ്പോള്‍ 35 ദിവസമായും കുറച്ചിട്ടുണ്ട.

വ്യത്യാസപ്പെടാം

അതാത് സർക്കിളുകള്‍ അനുസരിച്ച്‌ ബിഎസ്‌എൻഎല്ലിൻ്റെ പ്ലാനുകളും ആനുകൂല്യങ്ങളും വ്യത്യാസപ്പെടാം. ഇത് പരിശോധിക്കാനായി ബിഎസ്‌എൻഎല്ലിൻ്റെ സെല്‍ഫ്കെയർ ആപ്പ് അല്ലെങ്കില്‍ ഔദ്യോഗിക BSNL വെബ്സൈറ്റ് പരിശോധിക്കുക. കൃത്യമായ വിവരങ്ങള്‍ നിങ്ങള്‍ക്ക് അവിടെ നിന്നും ലഭ്യമാകുന്നതായിരിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam