Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Calicut University: കാലിക്കറ്റ് സര്‍വകലാശാല ഒക്ടോബര്‍ 23-ലെ പരീക്ഷകള്‍ മാറ്റിവച്ചു

Calicut University: കാലിക്കറ്റ് സര്‍വകലാശാല ഒക്ടോബര്‍ 23-ലെ പരീക്ഷകള്‍ മാറ്റിവച്ചു

TV9 Malayalam 5 hrs ago

കോഴിക്കോട്: കാലാവസ്ഥാസംബന്ധമായ പ്രശ്നങ്ങള്‍ മൂലം നേരിട്ട സാങ്കേതിക തടസ്സങ്ങളെ തുടർന്ന് കാലിക്കറ്റ് സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അ‌റിയിപ്പ്.

അതേ സമയം നാളെ നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇന്റേണല്‍, പ്രാക്റ്റിക്കല്‍, വൈവ വോസി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ മുൻനിശ്ചയിച്ച പ്രകാരം നടത്തപ്പെടുമെന്നും രജിസ്ട്രാർ അറിയിച്ചു.

സിഎ ഇന്റർമീഡിയറ്റ് ഫലം പ്രസിദ്ധീകരിച്ചു

ഐസിഎഐ സിഎ ഇന്റർമീഡിയറ്റ് സെപ്റ്റംബർ 2026 പരീക്ഷാഫലം പുറത്തുവിട്ടു. ആകെ 14,818 ഉദ്യോഗാർഥികളാണ് ഇത്തവണ പരീക്ഷയില്‍ വിജയിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ.) ഔദ്യോഗിക വെബ്‌സൈറ്റായ caresults.icai.org-ലൂടെ ഉദ്യോഗാർഥികള്‍ക്ക് ഫലം പരിശോധിക്കാം. ഗ്രൂപ്പ് I-ല്‍ 23.14 ശതമാനവും ഗ്രൂപ്പ് II-ല്‍ 18.92 ശതമാനവുമാണ് വിജയം.

മിലിട്ടറി സ്കൂളും സൈനിക് സ്കൂളും തമ്മിലുള്ള വ്യത്യാസം എന്ത്? പ്രവേശന പരീക്ഷയും ഫീസും അറിയാം

രണ്ട് ഗ്രൂപ്പുകളും ഒരുമിച്ച്‌ എഴുതിയവരില്‍ 13.21 ശതമാനം പേർ വിജയം നേടി. ഗ്രൂപ്പ് I-ല്‍ പങ്കെടുത്ത 1,00,301 പേരില്‍ 23,210 പേരും ഗ്രൂപ്പ് II എഴുതിയ 68,400 പേരില്‍ 12,938 പേരും വിജയിച്ചു. രണ്ട് ഗ്രൂപ്പുകളും എഴുതിയ 38,339 പേരില്‍ 5,066 പേരാണ് പാസായത്.

മുംബൈയില്‍ നിന്നുള്ള നീല്‍ രാജേഷ് ഷാ, നാസിക്കില്‍ നിന്നുള്ള സാക്ഷി ചന്ദക് എന്നിവർ 600-ല്‍ 502 മാർക്ക് (83.67%) നേടി അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് പങ്കിട്ടു. ചെന്നൈയില്‍ നിന്നുള്ള ശ്രുതി വി 492 മാർക്കോടെ (82%) രണ്ടാം റാങ്കും സുറത്തില്‍ നിന്നുള്ള പ്രേം അഗർവാള്‍ 490 മാർക്കോടെ (81.67%) മൂന്നാം റാങ്കും കരസ്ഥമാക്കി. വിജയിച്ച ഉദ്യോഗാർഥികള്‍ക്ക് സിഎ ഫൈനല്‍ ഘട്ടത്തിലേക്ക് പ്രവേശിക്കാം.

ഫലം എങ്ങനെ ഓണ്‍ലൈനായി പരിശോധിക്കാം?

caresults.icai.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. തുടർന്ന് ഹോംപേജിലുള്ള 'ICAI CA Inter Result 2026' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ശേഷം രജിസ്ട്രേഷൻ നമ്പറും റോള്‍ നമ്പറും നല്‍കുക. തുടർന്ന് സ്ക്രീനില്‍ കാണുന്ന ക്യാപ്ച കോഡ് നല്‍കി Submit -ല്‍ ക്ലിക്ക് ചെയ്യുക. അ‌പ്പോള്‍ സ്കോർകാർഡ് സ്ക്രീനില്‍ തെളിയും. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്നതാണ്.

English Summary

Due to technical issues, the University of Calicut has announced the postponement of all examinations that were scheduled for October 23. However, internal, practical, and viva voce examinations scheduled for tomorrow will remain unchanged. The revised dates for the postponed examinations will be announced later.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam