Dailyhunt
Chennai Metro: സിഎസ്കെ ഫാനാണോ? മാച്ച്‌ കാണാൻ പോകുന്നവര്‍ക്ക് മെട്രോ വക ഒരു സര്‍പ്രൈസുണ്ടേ.

Chennai Metro: സിഎസ്കെ ഫാനാണോ? മാച്ച്‌ കാണാൻ പോകുന്നവര്‍ക്ക് മെട്രോ വക ഒരു സര്‍പ്രൈസുണ്ടേ.

TV9 Malayalam 2 weeks ago

ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷവാർത്ത. ഐപിഎല്‍ ആവേശം കൊടുമുടിയിലിരിക്കെ ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർക്ക് വമ്പൻ പ്രഖ്യാപനവുമായി ചെന്നൈ മെട്രോ റെയില്‍വേ ലിമിറ്റഡ്.

ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന സിഎസ്കെയുടെ ഏഴ് ഹോം മാച്ചുകള്‍ക്കും ആരാധകർക്ക് സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കും.

സൗജന്യ യാത്ര എങ്ങനെ?

ഐപിഎല്‍ മത്സരത്തിനുള്ള ഫിസിക്കൻ ടിക്കറ്റോ ഡിജിറ്റല്‍ ടിക്കറ്റോ കൈയിലുള്ളവർക്കാണ് സൗജന്യ യാത്ര ചെയ്യാൻ അസരമുള്ളത്. ഇതിനായി ടിക്കറ്റിലുള്ള ക്യുആർ കോഡ് മെട്രോ സ്റ്റേഷനുകളിലെ ഓട്ടോമാറ്റിക് ഗേറ്റുകളില്‍ സ്കാൻ ചെയ്താല്‍ മതി. ഓരോ ടിക്കറ്റിലും രണ്ട് എൻട്രികളും രണ്ട് എക്സിറ്റുകളും ഉള്‍പ്പെടെ ഒരു റൗണ്ട് ട്രിപ്പ് അനുവദിക്കും. മത്സരദിവസം ഏത് മെട്രോ സ്റ്റേഷനില്‍ നിന്നും ചെപ്പോക്കിന് അടുത്തുള്ള ഗവണ്‍മെന്റ് എസ്റ്റേറ്റ് മെട്രോ സ്റ്റേഷനിലേക്കും തിരികെയും ഇത്തരത്തില്‍ യാത്ര ചെയ്യാം.

രാത്രി വൈകിയുള്ള യാത്രയ്ക്ക് സൗകര്യമൊരുക്കുന്നതിനായി പ്രത്യേക ട്രെയിൻ സർവീസുകളും ക്രമീകരിക്കും. കഴിഞ്ഞ വെള്ളിയാഴ്ചത്തെ ഹോം മാച്ചില്‍ പുലർച്ചെ 1 മണി വരെ സർവീസ് നീട്ടിയിരുന്നു. ഗ്രീൻ ലൈൻ സ്റ്റേഷനുകളിലേക്ക് പോകുന്ന യാത്രക്കാർ ചെന്നൈ സെൻട്രലില്‍ ട്രെയിനുകള്‍ മാറണം. അവസാന ട്രെയിൻ പുറപ്പെടുന്നതിന് 10 മിനിറ്റ് മുമ്പ് സ്റ്റേഷനിലേക്കുള്ള പ്രവേശനം അടയ്ക്കുന്നതാണ്.

ബസ് സർവീസുകളിലും സൗജന്യ ടിക്കറ്റ്

ചെന്നൈ മെട്രോ കൂടാതെ ബസുകളിലും സൗജന്യ യാത്ര ചെയ്യാവുന്നതാണ്. മത്സര ടിക്കറ്റുകള്‍ കാണിച്ച്‌ ആരാധകർക്ക് നോണ്‍-എസി ബസുകളില്‍ യാത്ര ചെയ്യാമെന്ന് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എംടിസി) പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരത്തിന് മൂന്ന് മണിക്കൂർ മുമ്പും മത്സരം അവസാനിച്ചതിന് ശേഷം മൂന്ന് മണിക്കൂർ വരെയുമാണ് ഈ സൗകര്യം ലഭ്യമാകുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam