Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
DA Hike: ഡിഎ കൂടും! ജൂലൈയില്‍ എത്ര പ്രതീക്ഷിക്കാം, കണക്കുകള്‍ ഇതാ.

DA Hike: ഡിഎ കൂടും! ജൂലൈയില്‍ എത്ര പ്രതീക്ഷിക്കാം, കണക്കുകള്‍ ഇതാ.

TV9 Malayalam 10 hrs ago

വർഷം ആദ്യം കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎയില്‍ രണ്ട് ശതമാനം വർധനവാണ് മന്ത്രിസഭ അംഗീകരിച്ചത്. ഇതോടെ ആകെ ഡിഎ 58 നിന്ന് 60 ശതമാനമായി ഉയർന്നു.

കണക്കുകള്‍ പ്രകാരം, 2026 ഏപ്രിലില്‍ ചില്ലറ പണപ്പെരുപ്പം 3.48%ഉം ഭക്ഷ്യ പണപ്പെരുപ്പം 4.20 ശതമാനവുമാണ് വർധിച്ചത്. കൂടാതെ, പെട്രോള്‍, ഡീസല്‍, സിഎൻജി, മറ്റ് സാധനങ്ങളുടെ വില വർധനകളും മിഡില്‍ ക്ലാസ് കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജൂലൈയില്‍ ഉണ്ടാവുന്ന ഡിഎ വർധനവിലാണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ പ്രതീക്ഷ.

കേന്ദ്ര സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും സംബന്ധിച്ച്‌ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വർഷത്തില്‍ രണ്ടുതവണയായി പ്രഖ്യാപിക്കുന്ന ക്ഷാമബത്ത വർധനവ്. അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള വിലക്കയറ്റ നിരക്കുകള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര സർക്കാർ ക്ഷാമബത്ത നിശ്ചയിക്കുന്നത്. നിലവിലെ ട്രെൻഡുകള്‍ അനുസരിച്ച്‌ ജൂലൈ മുതല്‍ ജീവനക്കാർക്ക് എത്ര ശതമാനം വർധനവാണ് പ്രതീക്ഷിക്കാവുന്നതെന്ന് പരിശോധിച്ചാലോ...

ജൂലൈയില്‍ ക്ഷാമബത്ത എത്ര?

സാധാരണയായി ഉപഭോക്തൃ വില സൂചികയിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചാണ് സാമ്പത്തിക വിദഗ്ധർ ഡിഎ വർദ്ധനവ് പ്രവചിക്കുന്നത്. നിലവിലെ വിലക്കയറ്റ നിരക്കും ലേബർ ബ്യൂറോ പുറത്തുവിടുന്ന എഐസിപിഐ ഡാറ്റയും അടിസ്ഥാനമാക്കി 3 ശതമാനം മുതല്‍ 4 ശതമാനം വരെയുള്ള വർധനവിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇതോടെ ജീവനക്കാരുടെ ആകെ ഡിഎ ശതമാനത്തില്‍ വലിയ വർദ്ധനവുണ്ടാകും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സാധാരണയായി സെപ്റ്റംബർ അല്ലെങ്കില്‍ ഒക്ടോബർ മാസങ്ങളിലെ ഉത്സവ സീസണിലാണ് കേന്ദ്ര മന്ത്രിസഭ നടത്താറുള്ളതെങ്കിലും, 2026 ജൂലൈ 1 മുതല്‍ പ്രാബല്യമുണ്ടാകും. മുൻകാല കുടിശ്ശികയായി തുക ജീവനക്കാർക്ക് ലഭിക്കുന്നതുമാണ്.

ജൂലൈയില്‍ എത്ര പ്രതീക്ഷിക്കാം?

ഡിഎ കണക്കാക്കുന്ന ഫോർമുല

DA% = [(കഴിഞ്ഞ 12 മാസത്തെ AICPI യുടെ ശരാശരി - 261.42)/261.42] x 100

കഴിഞ്ഞ 12 മാസത്തെ ശരാശരി AICPI-IW 148.51 ആണ്. മുകളില്‍ പറഞ്ഞ ഫോർമുല ഉപയോഗിച്ച്‌ കണക്കാക്കിയാല്‍, ഈ വർഷം ഡിഎ 3.6% ആകും വർധിക്കുന്നത്. ചിലപ്പോള്‍ 4% ആകാനും സാധ്യതയുണ്ട്.

ശമ്പളത്തില്‍ എന്ത് മാറ്റം?

ക്ഷാമബത്തയില്‍ ഉണ്ടാകുന്ന ഓരോ ശതമാനത്തിന്റെ വർദ്ധനവും ജീവനക്കാരുടെ കൈപ്പറ്റുന്ന ശമ്പളത്തില്‍ മാറ്റമുണ്ടാക്കും. ഒരു കേന്ദ്ര സർക്കാർ ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 18,000 രൂപ ആണ്. ഡിഎയില്‍ 4% വർദ്ധനവ് ഉണ്ടായാല്‍ പ്രതിമാസം 720 രൂപയുടെ വർധനവ് ശമ്പളത്തില്‍ ഉണ്ടാകും. ഉയർന്ന തസ്തികകളില്‍ ഉള്ളവർക്ക് ഇതിലും വലിയ തുകയുടെ വർധനവ് ലഭിക്കും.

ഇതോടൊപ്പം പെൻഷൻകാരുടെ ക്ഷാമശ്വാസത്തിലും ഇതേ രീതിയിലുള്ള വർധനവ് പ്രതിഫലിക്കും. നിലവില്‍ എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍, ഈ ഡിഎ വർദ്ധനവ് ജീവനക്കാർക്ക് വലിയ ആശ്വാസമായി മാറും.

English Summary:

Central government employees may receive a Dearness Allowance (DA) hike of around 3% to 4% from July 2026, depending on inflation trends and the All-India Consumer Price Index for Industrial Workers data. Earlier in 2026, the government had already increased DA from 58% to 60%.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam