എല്ലാ തലമുറയും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു കോമഡി എന്റർടൈനർ ചിത്രമാണ് ദിലീപ് നായകനായ മിസ്റ്റർ ബട്ലർ. ശങ്കർ സംവിധാനം ചെയ്ത് 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രം ദിലീപിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മനോഹരമായ സിനിമകളില്‍ ഒന്നായിരുന്നു.
മാത്രമല്ല ആളുകളെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ചിത്രം കൂടിയാണ് മിസ്റ്റർ ബട്ലർ. ദിലീപിനൊപ്പം ഇന്നസെന്റ്, ജഗതി ശ്രീകുമാർ, നെടുമുടി വേണു, കലാഭവൻ മണി, കുതിരവട്ടം പപ്പു, കൊച്ചിൻ ഹനീഫ, ജനാർദ്ദനൻ, ഫിലോമിന തുടങ്ങിയ വൻ കോമഡി താരനിരയാണ് ഈ സിനിമയില്‍ അണിനിരന്നിരുന്നത്. സിനിമയിലെ പോലെതന്നെ അതിലെ ഓരോ ഗാനങ്ങളും ഇന്നും മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്നു.
രാരവേണു ഗോപബാലാ....
അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ഇന്നും ആളുകള്‍ പല വേദികളിലും അവതരിപ്പിക്കുന്നതുമായ ഒരു ഗാനമാണ് കൃഷ്ണ ദിലീപ് കൃഷ്ണന്റെ വേഷത്തില്‍ എത്തിയ രാരവേണു ഗോപബാലാ.... എന്നു തുടങ്ങുന്ന ഗാനം. ഇതില്‍ ദിലീപിന് ചുറ്റും നിരവധി രാധികമാരും ഉണ്ടായിരുന്നു. ഒരു രാധികയായിരുന്നു മഞ്ജുപിള്ള. ഇപ്പോള്‍ ആ ഗാനത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഉണ്ടായ ഒരു അനുഭവം മഞ്ജുപിള്ള പറയുമ്പോഴാണ് ധ്യാൻ ശ്രീനിവാസൻ അതിനെ കളിയാക്കിക്കൊണ്ട് സംസാരിക്കുന്നത്. മഞ്ജുപിള്ള ഗാനരംഗം ഷൂട്ട് ചെയ്യുന്ന സമയത്ത് ദിലീപ് നേരിട്ട വെല്ലുവിളികളെ കുറിച്ചായിരുന്നു സംസാരിക്കുന്നത്.
മൂത്രമൊഴിക്കാൻ പോലും....
കൃഷ്ണന്റെ വേഷത്തില്‍ ഇട്ട് രാത്രിയില്‍ നടത്തി ഷൂട്ടിന് വേണ്ടി അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്നും ദിലീപിനെ ഒന്നു മൂത്രമൊഴിക്കാൻ പോലും ആ കോസ്റ്റും ഇട്ടത് കാരണം സാധിച്ചിരുന്നില്ല അത്രയും ബുദ്ധിമുട്ടിയാണ് മനോഹരമായ ഗാനരംഗം സ്വീകരിച്ചത് എന്നാണ് മഞ്ജുപിള്ള പറഞ്ഞത് എന്നാല്‍ മഞ്ജുപിള്ള പറഞ്ഞ അതിലെ ഒരു വാക്ക് ആണ് ധ്യാൻ ശ്രീനിവാസനെ അല്പം മാറി ചിന്തിപ്പിക്കുകയും അതൊരു കോമഡി ആക്കി മാറ്റുകയും ചെയ്തത്. മഞ്ജുപിള്ളയുടെ ആ വാക്കുകള്‍ കേട്ടപാടെ ധ്യാൻ ഇന്റർവ്യൂ വേദിയില്‍ ഇരുന്ന് ചിരി ആരംഭിച്ചു. അത് കണ്ടപ്പോള്‍ ദിലീപ് പറയുന്നുണ്ട് നീ ഉദ്ദേശിച്ചല്ല അവർ പറഞ്ഞത് എന്ന്.
നീലത്തില്‍ മുങ്ങി എന്ന് നീ മനസ്സിലാക്കിയാല്‍ മാത്രം മതി
ആ സമയത്ത് വീണ്ടും ധ്യാൻ ശ്രീനിവാസൻ ചോദിക്കും എവിടെയൊക്കെ അപ്പോള്‍ പെയിന്റ് അടിച്ചോ എന്ന് അവസാനം ചിരിച്ചുകൊണ്ട് ദിലീപ് പറയുന്നുമുണ്ട് നീലത്തില്‍ മുങ്ങി എന്ന് നീ മനസ്സിലാക്കിയാല്‍ മാത്രം മതി എന്ന്. പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയ്ക്ക് വേണ്ടി ആ സമയത്ത് കൊടുത്ത ഒരു അഭിമുഖത്തിലാണ് ഈ കാര്യങ്ങള്‍ പറയുന്നത് അതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ ആവുകയാണ്.
വളരെ മനോഹരമായ ഒരു ഗാനവും നൃത്തച്ചുവടുകളും ആയിരുന്നു മിസ്റ്റർ ബട്ലറിലേത്. എല്ലാത്തില്‍ നിന്നും വളരെ വ്യത്യസ്തമായി ഒരു പാചകക്കാരനായ സിനിമയില്‍ ദിലീപ് എത്തിയത്. മാത്രമല്ല മലയാളത്തില്‍ ആദ്യമായി രജിത പ്രസാദ് എന്ന നടി അഭിനയിച്ച സിനിമ കൂടിയാണ് മിസ്റ്റർ ബട്ലർ. കൂടാതെ ഇന്ന് മലയാളത്തില്‍ നിന്നും മാഞ്ഞുപോയ നിരവധി താരങ്ങളും ഈ സിനിമയില്‍ അണിനിരന്നിരുന്നു.
ENGLISH SUMMARY
Dhyan sreenivasan thug dialogue to dileep about his character in mr Butler malayalam movie on his song in lord krishna costume.

