Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Gardening: മുട്ടത്തോട് വെറുതെ കളയല്ലേ, ചെടികള്‍ പച്ചപിടിച്ചു വളരാൻ ഇതാ മാജിക് ടിപ്പുകള്‍

Gardening: മുട്ടത്തോട് വെറുതെ കളയല്ലേ, ചെടികള്‍ പച്ചപിടിച്ചു വളരാൻ ഇതാ മാജിക് ടിപ്പുകള്‍

TV9 Malayalam 1 week ago

 പാചകത്തിന് ശേഷം നമ്മള്‍ സാധാരണയായി വേസ്റ്റിലേക്ക് വലിച്ചെറിയാറുള്ള ഒന്നാണ് മുട്ടത്തോട്. എന്നാല്‍ ചെടികളെ സ്നേഹിക്കുന്നവർക്കും ജൈവകൃഷി നടത്തുന്നവർക്കും ഇതൊരു മികച്ച പോഷക കലവറയാണ്.

കാല്‍സ്യം കാർബണേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ നിരവധി ഘടകങ്ങളാല്‍ സമ്പന്നമാണ് ഇവ. വെറുതെ കളയുന്ന മുട്ടത്തോട് തോട്ടത്തിലെ ചെടികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ എങ്ങനെ സഹായിക്കുമെന്ന് അറിഞ്ഞാലോ… (Image Credit source: Getty Images)  തക്കാളി, വഴുതന, മുളക് തുടങ്ങിയ ചെടികളില്‍ കാല്‍സ്യത്തിന്റെ കുറവ് കാരണം പൂക്കളും കായ്കളും ചീഞ്ഞുപോകാറുണ്ട്. ഉണക്കി നന്നായി പൊടിച്ച മുട്ടത്തോട് ചെടിയുടെ ചുവട്ടിലെ മണ്ണില്‍ ചേർത്ത് കൊടുക്കുന്നത് മണ്ണിലെ കാല്‍സ്യത്തിന്റെ അളവ് വർദ്ധിപ്പിക്കാനും ചെടികള്‍ക്ക് കരുത്ത് നല്‍കാനും സഹായിക്കും.  അതുപോലെ, കീടങ്ങളെയും അട്ടകളെയും പ്രതിരോധിക്കാനും ഇവ സഹായിക്കും. മുട്ടത്തോട് പൂർണ്ണമായി പൊടിക്കാതെ ചെറുതായി ഉടച്ച്‌ ചെടിയുടെ ചുവട്ടില്‍ വിതറുന്നത് നല്ലതാണ്. ഉറുമ്പുകള്‍, ചിലതരം പുഴുക്കള്‍ എന്നിവ ഇതിന്റെ കൂർത്ത അരികുകള്‍ കാരണം ചെടിയുടെ ചുവട്ടിലേക്ക് കയറില്ല.
 തൈകള്‍ മുളപ്പിക്കാനും ഉപകരിക്കും. മുട്ടയുടെ പകുതി ഭാഗം കേടുപാടുകള്‍ ഇല്ലാതെ എടുത്ത ശേഷം അതിന്റെ അടിയില്‍ ചെറിയൊരു ദ്വാരമിട്ട് മണ്ണ് നിറച്ച്‌ വിത്തുകള്‍ പാകാം. തൈകള്‍ മുളച്ച്‌ വളരുമ്പോള്‍ മുട്ടത്തോടോടെ തന്നെ വലിയ ചട്ടിയിലേക്കോ തടത്തിലേക്കോ നടാം. ഇത് തൈകളുടെ വേരുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതെ വളരാൻ സഹായിക്കും.  വീട്ടില്‍ തയ്യാറാക്കുന്ന ജൈവ കമ്പോസ്റ്റിലേക്ക് ഉണക്കിയ മുട്ടത്തോടുകള്‍ പൊടിച്ച്‌ ചേർക്കുന്നത് കമ്പോസ്റ്റിന്റെ ഗുണനിലവാരം ഉയർത്തും. ഇത് കമ്പോസ്റ്റിലെ അസിഡിറ്റി നില ക്രമീകരിക്കാനും അതില്‍ കാല്‍സ്യത്തിന്റെ അളവ് കൂട്ടാനും സഹായിക്കും. ഈ രീതിയിലും ഇവ സഹായകമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam