Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Hansika Krishna: ഹൻസികയുടെ ഇൻസ്റ്റ സബ്സ്ക്രിപ്ഷൻ വര്‍ദ്ധിപ്പിച്ചു, പിന്നില്‍ ആ വീഡിയോ?

Hansika Krishna: ഹൻസികയുടെ ഇൻസ്റ്റ സബ്സ്ക്രിപ്ഷൻ വര്‍ദ്ധിപ്പിച്ചു, പിന്നില്‍ ആ വീഡിയോ?

TV9 Malayalam 3 weeks ago

ലയാളികള്‍ക്ക് ഏറെ സുപരിചിതയായ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറും നടിയുമാണ് കൃഷ്ണ കുമാറിൻ്റെ മകളായ ഹൻസിക കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടെയും നാലാമത്തെ മകളായ ഹൻസിക, തന്റേതായ ശൈലിയിലൂടെയും സമൂഹ മാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള സുന്ദരിയാണ്.

താരം തൻ്റെ യൂട്യൂബ് വീഡിയോകളിലൂടെയും വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയിട്ടുണ്ട്. മലയാളികള്‍ക്കും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കും ഏറെ സുപരിചിതമായ താര കുടുംബം കൂടിയാണ് നടൻ കൃഷ്ണ കുമാറിന്റേത്.

കൃഷ്ണകുമാറിനും ഭാര്യയായ സിന്ധുവിനും മക്കള്‍ക്കും മികച്ച ഫോളോവേഴ്സുകളുള്ള യുട്യൂബ് ചാനലുകളും ഉണ്ട്. കൂട്ടത്തിലെ ഏറ്റവും ഇളയ കുട്ടിയായ ഹൻസിക സിനിമയിലേക്ക് ആദ്യചുവടുവയ്ക്കാൻ ഒരുങ്ങുകയാണെന്ന വാർത്തകളും അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടിയോ കുടുംബമോ ഇതുവരെ ഔദ്യോദിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല.

തന്റെ കുടുംബത്തിലെ വിശേഷങ്ങളും ഒപ്പെ ജീവിതത്തിലെ സന്തോഷങ്ങളും ഫോട്ടോ ഷൂട്ടുകളുമെല്ലാം ഹൻസിക സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം ഏറെ സ്നേഹത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. എന്നാല്‍ ഇപ്പോള്‍ തന്റെ അക്കൗണ്ടില്‍ ഹൻസിക പങ്കുവയ്ക്കാത്തൊരു വീഡിയോയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. എന്നാല്‍ ഹൻസികയുടെ സബ്സ്ക്രിപ്ഷനുള്ള ഇൻസ്റ്റയിലാണ് ഈ വീഡിയോ പങ്കുവച്ചത്. ബോള്‍ഡ് ലുക്കില്‍, വിവിധ സ്റ്റൈലിലും ലുക്കിലും നില്‍ക്കുന്ന ഹൻസികയാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്.

ഇത് സബ്സ്ക്രൈബേഴ്സിന് വേണ്ടി പങ്കുവച്ച വീഡിയോ ആണെങ്കിലും, ഇപ്പോള്‍ മറ്റ് സമൂഹ മാധ്യമങ്ങളിലടക്കം വീഡിയോ ലീക്കായതാണ് നിലവിലെ വിമർശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ഹൻസികയ്ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. കുടുംബത്തിന് മൊത്തത്തില്‍ ഈ വിമർശനം നേരിടുന്നുണ്ട്. എന്നാല്‍ ചലർ ഇത് എഐ ആണെന്നും ഹൻസികയല്ലെന്നുമാണ് പറയുന്നത്. എന്നാല്‍ മറ്റ് ചിലർ മനപൂർവം വീഡിയോ ലീക്കാക്കിയതാണെന്ന തരത്തിലും വാദിക്കുന്നുണ്ട്.

ചിലരിത് ഹൻസിക അല്ലെന്നും അവള്‍ അങ്ങനെയുള്ള കുട്ടിയല്ലെന്നും പറയുമ്പോള്‍, ഇത് യഥാർത്ഥ വീഡിയോയാണെന്ന് പറയുന്നവരാണ് ഏറെയും. കടുത്ത ഭാഷയിലാണ് പലരും വിമർശനം ഉന്നയിക്കുന്നത്. കാശ് ഉണ്ടാക്കാനുള്ള പെടാപാടാണിതെന്നും പറയുന്നുണ്ട്. ഇതിനിടയില്‍ വീഡിയോ കാരണം ഹൻസികയുടെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂടിയതും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. സബ്സ്ക്രിപ്ഷൻ്റെ എണ്ണം കൂട്ടാൻ വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് പരിഹാസത്തോടെയാണ് പറയുന്നത്.

ഇൻസ്റ്റാഗ്രാമില്‍ സബ്സ്ക്രിപ്ഷനുള്ള ഹൻസിക ഒരു മാസത്തേക്ക് ഇടാക്കുന്നത് 390 രൂപയാണ്. ആളുകളുടെ എണ്ണം കൂടിയപ്പോഴാണ് 299 രൂപയായിരുന്ന സബ്സ്ക്രിപ്ഷൻ തുക വർദ്ധിപ്പിച്ചത്. ഇതിനകം 1800ലധികം സബ്സ്ക്രൈബേഴ്സ് ആണ് ഹൻസികയ്ക്ക് ലഭിച്ചത്. വീഡിയോ ലീക്ക് ആയി ഒറ്റ ദിവസം കൊണ്ട് 700ലധികം സബ്സ്ക്രൈബേഴ്സ് ലഭിച്ചതായാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നത്. എന്തായാലും സംഭവത്തില്‍ കൃഷ്ണകുമാറോ കുടുംബമോ ഹൻസികയോ ഇതുവരെ പ്രതികരണവുമായി എത്തിയിട്ടില്ല.

ഇൻസ്റ്റഗ്രാമില്‍ 16 ലക്ഷം ഫോളോവേഴ്സുള്ള ഹൻസികയുടെ റീല്‍ വീഡിയോകള്‍ക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ഗ്ലാമറസ്സായുള്ള ഡാൻസ് വിഡിയോസ് ആണ് അധികവും ഹൻസിക പങ്കുവയ്ക്കാറുള്ളത്. അതേസമയം 'ബാച്ച്‌ല‍ർ പാർട്ടി 2' എന്ന സിനിമയിലൂടെ നസ്‍ലിന്റെ നായികയായി സിനിമയില്‍ സജീവമാകുമെന്ന തരത്തിലുള്ള വാർത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മൂത്ത ചേച്ചിയായ അഹാനയുടെ കൂടെയുള്ള ഹൻസികയുടെ പുതിയ വീഡിയോ ആല്‍ബമായ പൂക്കള്‍ ഇന്ന് പുറത്തിറങ്ങും.

English Summary:

Krishna Kumar Daughter Hansika Krishna Exclusive Videos Leaked And Goes Viral On Social Media. Krishna Kumar And Family Faces Heavy Criticism Over This Video. Here Is The Latest Updates On The Controversy.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam