Dailyhunt
Heart Health: മാനസിക സമ്മര്‍ദ്ദം ഹൃദയാഘാതത്തിലേക്ക് നയിക്കുമോ? അവഗണിക്കരുത് ഈ ലക്ഷണങ്ങള്‍

Heart Health: മാനസിക സമ്മര്‍ദ്ദം ഹൃദയാഘാതത്തിലേക്ക് നയിക്കുമോ? അവഗണിക്കരുത് ഈ ലക്ഷണങ്ങള്‍

TV9 Malayalam 1 week ago

 മാനസിക സമ്മർദ്ദത്തെ പലരും നിസാരമായാണ് കാണുന്നത്. അതുപോലെ വെറുമൊരു മാനസികാവസ്ഥ മാത്രമല്ല, അത് നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ ഹൃദയത്തെ നേരിട്ട് ബാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലത്താണെങ്കിലും മറ്റെവിടെയാണെങ്കിലും സ്ട്രസ് കൂടിയാല്‍ അത് ഹൃദയത്തെ കാര്യമായി ബാധിക്കുന്നു. (Image Credits: Getty Images)  അതുകൊണ്ട് തന്നെ സ്ട്രെസ് എങ്ങനെയാണ് ഹൃദയാഘാതത്തിന് കാരണമാകുന്നതെന്നും ഗൗരവമായി കാണേണ്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നും നമുക്ക് നോക്കാം. നമ്മള്‍ കടുത്ത സമ്മർദ്ദത്തിലൂടെ കടന്നുപോകുമ്ബോള്‍ ഹൃദയം കൂടുതല്‍ സമ്മർദ്ദത്തില്‍ പെടുകയും. ഇത് അവയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു.  മാനസിക സമ്മർദ്ദം കൂടുമ്ബോള്‍ അഡ്രിനാലിൻ, കോർട്ടിസോള്‍ എന്നീ ഹോർമോണുകള്‍ ശരീരത്തില്‍ അമിതമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇത് ഹൃദയമിടിപ്പും രക്തസമ്മർദ്ദവും പെട്ടെന്ന് വർദ്ധിക്കാൻ കാരണമാകുന്നു. അതുപോലെ ഒരു ദിവസം മുഴുവൻ നീണ്ടുനില്‍ക്കുന്ന സമ്മർദ്ദം രക്തധമനികളില്‍ വീക്കം ഉണ്ടാക്കുന്നു. ഇത് രക്തം കട്ടപിടിക്കാനും ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടാനും സാധ്യത കൂടുതലാണ്.
 സ്ട്രെസ് അനുഭവിക്കുന്നവർ പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കാറുണ്ട്. എന്നാല്‍ വ്യായാമം ചെയ്യണമെന്നില്ല. അതുപോലെ സ്ട്രെസ് കൂടുതലുള്ള സമയത്ത് ചിലർ പുകവലി/മദ്യപാനം തുടങ്ങിയ ശീലങ്ങളിലേക്ക് മാറാനും സാധ്യതയുണ്ട്. ഇത് ഹൃദ്രോഗ സാധ്യത ഇരട്ടിയാക്കുകയും ചിലപ്പോള്‍ ഹൃദയാഘാതം പോലും ഉണ്ടായേക്കാം.  കടുത്ത മാനസിക ആഘാതത്തെത്തുടർന്ന് ഹൃദയപേശികള്‍ തളരുകയും ഹൃദയാഘാതത്തിന് സമാനമായ സാഹചര്യം ഉണ്ടാവുകയും ചെയ്തേക്കാം. നെഞ്ചില്‍ ഭാരം കയറ്റിവെച്ചതുപോലെയോ വരിഞ്ഞുമുറുക്കുന്നതുപോലെയോ തോന്നുന്നതും, സാധാരണ ജോലികള്‍ ചെയ്യുമ്ബോള്‍ പോലും അമിതമായി കിതയ്ക്കുന്നതടക്കം എല്ലാം ഇതിൻ്റെ ലക്ഷണങ്ങളാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam