Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Heat Rash: ചൂടുകുരു മാറ്റാം, ചെയ്യേണ്ടത് ഈ നിസ്സാരകാര്യങ്ങള്‍

Heat Rash: ചൂടുകുരു മാറ്റാം, ചെയ്യേണ്ടത് ഈ നിസ്സാരകാര്യങ്ങള്‍

TV9 Malayalam 1 month ago

 ചൂട് കൂടുന്നതോടെ കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവർ ചൂടുകുരുവിനാല്‍ വലയുകയാണ്. ഇവയെ പ്രതിരോധിക്കാൻ എന്താണ് വഴി?

ചൂടുകുരു ശമിക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ചില കാര്യങ്ങള്‍ അറിഞ്ഞാലോ. ( Image Credit Source: Getty Image ) തണുത്ത വെള്ളത്തില്‍ മുക്കിയ കോട്ടൻ തുണി കൊണ്ട് ചൂടുകുരു ഉള്ള ഭാഗത്ത് അമർത്തുന്നത് അസ്വസ്ഥത കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്നതാണ്. കൂടാതെ, സിന്തറ്റിക് വസ്ത്രങ്ങള്‍ ഒഴിവാക്കുക.  കുളിച്ച ശേഷം വെള്ളം മെല്ലെ ഒപ്പികയുക, ശക്തമായി ഉരസരുത്. ശരീരം തണുപ്പിക്കാനായി ലാക്ടോകലാമിൻ ലോഷൻ പുരട്ടാവുന്നതാണ്. കൂടാതെ, ഇലക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
 ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക. വേപ്പില അരച്ച്‌ പുരട്ടുന്നത് ചൂടുകുരു മൂലമുള്ള ചൊറിച്ചില്‍ അകറ്റാൻ സഹായിക്കും. ത്രിഫലപ്പൊടി വെള്ളത്തില്‍ ചാലിച്ച്‌ ദേഹത്ത് പുരട്ടുന്നതും നല്ലതാണ്.  തണ്ണിമത്തൻ, വെള്ളരിക്ക എന്നിവ കഴിക്കുന്നത് ശരീരം തണുക്കാൻ നിങ്ങളെ സഹായിക്കുന്നതാണ്, ധാരാളം വെള്ളം കുടിക്കാനും മറക്കരുത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam