Dailyhunt
Horoscope malayalam: ആത്മവിശ്വാസം വര്‍ദ്ധിക്കും, സമാധാനം ഉണ്ടാകും! 12 രാശികളുടെ സമ്പൂര്‍ണ്ണ ഫലം

Horoscope malayalam: ആത്മവിശ്വാസം വര്‍ദ്ധിക്കും, സമാധാനം ഉണ്ടാകും! 12 രാശികളുടെ സമ്പൂര്‍ണ്ണ ഫലം

TV9 Malayalam 1 week ago

ന്നു മെയ് 1 വെള്ളിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തില്‍ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നല്‍കുന്നത്.

മേടം മുതല്‍ മീനം വരെയുള്ള 12 രാശികളുടെ ജീവിതത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ ഇന്ന് സംഭവിക്കും, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യജീവിതം എന്നീ മേഖലകളിലെ സ്വാധീനം തുടങ്ങിയവയെ കുറിച്ചുള്ള ഒരു സൂചന മാത്രമാണ് ഇത്. രാശിഫലം പ്രകാരം കാര്യങ്ങള്‍ ചെയ്യണമെന്ന് അല്ല.

മറിച്ച്‌ ജീവിതത്തില്‍ എന്തെല്ലാം സ്വാധീനങ്ങള്‍ ഉണ്ടാകും എന്തെല്ലാം നേരിടേണ്ടിവരും വേണ്ടിവരും എന്നതിന്റെ സൂചന മുൻകൂട്ടി ലഭിക്കുമ്പോള്‍ അതിനനുസരിച്ച്‌ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാൻ സാധിക്കും. അതായത് നിങ്ങളുടെ ചില പെരുമാറ്റങ്ങളില്‍ അമിതകോപം, ദേഷ്യം,നിരാശ, വിശ്വാസമില്ലായ്മ എന്നീ വികാരങ്ങളെ നിങ്ങള്‍ക്ക് നിയന്ത്രിക്കുവാനും അല്ലെങ്കില്‍ ജാഗ്രത പുലർത്താനും ഇത് സഹായകരമാവുന്നതാവും. അത്തരത്തില്‍ 12 രാശികളുടെ സമ്പൂർണ്ണ ഫലം നോക്കാം.

മേടം

സംസാരിക്കുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കുക. ആരോഗ്യത്തില്‍ ജാഗ്രത പാലിക്കുക. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. തൊഴില്‍ രംഗത്ത് കഠിനാധ്വാനം ഫലം കാണുന്നു എങ്കിലും ആരെയും കണ്ണട വിശ്വസിക്കരുത്. ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങള്‍ക്ക് സാധ്യത.

ഇടവം

തൊഴില്‍ രംഗത്ത് കഠിനാധ്വാനം ഫലം കാണുമെങ്കിലും ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം നിങ്ങളുടെ മാനസിക സമ്മർദ്ദം വർധിപ്പിക്കാൻ കാരണമാകും. സാമ്പത്തികമായി നഷ്ടങ്ങള്‍ക്കും സാധ്യത. മറ്റു കാര്യങ്ങളില്‍ വലിയ തടസ്സമില്ല.

മിഥുനം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങള്‍ക്ക് സാധ്യതയില്ല. തൊഴില്‍ രംഗത്ത് കഠിനാധനം ഫലം കാണുന്നെങ്കിലും ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്തു തീർക്കുക. ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്താല്‍ എല്ലാ അനുകൂലമായി വരും.

കർക്കിടകം

ആത്മാവിശ്വാസത്തോടെ ജീവിതത്തെ സമീപിക്കുക. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങള്‍ക്ക് സാധ്യതയില്ല. തൊഴില്‍ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിലും സമാധാനം നിലനില്‍ക്കും. മറ്റുകാര്യങ്ങളില്‍ ചെറിയ തടസ്സങ്ങള്‍ക്കു സാധ്യത.

ചിങ്ങം

ആവശ്യമായ ആളുകളോട് തർക്കിക്കാൻ പോകരുത്. മാനസികമായി സമാധാനത്തോടെ ഇരിക്കാൻ ശ്രമിക്കുക. ദാമ്പത്യജീവിതത്തില്‍ സമാധാനം ഉണ്ടാകുമെങ്കിലും മറ്റുകാര്യങ്ങളില്‍ തടസ്സങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും സാധ്യത.

കന്നി

ആരോഗ്യ കാര്യത്തില്‍ നന്നായി ശ്രദ്ധിക്കുക. സാമ്പത്തിക നേട്ടം ഉണ്ടാകും. കുടുംബത്തില്‍ സമാധാനം ഉണ്ടാകും. തൊഴില്‍ രംഗത്ത് കഠിനാധ്വാനം ആവശ്യമായി വരും.

തുലാം

തൊഴിലിടത്ത് കഠിനാധ്വാനം ആവശ്യമായി വരും. ആരോഗ്യത്തില്‍ വലിയ പ്രശ്നങ്ങള്‍ക്ക് സാധ്യതയില്ല. സാമ്പത്തികമായും നേട്ടങ്ങള്‍ ഉണ്ടാവാൻ സാധ്യത. എന്നാലും ശ്രദ്ധിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുക.

വൃശ്ചികം

ആരോഗ്യത്തിനും വലിയ പ്രശ്നങ്ങള്‍ക്ക് സാധ്യതയില്ലെങ്കിലും നിലനിർത്താനുള്ള ശ്രമങ്ങള്‍ തുടരുക. തൊഴില്‍ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റു കാര്യങ്ങളില്‍ തടസ്സങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും സാധ്യത.

ധനു

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങള്‍ക്ക് സാധ്യതയില്ല. മറ്റുകാര്യങ്ങളില്‍ തടസ്സങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങള്‍ ചെയ്താല്‍ എല്ലാ അനുകൂലമായി വരും.

മകരം

ആഹാരക്രമത്തില്‍ ശ്രദ്ധിക്കുക. ആരോഗ്യത്തെ പരിപാലിക്കുക. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സമാധാനം ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങള്‍ ചെയ്താല്‍ എല്ലാ അനുകൂലമായി വരും.

കുംഭം

ആരോഗ്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ക്ക് സാധ്യത. ചെറിയ ക്ഷീണങ്ങള്‍ പോലും അവഗണിക്കരുത്. മറ്റുകാര്യങ്ങളില്‍ വലിയ തടസ്സങ്ങള്‍ക്കോ ബുദ്ധിമുട്ടുകള്‍ക്കോ സാധ്യത കാണുന്നില്ല.

മീനം

ആത്മവിശ്വാസം വർദ്ധിക്കും. ആരോഗ്യത്തില്‍ സമാധാനം ഉണ്ടാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

(ശ്രദ്ധിക്കുക: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷശാസ്ത്രത്തിന്റേയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

English Summary

Today is Friday, May 1. Here is an astrological Prediction and indication of what is going to happen in the lives of various zodiac signs on this day. This is just an indication of the events that are likely to happen in the lives of the 12 zodiac signs from Aries, Taurus to Pisces, and the impact on marital life, health, wealth, and career. Know the complete star sign predictions of 12 zodiac signs.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam