Dailyhunt
Horoscope malayalam: ലക്ഷ്യങ്ങള്‍ വിജയത്തിലെത്തിക്കാൻ പരിശ്രമിക്കുക; 12 രാശികളുടെ സമ്പൂര്‍ണ്ണ നക്ഷത്രഫലം

Horoscope malayalam: ലക്ഷ്യങ്ങള്‍ വിജയത്തിലെത്തിക്കാൻ പരിശ്രമിക്കുക; 12 രാശികളുടെ സമ്പൂര്‍ണ്ണ നക്ഷത്രഫലം

TV9 Malayalam 1 week ago

ന്ന് ഏപ്രില്‍ 9 വ്യാഴാഴ്ച. വിവിധ രാശികളുടെ ജീവിതത്തില്‍ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നല്‍കുന്നത്.

മേടം മുതല്‍ മീനം വരെ ഉള്ള രാശികളുടെ ജീവിതത്തില്‍ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങള്‍, സമ്പത്ത്, ആരോഗ്യം, കരിയർ, കുടുംബജീവിതം, ദാമ്പത്യജീവിതം എന്നീ മേഖലകളില്‍ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം

മനസ്സിന് സന്തോഷവും സമാധാനവും ഉണ്ടാവും. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കാൻ സാധ്യത. തൊഴില്‍ രംഗത്ത് കഠിനാധ്വാനം ആവശ്യമായവരും. മറ്റുകാര്യങ്ങളില്‍ വലിയ തടസ്സങ്ങള്‍ക്ക് സാധ്യതയില്ല.

ഇടവം

കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. ഇത് മനസ്സിന് സന്തോഷം നല്‍കാൻ സാധ്യത. മറ്റുകാര്യങ്ങളില്‍ ചെറിയ തടസ്സങ്ങള്‍ നേരിട്ടേക്കാം.

മിഥുനം

ആരോഗ്യ കാര്യത്തില്‍ ജാഗ്രത പാലിക്കുക. പൊതുവില്‍ എല്ലാ കാര്യങ്ങള്‍ക്കും തടസ്സം അനുഭവപ്പെടാൻ സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങള്‍ പൂർത്തിയാക്കുക.

കർക്കിടകം

സംസാരിക്കുമ്പോള്‍ മറ്റുള്ളവരുടെ വികാരത്തെ കൂടി മാനിക്കുക. തൊഴില്‍ രംഗത്ത് പരിശ്രമങ്ങള്‍ ഫലം കണ്ടേക്കാം. മറ്റു കാര്യങ്ങളില്‍ വലിയ തടസ്സങ്ങള്‍ക്ക് സാധ്യതയില്ല.

ചിങ്ങം

മനസ്സിന് സമാധാനം ഉണ്ടാകും. തൊഴില്‍ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളില്‍ ചെറിയ തടസ്സങ്ങള്‍ നേരിട്ടേക്കാം. ക്ഷമയോടെ കാര്യങ്ങള്‍ ചെയ്തു തീർക്കുക.

കന്നി

ആരോഗ്യത്തിന് ശ്രദ്ധ നല്‍കുക. മറ്റുകാര്യങ്ങളില്‍ വലിയ തടസ്സങ്ങള്‍ക്ക് സാധ്യതയില്ല. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങള്‍ പൂർത്തിയാക്കുക.

തുലാം

ജോലിസ്ഥലത്ത് ഉന്നത അധികാരികളില്‍ നിന്നുള്ള സമ്മർദ്ദവും കുടുംബത്തിലെ കലഹവും മനക്ലേശത്തിനു കാരണമായേക്കാം. എന്നിരുന്നാലും ക്ഷമയോടെ കാര്യങ്ങള്‍ ചെയ്താല്‍ ഫലം അനുകൂലമായിരിക്കും.

വൃശ്ചികം

മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കുക. എല്ലാ കാര്യങ്ങളിലും ഒരു തടസ്സം അനുഭവപ്പെട്ടേക്കാം. എന്നിരുന്നാലും ക്ഷമയോടെ കാര്യങ്ങള്‍ ചെയ്താല്‍ ഫലം അനുകൂലമായി വരും.

ധനു

ആരോഗ്യത്തിനും സന്തോഷത്തിനും പ്രാധാന്യം നല്‍കുക. തൊഴില്‍ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങള്‍ പൂർത്തിയാക്കുക.

മകരം

ആരോഗ്യത്തില്‍ വലിയ പ്രശ്നങ്ങള്‍ക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റുകാര്യങ്ങളില്‍ തടസ്സത്തിനു സാധ്യത.

കുംഭം

മനസ്സിന്റെ സമാധാനം നഷ്ടപ്പെടാൻ സാധ്യത. സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടായേക്കാം. മറ്റുകാര്യങ്ങളില്‍ വലിയ തടസ്സങ്ങള്‍ക്കു സാധ്യതയില്ല.

മീനം

ദാമ്പത്യ ജീവിതത്തില്‍ സമാധാനം ഉണ്ടാകും. തൊഴില്‍ രംഗത്ത് കഠിനാധ്വാനം ഫലം കാണാൻ സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങള്‍ ചെയ്യുക.

(നിരാകരണം: ഇവിടെ നല്‍കിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ് ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam