Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Horoscope Today: അവിട്ടം തവിട്ടിലും നേടും! ഇന്ന് വിജയങ്ങള്‍ തേടിയെത്തുന്ന നാളുകാര്‍ | സമ്പൂര്‍ണ നക്ഷത്രഫലം

Horoscope Today: അവിട്ടം തവിട്ടിലും നേടും! ഇന്ന് വിജയങ്ങള്‍ തേടിയെത്തുന്ന നാളുകാര്‍ | സമ്പൂര്‍ണ നക്ഷത്രഫലം

TV9 Malayalam 2 weeks ago

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ കാല്‍ഭാഗം)

ന്നത്തെ ദിവസം മേട രാശിക്കാർക്ക് കാര്യവിജയവും പുതിയ ചുമതലകളും ലഭിക്കാൻ അനുകൂലമായ സമയമാണ്.

ജോലിയിലും ബിസിനസ്സിലും എടുത്ത നിലപാടുകള്‍ ശരിയാണെന്ന് തെളിയും. മത്സരവിജയം, അംഗീകാരം, ആരോഗ്യം, ദ്രവ്യലാഭം ഇവ കാണുന്നു. കിട്ടാനുള്ള പണം തിരികെ ലഭിക്കാം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നത് നന്ന്. കുടുംബത്തില്‍ സന്തോഷ അന്തരീക്ഷം നിലനില്‍ക്കും.

ഇടവം (കാർത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

ഇന്ന് രാവിലെയും ഉച്ചയ്ക്ക് ശേഷവും വ്യത്യസ്ത ഫലങ്ങളാണ് ഈ നാളുകാരെ കാത്തിരിക്കുന്നത്. ഉച്ച വരെ കാര്യതടസ്സം, മനഃപ്രയാസം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. എന്നാല്‍ പകല്‍ 2 മണി കഴിഞ്ഞാല്‍ മുതല്‍ കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, വിശിഷ്ട ഭക്ഷണയോഗം. സല്‍ക്കാരയോഗം ഇവ കാണുന്നു. സഹോദരങ്ങളുടെയും കുടുംബത്തിന്റെയും സഹായം ലഭിക്കും. സുഹൃദ്‌ബന്ധങ്ങളില്‍ സന്തോഷം കൈവരും.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാല്‍ഭാഗം)

ഇന്ന് പൊതുവെ അ‌ത്ര മികച്ച ദിവസമായിരിക്കില്ല. സംഭാഷണങ്ങളിലും ആശയവിനിമയങ്ങളിലും മികച്ച മുന്നേറ്റം. ചെലവുകളില്‍ നിയന്ത്രണം പാലിക്കുക. കാര്യപരാജയം, ഇച്ഛാഭംഗം, ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, മനഃപ്രയാസം ഇവ കാണുന്നു. യാത്രകള്‍ ഭാഗികമായി വിജയിക്കാം. അപ്രതീക്ഷിത ചെലവുകള്‍ വരാൻ സാധ്യതയുള്ളതിനാല്‍ ധനകാര്യങ്ങളില്‍ ജാഗ്രത പാലിക്കുക.

കർക്കടകം (പുണർതം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)

രാവിലെ അ‌നുകൂലവും ഉച്ചയ്ക്ക് ശേഷം പ്രതികൂലവുമായ ദിവസമായിരിക്കും. കാര്യവിജയം, അംഗീകാരം, ധനയോഗം ഇവ കാണുന്നു. പകല്‍ 2 മണി കഴിഞ്ഞാല്‍ മുതല്‍ കാര്യപരാജയം, അപകടഭീതി, ഇച്ഛാഭംഗം, നിയമപരാജയം ഇവ കാണുന്നു. കുടുംബ കാര്യങ്ങളില്‍ ശ്രദ്ധ വേണം. സാമ്പത്തികമായി അനുകൂലമായ ദിവസമായിരിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)

ആത്മവിശ്വാസവും ഊർജ്ജസ്വലതയും വർദ്ധിക്കും. കാര്യവിജയം, അംഗീകാരം, മത്സരവിജയം, നേട്ടം, പ്രവർത്തനവിജയം, ഉത്സാഹം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. അപ്രതീക്ഷിത ധനലാഭത്തിനും അവസരങ്ങള്‍ക്കും സാധ്യത.

കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

പൊതുവില്‍ മനസ്സിന് സന്തോഷവും സമാധാനവും നല്‍കുന്ന ദിവസമായിരിക്കും. ദിവസത്തിന്റെ ആദ്യ പകുതിയില്‍ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, യാത്രതടസ്സം, ഉദരവൈഷമ്യം എന്നിവയ്ക്ക് സാധ്യതയുണ്ട്. പകല്‍ 2 മണി കഴിഞ്ഞാല്‍ കാര്യവിജയം, സുഹൃദ്സമാഗമം, അംഗീകാരം, പരീക്ഷാവിജയം ഇവ കാണുന്നു. കുടുംബത്തില്‍ സമാധാന അന്തരീക്ഷം സംജാതമാകും. ബന്ധുക്കളില്‍ നിന്ന് നല്ല വാർത്തകള്‍ കേള്‍ക്കും.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം)

ഇന്ന് പൊതുവില്‍ അ‌ത്ര മികച്ച ദിവസമായിരിക്കില്ല. കാര്യപരാജയം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം, അപകടഭീതി ഇവ കാണുന്നു. ഇരുചക്ര വാഹനയാത്രകള്‍ സൂക്ഷിക്കുക. ആശങ്കകള്‍ മാറും. അനാവശ്യ ചിന്തകളും വിമർശനങ്ങളും അവഗണിക്കുന്നത് മനഃശാന്തി നല്‍കും. ആഡംബര വസ്തുക്കള്‍ക്കായി അനാവശ്യമായി പണം ചെലവഴിക്കുന്നത് നിയന്ത്രിക്കുക.

വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

പൊതുവില്‍ അംഗീകാരം വർദ്ധിക്കുന്ന മികച്ച ദിവസമാണ്. കാര്യവിജയം, അംഗീകാരം, പ്രവർത്തനവിജയം ഇവ കാണുന്നു. എന്നാല്‍ പകല്‍ 2 മണി കഴിഞ്ഞാല്‍ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ് ഇവ അ‌നുഭവപ്പെട്ടേക്കാം. ബന്ധുക്കളുമായി സന്തോഷം പങ്കുവെക്കാൻ അവസരം ലഭിക്കും. പ്രണയബന്ധങ്ങളില്‍ പുരോഗതിയുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാല്‍ഭാഗം)

സന്തോഷവും സമാധാനവും അ‌നുഭവപ്പെടുന്ന ദിവസമായിരിക്കും. ഉച്ചവരെ കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം ഇവ കാണുന്നു. പകല്‍ 2 മണി കഴിഞ്ഞാല്‍ കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, നിയമവിജയം എന്നിവയ്ക്ക് സാധ്യത. പുതിയ കാര്യങ്ങള്‍ പഠിക്കാനും നടപ്പിലാക്കാനും അനുകൂല സമയം. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കാൻ സാധിക്കും.

മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

ആത്മവിശ്വാസം വർദ്ധിക്കും. കഠിനാധ്വാനത്തിന് അർഹമായ ഫലം ലഭിക്കുന്ന ദിവസമാണ്. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം ഇവ കാണുന്നു. പകല്‍ 2 മണി കഴിഞ്ഞാല്‍ പ്രതികൂലമായരിക്കും. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)

മാനസികമായ ഉന്മേഷവും ആത്മവിശ്വാസവും വർദ്ധിക്കും. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ സുഗമമായി നടക്കും. രാവിലെ കാര്യപരാജയം, നഷ്ടം, ശത്രുശല്യം, ശരീരസുഖക്കുറവ് ഇവ കാണുന്നു. പകല്‍ 2 മണി കഴിഞ്ഞാല്‍ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ ഉണ്ടായേക്കാം.

മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)

മനസ്സിന് സംതൃപ്തി നല്‍കുന്ന വാർത്തകളും അനുഭവങ്ങളും ലഭിക്കും. കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, ആരോഗ്യം ഇവ കാണുന്നു. പകല്‍ 2 മണി കഴിഞ്ഞാല്‍ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചില്‍, ചെലവ്, ധനതടസ്സം, മനഃപ്രയാസം എന്നിവയ്ക്ക് സാധ്യത.

ശ്രദ്ധിക്കുക: ഇതൊരു പൊതുവായ ജ്യോതിഷ ഫലമാണ്. വ്യക്തികളുടെ കൃത്യമായ ജന്മസമയവും ഗ്രഹനിലയും അനുസരിച്ച്‌ ഫലങ്ങളില്‍ മാറ്റങ്ങള്‍ വരാം.

English Summary

According to astrology, today, 1202 Singham 11 Avittam, different results are predicted for the 12 zodiac signs in the morning and afternoon. Although the morning is a bad time for Taurus people, including business failure and physical injury, it will be a good day after 2 pm, including business success, family gatherings, and social gatherings.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam