Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Horoscope Today: ഇന്ന് ഗജകേശരിയോഗം! ഈ നക്ഷത്രക്കാര്‍ തൊട്ടതെല്ലാം പൊന്നാകും; ഇന്നത്തെ നക്ഷത്രഫലം

Horoscope Today: ഇന്ന് ഗജകേശരിയോഗം! ഈ നക്ഷത്രക്കാര്‍ തൊട്ടതെല്ലാം പൊന്നാകും; ഇന്നത്തെ നക്ഷത്രഫലം

TV9 Malayalam 4 months ago

ഇന്ന് മെയ് 29, വെള്ളിയാഴ്ച്ച. ജ്യോതിഷ്യം അനുസരിച്ച്‌ ഇന്ന് ഗജകേശരിയോഗത്തിൻ്റെ പൂർണമായ സുഖങ്ങള്‍ അനുഭവിക്കാനും അതിലൂടെ സാമ്പത്തികമായ നേട്ടങ്ങള്‍ കൈവരിക്കാനും ചില നാളുകാർക്ക് ഭാഗ്യം ലഭിക്കുന്നു.

എന്നാല്‍ മറ്റ് ചിലർക്ക് ശത്രുക്കളുടെ പ്രവർത്തികളാല്‍ കടുത്ത മാനസിക ബുദ്ധിമുട്ടുകളും സമ്മർദ്ദവും അനുഭവിക്കേണ്ടി വന്നേക്കാം. നാളുകളുടെയും ജനിച്ച സമയത്തിൻ്റെയും അടിസ്ഥാനത്തില്‍ ഓരോ വ്യക്തിയുടെ ജീവിതത്തില്‍ ഇന്ന് സംഭവിക്കുന്ന കാര്യങ്ങളില്‍ മാറ്റം വന്നേക്കാം. ഇന്ന് നിങ്ങള്‍ക്ക് സംഭവിക്കാൻ സാധ്യതയുള്ള ചില കാര്യങ്ങളെക്കുറിച്ചും 13 നക്ഷത്രങ്ങളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലവും വിശദമായി ഇവിടെ പരിശോധിക്കാം.

മേടം

മേടം രാശിക്കാർക്ക് ഗജകേശരിയോഗത്തിൻ്റെ പൂർണ്ണ അനുഗ്രഹം ഇന്ന് ലഭിച്ചേക്കാം. സാമ്പത്തിക കാര്യങ്ങളില്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടാകും. പുതിയ ബിസിനസ്സ് ആശയങ്ങള്‍ നടപ്പിലാക്കാൻ മികച്ച ദിവസമാണിന്ന്. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും.

ഇടവം

ഇടവം രാശിക്കാർക്ക് അവരുടെ കഠിനാധ്വാനത്തിന് തക്കതായ ഫലം ലഭിക്കുന്ന ദിവസമാണ്. വളരെ നാളായി മുടങ്ങിക്കിടന്ന പണമിടപാടുകള്‍ ഇന്ന് അനുകൂലമായി തീരും. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവർക്ക് അതിലേക്കുള്ള വഴിതുറക്കും.

മിഥുനം

മിഥുനം രാശിക്കാർക്ക് ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ് ഇന്ന്. യാത്രകള്‍ ചെയ്യുമ്പോള്‍ പണവും പ്രധാന വസ്തുക്കളും സൂക്ഷിക്കുക. വൈകുന്നേരത്തോടെ സുഹൃത്തുക്കള്‍ വഴി സന്തോഷം ലഭിക്കും.

കർക്കിടകം

ഇന്ന് കർക്കിടകം രാശികാർക്ക് മനസ്സിന് ഏറെ സന്തോഷം തരുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. പുതിയ വീട്, വാഹനം എന്നിവ വാങ്ങാനുള്ള ചർച്ചകള്‍ അനുകൂലാമാകും. പ്രണയ കാര്യങ്ങളില്‍ സന്തോഷിക്കാൻ വകയുള്ള തീരുമാനമുണ്ടാകും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകുന്ന ദിവസങ്ങളില്‍ ഒന്നാണിന്ന്. കരിയറില്‍ വലിയൊരു പദവി നിങ്ങളെ തേടിയെത്തും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പിന്തുണ വർദ്ധിക്കും. കടബാധ്യതകള്‍ തീർക്കാൻ സാധിക്കും.

കന്നി

കന്നി രാശിക്കാരായ വിദ്യാർത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ മികച്ച മുന്നേറ്റം നടത്താൻ സാധിക്കും. കുടുംബാംഗങ്ങളുമായി നിലനിന്നിരുന്ന സ്വത്ത് തർക്കങ്ങള്‍ പരിഹരിക്കപ്പെടും. പുതിയ തൊഴില്‍ അവസരങ്ങള്‍ തേടിയെത്തും. അനാവശ്യ ചിലവുകള്‍ ഒഴിവാക്കുക.

തുലാം

തുലാം രാശിക്കാരായ ബിസിനസ് രംഗത്തുള്ളവർക്ക് വലിയ ലാഭം കൊയ്യാൻ സാധിക്കും. പുതിയ പദ്ധതികളില്‍ ഒപ്പുവെക്കാൻ സാധിക്കും. പങ്കാളിയുടെ ആരോഗ്യ കാര്യത്തില്‍ ചെറിയ ആശങ്ക ഉണ്ടായേക്കാം.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ശത്രുക്കളുടെ ശല്യം ഉണ്ടായേക്കാം. കോടതിയുമായി ബന്ധപ്പെട്ട തർക്കങ്ങളില്‍ അനുകൂലമായ വിധി പ്രതീക്ഷിക്കാം. ദീർഘദൂര യാത്രകള്‍ വഴി സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. മാതാപിതാക്കളുടെ പിന്തുണയുണ്ടാകും.

ധനു

ധനു രാശിക്കാർക്ക് ഭാഗ്യാനുഭവങ്ങള്‍ കൂടുതലുണ്ടാകും. പരീക്ഷകളിലും മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കും. ആരോഗ്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. അനാവശ്യ തർക്കങ്ങളില്‍ ഏർപ്പെടാതിരിക്കുക.

മകരം

മകരം രാശിക്കാർക്ക് ജോലിസ്ഥലത്ത് അനാവശ്യ തർക്കങ്ങള്‍ ഉണ്ടായേക്കാം. പരുഷമായ സംസാരം ദോഷം ചെയ്യും. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെങ്കിലും ചിലവുകള്‍ കൂടും. ജീവിതപങ്കാളിയുടെ പൂർണ്ണ പിന്തുണ ആശ്വാസമേകും.

കുംഭം

കുംഭം രാശിക്കാർക്ക് സാമ്പത്തികമായി മികച്ച ലാഭം കൊയ്യാൻ സാധിക്കും. ശാരീരിക അസ്വസ്ഥതകളില്‍ വലിയ മാറ്റം സംഭവിക്കാം. സുഹൃത്തുക്കളുമായി ചേർന്ന് വിനോദയാത്ര പോകാനുള്ള അവസരം ലഭിക്കും. വീടുകളില്‍ മംഗളകർമ്മങ്ങള്‍ നടക്കാൻ സാധ്യതയുണ്ട്.

മീനം

മീനം രാശിക്കാർക്ക് ഭാഗ്യങ്ങളാണ് കാത്തിരിക്കുന്നത്. മുടങ്ങിക്കിടന്ന വലിയൊരു തുക അപ്രതീക്ഷിതമായി കൈകളില്‍ വന്നുചേരും. കരിയറില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. കലാ-കായിക രംഗത്തുള്ളവർക്ക് അവസരങ്ങള്‍ ലഭിക്കും.

(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)

English Summary:

Horoscope Today In Malayalam On May 29th, Rashiphalam Says Gajakesari Yoga and financial gains for these Stars. Here is an astrological Prediction and indication of what is going to happen in the lives of various zodiac signs on this day.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam