ഇന്ന് മെയ് 2, ശനിയാഴ്ച. ചെയ്തുതീർക്കാൻ നിരവധി കാര്യങ്ങളും ഉത്തരവാദിത്തങ്ങളും ഉള്ളൊരു മറ്റൊരു ദിവസം. ആഴ്ചയുടെ അവാസാന ദിവസമായതിനാല്‍ തന്നെ ജോലി തിരക്കുകളും സ്വാഭാവികമാണ്.
എന്നാല്‍ ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് എന്താണ്? ചിലർക്ക് അപ്രതീക്ഷിത നേട്ടങ്ങളും അംഗീകാരങ്ങളും ഉണ്ടാകുമ്പോള്‍ മറ്റു ചിലർക്ക് നഷ്ടങ്ങളും സംഘർഷങ്ങളുമാകും ഉണ്ടാകുന്നത്. ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണോ മോശം ദിവസമാണോ എന്ന് മുൻകൂട്ടി അറിഞ്ഞാലോ? നക്ഷത്രഫലം വിശദമായി അറിയാം....
ഇന്നത്തെ രാശി ഫലം എങ്ങനെ?
മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. കാര്യവിജയം, ശത്രുക്ഷയം, മത്സര വിജയം എന്നിവ കാണുന്നു. ബിസിനസ് കാര്യങ്ങളില്‍ നിന്ന് അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും സാധ്യത.
ഇടവം
ഇടവം രാശിക്കാർക്കും ഇന്ന് അപ്രതീക്ഷിത നേട്ടങ്ങളും സന്തോഷങ്ങളും ഉണ്ടാകും. കാര്യവിജയം, സല്‍ക്കാര യോഗം, സുഹൃദ്സമാഗമം എന്നിവ കാണുന്നു. യാത്രകള്‍ക്ക് സാധ്യത, ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കും. കാര്യപരാജയം, മാനസിക സംഘർഷങ്ങള്‍, അപ്രതീക്ഷിത ചെലവുകള്‍, യാത്ര തടസം എന്നിവ കാണുന്നു. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലർത്തേണ്ടതാണ്.
കർക്കടകം
കർക്കടകം രാശിക്കാർക്കും ഇന്നത്തെ ദിവസം പ്രതികൂലമാണ്. കാര്യതടസ്സം, നഷ്ടം, അപകടഭീതി എന്നിവ കാണുന്നു. അപ്രതീക്ഷിത ചെലവുകള്‍ക്ക് സാധ്യത ഉള്ളതിനാല്‍ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ പുലർത്തേണ്ടതാണ്. പറയുന്ന കാര്യങ്ങള്‍ സൂക്ഷിക്കുക.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെയും സന്തോഷത്തിന്‍റെയും ദിവസമായിരിക്കും. കാര്യവിജയം, പ്രവർത്തന വിജയം, എന്നിവ കാണുന്നു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാൻ സാധ്യത. ബിസിനസില്‍ ലാഭം ഉണ്ടാകും.
കന്നി
കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം ശ്രദ്ധിക്കേണ്ടതാണ്. നഷ്ടങ്ങളാണ് കാത്തിരിക്കുന്നത്. കാര്യ തടസം, മാനസിക പ്രയാസം, അഭിമാനക്ഷതം, അപകട ഭീതി എന്നിവ കാണുന്നു. വാഹന യാത്രകള്‍ സൂക്ഷിക്കുക.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, മത്സര വിജയം, അംഗീകാരം മുതലായ കാത്തിരിക്കുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. ധനയോഗം, ബന്ധുസമാഗമവും കാണുന്നു. സ്ഥാനക്കയറ്റവും ഉണ്ടായേക്കാം.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം ശ്രദ്ധയോടെയാണ് ഓരോ കാര്യങ്ങളും ചെയ്യാം. കാര്യ പരാജയം, മാനസിക സംഘർഷങ്ങള്‍, ശത്രുശല്യം, ശരീര ക്ഷതം എന്നിവ കാണുന്നു. ചെലവുകള്‍ക്ക് സാധ്യതയുള്ളതിനാല്‍ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ പുലർത്തുക.
ധനു
ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. കാര്യവിജയം, അംഗീകാരം, ശത്രുക്ഷയം എന്നിവ കാണുന്നു. വിദ്യാർത്ഥികള്‍ മത്സരങ്ങളില്‍ വിജയിക്കും. ബിസിനസ് രംഗത്ത് നേട്ടങ്ങള്‍ വന്നു ചേരും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
മകരം
മകരം രാശിക്കാർക്കും ഇന്ന് നിരവധി നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. കാര്യവിജയം, സല്‍ക്കാരയോഗം, നേട്ടങ്ങള്‍ എന്നിവ കാണുന്നു. ബിസിനസില്‍ ലാഭം ഉണ്ടാകും, പുതിയ സാധ്യതകള്‍ തുറന്ന് കിട്ടും.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കും. കാര്യ പരാജയം, കലഹം, യാത്രാപരാജയം എന്നിവ കാണുന്നു. കുടുംബത്തില്‍ കലഹത്തിന് സാധ്യത. ധന തടസം ഉണ്ടാകാൻ സാധ്യതയുണ്ട്. വായ്പ ശ്രമങ്ങള്‍ പരാജയപ്പെട്ടേക്കാം.
മീനം
മീനം രാശിക്കാർക്കും ഇന്നത്തെ ദിവസം പ്രതികൂലമാണ്. മാനസിക പ്രയാസങ്ങള്‍, ശത്രുശല്യം, അഭിമാന ക്ഷതം എന്നിവയ്ക്ക് സാധ്യത. യാത്രകള്‍ പരാജയപ്പെടാം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലർത്തുക.
(നിരാകരണം: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷശാസ്ത്രത്തിന്റേയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)
English Summary:
Today is a favorable day for Aries people. Health will be better. There is a possibility of success in business, defeat of enemies, and victory in competition. Know the complete star sign predictions of 12 zodiac signs.

