Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Idukki Travel Guide: വൈശാലി ഗുഹയും ചെറുതോണി അണക്കെട്ടും കാണണോ; നേരെ വിട്ടോ, കൂടുതലറിയാം

Idukki Travel Guide: വൈശാലി ഗുഹയും ചെറുതോണി അണക്കെട്ടും കാണണോ; നേരെ വിട്ടോ, കൂടുതലറിയാം

TV9 Malayalam 1 week ago

കേരളത്തിലെ കണ്ടിരിക്കേണ്ട ദൃശ്യവിസ്മയങ്ങളില്‍ ഒന്നാണ് ഇടുക്കിയിലെ പ്രകൃതി ഒരുക്കിയിരിക്കുന്ന വിസ്മയ കാഴ്ചകള്‍.

കനത്ത സുരക്ഷാ കാരണങ്ങളാല്‍ വർഷത്തില്‍ ചില പ്രത്യേക സീസണുകളിലും അവധിക്കാലങ്ങളിലും മാത്രമായിരുന്നു മുൻപ് ഇടുക്കി ഡാം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നതെങ്കില്‍, ഇപ്പോള്‍ ആഴ്ചയ്യല്‍ ആറ് ദിവസവും സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. ഈ വർഷം ആദ്യമായി കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പാണ് ഇടുക്കി അണക്കെട്ട് സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്. തദ്ദേശീയർക്ക് പുറമേ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇപ്പോള്‍ ഇടുക്കി ആർച്ച്‌ ഡാം കാണാൻ സാധിക്കുന്നതാണ്.

ചെറുതോണി അണക്കെട്ടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനും, മനോഹരമായ ഇടുക്കി തടാകത്തിലെ ബോട്ടിംഗ് സവാരി നടത്താനും വനം വകുപ്പ് വിനോദസഞ്ചാരികള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. രാവിലെ 9 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ബോട്ടിംഗ് സൗകര്യം ലഭിക്കുന്നതാണ്. മുതിർന്നവർക്ക് 178 രൂപയും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് 85 രൂപയുമാണ് ബോട്ടിങ്ങിന് ഈടാക്കുന്നത്. അര മണിക്കൂറാണ് ബോട്ട് യാത്ര ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ പതിനെട്ട് പേരെ ഒരേസമയം കൊണ്ടുപോകാൻ കഴിയുന്ന ബോട്ടാണ് ഇവിടെയുള്ളത്. വെള്ളാപ്പാറ ബോട്ട് ജെട്ടിയില്‍ നിന്ന് ആരംഭിക്കുന്ന യാത്രയില്‍ പ്രധാനമായും ഇടുക്കി, ചെറുതോണി അണക്കെട്ട്. വൈശാലി ഗുഹ എന്നീ വിസ്മയ കാഴ്ചകള്‍ കാണാം.

ഇടുക്കി പദ്ധതിയുടെ തുടക്കം മുതലുള്ള ചരിത്രം വിനോദസഞ്ചാരികള്‍ക്ക് പകർന്നുനല്‍കാൻ ബോട്ട് ജീവനക്കാരും യാത്രക്കാരോടൊപ്പം ഉണ്ടാകും. ആനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെയും ബോട്ട് യാത്രയില്‍ കാണാൻ കഴിയും. 2015 മുതല്‍ പദ്ധതി നിലവിലുണ്ടെങ്കിലും, ഇതിന് വേണ്ടത്ര പ്രചാരണം ലഭിച്ചിട്ടില്ല, അതിനാല്‍ അധികം വിനോദസഞ്ചാരികള്‍ ഇവിടെ എത്താറില്ല. പാറേമ്മാവില്‍ കൊളുമ്പൻ സമാധിക്ക് എതിർവശത്തുള്ള കൗണ്ടറില്‍ നിന്നാണ് ബോട്ടിങ്ങിനുള്ള ടിക്കറ്റുകള്‍ വാങ്ങേണ്ടത്. ബോട്ട് ജെട്ടിയിലെത്തിയ ശേഷം സവാരി ആരംഭിക്കാം.

എന്താണ് വൈശാലി ഗുഹ?

1988-ല്‍ ഭരതൻ സംവിധാനം ചെയ്ത 'വൈശാലി' എന്ന ഇതിഹാസ സിനിമയിലെ സുപ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചത് ഇടുക്കി ഡാമിന് സമീപമുള്ള ഈ ഗുഹയില്‍ വച്ചാണ്. ചെറുതോണി അണക്കെട്ടില്‍ നിന്നും ഇടുക്കി ആർച്ച്‌ ഡാമിലേക്ക് പോകുന്ന വഴിക്കാണ് കരിമ്പാറ തുരന്നുണ്ടാക്കിയ ഈ മനോഹരമായ ഗുഹ സ്ഥിതി ചെയ്യുന്നത്. ഒരു വശത്ത് തടാകത്തിൻ്റെ നീലനിറവും മറുവശത്ത് ഭീമാകാരമായ കരിമ്പാറക്കൂട്ടങ്ങളും ഈ ഗുഹയിലെത്തിയാല്‍ നിങ്ങള്‍ക്ക് കാണാൻ സാധിക്കും. വൈശാലി ചിത്രം പുറത്തിറങ്ങിയ ശേഷം പിന്നീട് ഈ ഗുഹ അറിയപ്പെടുന്നത് വൈശാലി ഗുഹ എന്ന പേരിലാണ്.

ഡാമിലേക്കുള്ള ടിക്കറ്റ്

ഡാം സന്ദർശനത്തിനായുള്ള ടിക്കറ്റുകള്‍ കവാടത്തിലെ കൗണ്ടറുകളില്‍ നിന്ന് നേരിട്ടോ അല്ലെങ്കില്‍ ജലവിഭവ വകുപ്പിന്റെ പോർട്ടല്‍ വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. വിനോദ സഞ്ചാരികള്‍ക്ക് ഡാമിന് മുകളിലേക്ക് മൊബൈല്‍ ഫോണുകള്‍, ക്യാമറകള്‍, ബാഗുകള്‍, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കൊണ്ടുപോകാൻ അനുവാദമില്ല. ഇവ കവാടത്തിലെ സുരക്ഷിതമായ കൗണ്ടറുകളില്‍ സൂക്ഷിക്കേണ്ടതാണ്. എറണാകുളത്ത് നിന്ന് വരുന്നവർക്ക് കോതമംഗലം, അടിമാലി അല്ലെങ്കില്‍ മുവാറ്റുപുഴ, വണ്ണപ്പുറം വഴി ഏകദേശം 110 കിലോമീറ്റർ ദൂരമുണ്ടാകും ഇവിടേക്ക്. കോട്ടയത്ത് നിന്ന് വരുന്നവർക്ക് നേരെ പാലാ, തൊടുപുഴ വഴി 100 കിലോമീറ്റർ സഞ്ചരിച്ചാല്‍ ഡാമിലേക്ക് എത്തിച്ചേരാനാകും.

ENGLISH SUMMARY:

Explore and know about travel guide to visiting the Idukki Arch Dam also known as Cheruthoni Dam, and the iconic Vaisali Cave. Check the entry timings, ticket prices, boating details, and security guidelines before your trip.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam