ഐപിഎല്‍ 2026 സീസണിൻ്റെ ഫൈനലില്‍ പ്രവേശിച്ച് ഗുജറാത്ത് ടൈറ്റൻസ്. രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാൻ റോയല്‍സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഗുജറാത്ത് ടൈറ്റൻസ് ഫൈനലില്‍ പ്രവേശിച്ചത്.
ഫൈനലില്‍ ഗുജറാത്ത് നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാൻ കൗമാര താരം വൈഭവ് സൂര്യവംശിയുടെ 96 റണ്‍സ് ഇന്നിങ്സിൻ്റെ പിൻബലത്തിലാണ് 214 റണ്‍സ് സ്വന്തമാക്കിയത്. എന്നാല്‍ രാജസ്ഥാൻ ഉയർത്തിയ വിജയലക്ഷം ക്യാപ്റ്റൻ ശുഭ്മൻ ഗില്‍ തൻ്റെ സെഞ്ചുറി നേട്ടത്തിലൂടെ അനയാസം മറികടക്കാൻ അവസരം ഒരുക്കുകയായിരുന്നു. മെയ് 31-ാം തീയതി ഞായറാഴ്ച അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ചാണ് ഫൈനല്‍.
ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാൻ
ടോസ് നേടിയ രാജസ്ഥാൻ റോയല്‍സ് ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വൈഭവ് ഒഴികെ ബാക്കിയുള്ള മുന്നേറ്റ താരങ്ങള്‍ നിറം മങ്ങിയതോടെ രാജസ്ഥാൻ്റെ സ്കോറിങ് വേഗത കുറഞ്ഞു. എന്ത് തരം പ്രതിസന്ധിയിലാണെങ്കില്‍ അടിച്ചുകൂട്ടി റണ്‍സ് നേടുക എന്ന ശൈലിയോടെ തന്നെയായിരുന്നു വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്. മുന്നേറ്റ താരങ്ങള്‍ വേഗത്തില്‍ തന്നെ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയപ്പോള്‍ കൗമാര താരത്തിന് പിന്തുണ നല്‍കിയത് വെറ്ററാൻ താരം രവീന്ദ്ര ജഡേജ മാത്രമാണ്. നിർണായകമായ ഘട്ടത്തില്‍ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് നല്‍കി ജഡേജ വൈഭവിൻ്റെ ഇന്നിങ്സിന് പിന്തുണ നല്‍കി.
എന്നാല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള എലിമിനേറ്ററിലെ പോലെ തന്നെ സെഞ്ചുറി നാല് റണ്‍സ് അകലെ വൈഭവും പുറത്തായി. എസ്‌ആർഎച്ചിനെതിരെയുള്ള മൂന്ന് റണ്‍സിന് വൈഭവ് സൂര്യവംശിക്ക് സെഞ്ചുറി നഷ്ടമായത്. വൈഭവ് പുറത്തായതിന് ശേഷം ടീം സ്കോർ ബോർഡ് 200 കടക്കുമോ എന്ന ആശങ്കയില്‍ നില്‍ക്കവെ അവസാന ഓവറില്‍ റഷിദ് ഖാൻ അടിച്ച് തകർത്ത് ഡൊണാവാൻ ഫെരേര ഗുജറാത്ത് ടൈറ്റൻസിനുള്ള വിജയലക്യം 215ലേക്കെത്തിച്ചത്. ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാഡ രണ്ട് വിക്കറ്റ് സ്വന്തമാക്കി പർപ്പിള്‍ ക്യാപ്പ് തൻ്റെ പേരിലാക്കി. സീസണില്‍ ഇതുവരെ താരം നേടിയത് 28 വിക്കറ്റുകളാണ്. റബാഡയ്ക്ക് പുറമെ വെസ്റ്റ് ഇൻഡീസ് താരം ജേസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റ് നേടി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാണ് ബാക്ക് രണ്ടി വിക്കറ്റുകള്‍ വീഴ്ത്തിയത്.
167 റണ്‍സിൻ്റെ ഓപ്പിങ് കൂട്ടുകെട്ടുമായി സായി സുദർശനും ഗില്ലും
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിൻ്റെ ഓപ്പണർമാരായ സായി സുദർശൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്‍ എന്നിവർക്കെതിരെ ഒരു തരത്തില്‍ പോലും സമ്മർദ്ദം ചെലുത്താൻ രാജസ്ഥാൻ ബോളർമാർക്കായില്ല. ഇരുവരും ചേർന്ന് ഓപ്പണിങ്ങില്‍ 167 റണ്‍സിൻ്റെ കൂട്ടുകെട്ടാണ് ഒരുക്കിയത്. അർധ സെഞ്ചുറി നേടിയ സായി സുദർശൻ ഹിറ്റ് വിക്കറ്റിലൂടെയാണ് പുറത്തായത്. ആർസിബിക്കെതിരെയുള്ള ആദ്യ ക്വാളിഫയറിലും സായി സുദർശൻ സമാനമായ രീതിയില്‍ ഹിറ്റ് വിക്കറ്റായി പുറത്തായിരുന്നു. തുടർന്നാണ് ഗില്‍ ഈ സീസണിലെ തൻ്റെ ആദ്യ സെഞ്ചുറി സ്വന്തമാക്കുന്നത്. 53 പന്തില്‍ 15 ഫോറും 3 സിക്സറുകളുമായി 104 റണ്‍സിൻ്റെ ഇന്നിങ്സാണ് ഗില്‍ കാഴ്ചവെച്ചത്. ശേഷം വന്ന ബാറ്റർമാർക്ക് ടീമിനെ വിജയത്തിലേക്ക് അനയാസം സാധിക്കുകയും ചെയ്തു. രാജസ്ഥാന് വേണ്ടി ജോഫ്രെ ആർച്ചറും നന്ദ്രെ ബർഗറും ബ്രിജേഷ് ശർമയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. മെയ് 31-ാം തീയതി ഞായറാഴ്ചയാണ് സീസണിലെ ഫൈനലില്‍. കലാശപ്പോരാട്ടത്തില്‍ ആർസിബിയെയാണ് ജിടി നേരുടുക. ആദ്യ ക്വാളിഫയറില്‍ ജിടി ആർസിബിയോട് തോറ്റിരുന്നു.
English Summary
IPL 2026 RR vs GT Second Qualifier, Gujarat Titans beat Rajasthan Royals for 7 Wickets and Enters Season Finale. In Final Gujarat will meet Defending Champions Royal Challengers Bengaluru at Narendra Modi Stadium Ahmedabad On May 31st Sunday.

