ചൈനീസ് സ്മാർട്ട്ഫോണ്‍ നിർമ്മാതാക്കളായ ഐക്യുവിൻ്റെ ഏറ്റവും പുതിയ മോഡല്‍ iQOO Z11 സീരീസ് പുറത്തിറക്കി. മറ്റെന്ത് ഫീച്ചറിനേക്കാളും ഫോണിൻ്റെ ബാറ്ററിയാണ് ഇതില്‍ എടുത്ത് പറയേണ്ടുന്നത്.
സീരിസില്‍ എത്താൻ പോകുന്ന Z11 ഉം Z11x ഉം ഇതിനോടകം വിവിധ വെബ്സൈറ്റുകളിലും എത്തിയിട്ടുണ്ട് ചില സൈറ്റുകളില്‍ ഫോണിൻ്റെ ലോഞ്ചിംഗ് തീയ്യതിയും നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 27 ന് പ്രീ-സെയില്‍ റിസർവ്വേഷനും കമ്പനി ആരംഭിച്ചിട്ടുണ്ട്. എന്തൊക്കെയാണ് ഫോണിൻ്റെ പ്രത്യേകത, ലോഞ്ചിംഗ് എന്നായിരിക്കും തുടങ്ങിയ വിവരങ്ങള്‍ പരിശോധിക്കാം.ഫോണിൻ്റെ Z11 ലോഞ്ചിംഗ് ഇന്ത്യയില്‍ തന്നെയായിരിക്കും എന്നാണ് സൂചന. മറ്റ് ഫീച്ചറുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ആഗോള വേരിയൻ്റില്‍ സ്നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ്
നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഫോണില്‍ സ്നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റായിരിക്കും എന്നാണ് സൂചന. മീഡിയടെക് ഡൈമെൻസിറ്റി 8500-ല്‍ നിന്നും മാറി ക്വാല്‍കോമിൻ്റെ സ്‌നാപ്ഡ്രാഗണ്‍ 7s Gen 4 ചിപ്‌സെറ്റായിരിക്കും ഫോണില്‍ എന്നാണ് സൂചന. ഇത് വളരെ പ്രധാനപ്പെട്ട മാറ്റമെന്നാണ് ടെക് വിദഗ്ധർ പോലും പറയുന്നത്. ഗെയിമിംഗ്, മള്‍ട്ടിടാസ്കിംഗ്, ദീർഘനേരത്തേക്കുള്ള ബാറ്ററി എന്നിവയെല്ലാം ഇതില്‍ പ്രതീക്ഷിക്കാം. എന്നാല്‍ ഇത് ഐക്യു മോഡലാണെങ്കില്‍ ഒരു വിഭാഗം പറയുന്നത് ഇത് റീബ്രാൻഡഡ് വിവോ T5 പ്രോ ആണെന്നാണ്. എന്നാല്‍ ഇതില്‍ ഇനിയും വ്യക്തത വരാനുണ്ട്.
ഡിസ്പ്ലേയും ബാറ്ററിയും
ഫോണിൻ്റെ ഡിസ്‌പ്ലേ നോക്കിയാല്‍, Z11 ന് 6.83 ഇഞ്ച് AMOLED സ്‌ക്രീൻ, 165Hz റിഫ്രഷ് റേറ്റ് എന്നിവ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. നിങ്ങള്‍ ഗെയിം കളിച്ചാലും സാമൂഹിത മാധ്യമങ്ങളില്‍ സ്ക്രോള്‍ ചെയ്യുകയാണെങ്കിലും, നിങ്ങള്‍ക്ക് വേഗത്തിലുള്ള ടച്ച് റെസ്പോണ്‍സ് പ്രതീക്ഷിക്കാമെന്ന് സാരം. ഫോണിൻ്റെ ബാറ്ററിയും ഒട്ടും മോശമല്ല. ഇത് നോക്കിയാല്‍ 90W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള ഒരു വലിയ 9,020mAh ബാറ്ററിയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്, 8.25mm കട്ടിയുള്ള ഒരു ബോഡിയിലാണ് ബാറ്ററി പൊതിഞ്ഞിരിക്കുന്നുവെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
ക്യാമറ, സവിശേഷതകള്‍
ഫോണിൻ്റെ ക്യാമറയും കിടിലൻ തന്നെ. ഫോട്ടോകള്‍ക്കും, കൂടുതല്‍ സ്ഥിരതയുള്ള ഷോട്ടുകള്‍ക്കുമായി ഫോണില്‍ OIS ഉള്ള 50MP പ്രധാന ക്യാമറയും ലളിതമായ 2MP ഡെപ്ത് സെൻസറും ഉണ്ട്. മുൻവശത്ത്, നിങ്ങള്‍ക്ക് വീഡിയോ കോളുകള്‍ക്കും അതല്ലെങ്കില്‍ സെല്‍ഫികള്‍ക്കുമായി 16MP സെല്‍ഫി ക്യാമറയുണ്ട്. IP68, IP69 റേറ്റിംഗുകളും ഇതിനുണ്ടാവുമെന്നാണ് വിവരം. അതുകൊണ്ട് തന്നെ പൊടിയും വെള്ളവും ഫോണിന് ഒരു തരത്തിലും വലിയ ആശങ്കയുണ്ടാക്കുന്നില്ല.
ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വില
നിലവില്‍ ഫോണിൻ്റെ വില പരിശോധിച്ചാല്‍ ചൈനയില്‍ ഫോണ്‍ വില്‍ക്കുന്നത് വെച്ച് നോക്കിയാല്‍ iQOO Z11-ന് ഇന്ത്യയില്‍ ഏകദേശം 25,000 മുതല്‍ 35,000 രൂപ വരെ വിലയുണ്ടാകാം എന്നാണ് സൂചന.മിഡ് റേഞ്ച് ഫോണുകളില്‍ ഇത് മികച്ചതായിരിക്കുമെന്നാണ് സൂചന. ബാറ്ററി, ഡിസ്പ്ലേ, ക്യാമറ എന്നിവയെല്ലാം കൂടി നോക്കുമ്പോള്‍ ഒരു ഫ്ലാഗ്ഷിപ്പ് ഫോണിൻ്റെ അത്രയും തന്നെ അല്ലെങ്കില്‍ അതിലും കൂടുതല്‍ മെച്ചപ്പെട്ട ഫീച്ചറുകള്‍ ഇതില്‍ പ്രതീക്ഷിക്കാം
English Summary
Chinese Smartphone Manufactures IQOO Going to Launch their Mid Range Smartphone iQOO Z11 Soon in Indian Market. This Phone Coming with a 9000mah Battery and Bigger features. Here we discussing about weather it's worthy for Buying or Not

