Dailyhunt
Iran War: ഇറാന്റെ വ്യവസ്ഥകളോട് യോജിക്കാനാകില്ല; തൃപ്തനല്ലെന്ന് ട്രംപ്‌

Iran War: ഇറാന്റെ വ്യവസ്ഥകളോട് യോജിക്കാനാകില്ല; തൃപ്തനല്ലെന്ന് ട്രംപ്‌

TV9 Malayalam 1 week ago

വാഷിങ്ടണ്‍: യുദ്ധം അവസാനിപ്പിക്കാനായി ഇറാന്‍ മുന്നോട്ടുവെച്ച വ്യവസ്ഥകളോട് യോജിക്കാനാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനുമായി ഒരു കരാറിലെത്തുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ പുതിയ നിര്‍ദേശത്തില്‍ താന്‍ തൃപ്തനല്ലെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തിന് കോണ്‍ഗ്രസിന്റം അംഗീകാരം നല്‍കുന്നതിനുള്ള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചു. ഇതേതുടര്‍ന്ന് ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും അവസാനിപ്പിച്ചുവെന്നാണ് ട്രംപിന്റെ പ്രതികരണം. യുദ്ധം തുടരാന്‍ പാര്‍ലമെന്റിന്റെ അനുമതി ആവശ്യമില്ലെന്നാണ് ട്രംപിന്റെ വാദം.

കഴിഞ്ഞ ദിവസം പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അയച്ച കത്തിലാണ് സംഘര്‍ഷങ്ങള്‍ അവസാനിച്ചതായി ട്രംപ് പറയുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയതിന് ശേഷം ആക്രമണങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലെബനനില്‍ ഇസ്രായേല്‍ നടത്തുന്ന നിരന്തര ആക്രമണങ്ങളില്‍ നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 12 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് രാജ്യത്തെ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. വെടിനിര്‍ത്തല്‍ ഉണ്ടായിരുന്നിട്ടും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്.

പരിഹാസം അതിരുകടന്ന്

ഇറാന്‍ ഭരണകൂടത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടെന്നും അവര്‍ മൂന്നും നാലും ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുകയാണെന്നും ട്രംപ് പറയുന്നുണ്ട്. ഇറാനില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നാണ് ട്രംപിന്റെ വാദം. ഈ വിഷയത്തില്‍ രണ്ട് വഴികളാണ് തന്റെ മുന്നില്‍ ഉള്ളത്. ഒന്ന് സൈനിക നടപടിയിലൂടെ അവരെ തകര്‍ക്കുക, അല്ലെങ്കില്‍ ഉടനടി ഒരു കരാറില്‍ എത്തിച്ചേരുക എന്നും ട്രംപ് പറഞ്ഞു. ഇറാനില്‍ ആക്രമണം പുനരാരംഭിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും ട്രംപ് പറയുന്നുണ്ട്.

യുദ്ധം തുടരാന്‍ പാര്‍ലമെന്റിന്റെ അനുമതി വാങ്ങണമെന്നത് 1973ലെ വാര്‍ പവേഴ്‌സ് റെസല്യൂഷന്‍ ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടും ട്രംപിനുണ്ട്. മാര്‍ച്ച്‌ രണ്ടിനാണ് യുദ്ധം ആരംഭിക്കുന്ന കാര്യം ട്രംപ് കോണ്‍ഗ്രസിനെ അറിയിച്ചു. നിലവില്‍ 60 ദിവസത്തെ അനുമതി അവസാനിച്ചിരിക്കുകയാണ്. വീണ്ടും യുദ്ധം തുടങ്ങണമെങ്കില്‍ കോണ്‍ഗ്രസ് അനുമതി നല്‍കിയേ മതിയാകൂ. എന്നാല്‍ അത്തരമൊരു അനുമതി വേണ്ടെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് യുഎസ് പ്രസിഡന്റ്.

മലിനജലത്തിലെ എലികള്‍

ഇറാനിയന്‍ നേതാക്കളെ മലിനജല പൈപ്പിലെ എലികള്‍ എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. യുഎസ് നാവിക ഉപരോധം നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ നേതൃത്വം യഥാര്‍ഥത്തില്‍ പിരിഞ്ഞിരിക്കുന്നു. ഹോര്‍മുസ് കടലിടുക്കിന്മേല്‍ അമേരിക്കയ്ക്ക് പൂര്‍ണ നിയന്ത്രണം ഉണ്ട്. ഫെബ്രുവരി 27ന് മുമ്പുണ്ടായിരുന്ന നാവിഗേഷന്‍ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നത് വരെ ഉപരോധം തുടരുമെന്നും ബെസെന്റ് പറഞ്ഞു.

യുഎസ് ഡോളറിന്റെ അപര്യാപ്തയയും ഭക്ഷ്യ-ഇന്ധന വിതരണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളിലും അദ്ദേഹം പ്രതികരിച്ചു. ഇറാനില്‍ സാമ്പത്തിക സമ്മര്‍ദം വര്‍ധിച്ചുവരികയാണെന്നാണ് ബെസെന്റിന്റെ പ്രതികരണം. ഹോര്‍മുസ് കടലിടുക്ക് വഴി സുരക്ഷിതമായ കടന്നുപോകുന്നതിന് ഇറാന് പണം നല്‍കിയാല്‍ ഉപരോധ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും യുഎസ് ട്രഷറി വകുപ്പ് ഷിപ്പിങ് കമ്പനികള്‍ക്ക് നല്‍കുന്നു.

യുഎസിന്റെ നയം മാറ്റണം

അമേരിക്ക തങ്ങളുടെ സമീപനത്തിലും ഭീഷണിയുടെ സ്വരത്തിലും മാറ്റം വരുത്തുകയാണെങ്കില്‍ നയതന്ത്രത്തിന്റെ സാധ്യതകള്‍ പരിശോധിക്കാമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

English Summary

Donald Trump has rejected the proposed peace deal terms involving Iran, signaling rising tensions between the United States and Iran. The move has increased concerns over potential military action, as diplomatic efforts appear to be weakening amid ongoing geopolitical strain in the Middle East.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam