Dailyhunt
Iran-US Israel Conflict : ഒരിക്കലും തിരിച്ചുവരാനാകാത്ത വിധം ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കും; ട്രംപ്

Iran-US Israel Conflict : ഒരിക്കലും തിരിച്ചുവരാനാകാത്ത വിധം ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കും; ട്രംപ്

TV9 Malayalam 1 week ago

രിക്കലും തിരിച്ചുവരാനാകാത്ത വിധം ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്.

രാത്രിയോടെ ഇറാൻ്റ് നാഗരികത ഇല്ലാതെയാക്കുമെന്നാണ് ട്രംപ് തൻ്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലൂടെ അറിയിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് തുറന്ന് ലഭിക്കുന്നതിന് വേണ്ടിയാണ് യുഎസ് പ്രസിഡൻ്റിൻ്റെ ഭീഷിണി. നാളെ ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 5.30 വരെയാണ് ഹോർമുസ് കടലിടുക്ക് തുറന്ന് നല്‍കാൻ ട്രംപ് ഇറാന് സമയം അനുവദിച്ചിരിക്കുന്നത്. ഇത് ലംഘിച്ചലാണ് ഇറാൻ ഒന്നടങ്കം ഇല്ലാതാക്കുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇങ്ങനെ ഒരിക്കലും നടക്കാൻ താൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് നടക്കുമെന്നാണ് ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചിരിക്കുന്നത്. ലോക ചരിത്രത്തിലെ ഏറ്റവും നിർണായകമായ നിമിഷങ്ങള്‍ക്ക് ഇന്ന് രാത്രി സാക്ഷ്യം വഹിക്കും 47 വർഷത്തെ അഴിമതിയും പിടിച്ചുപറിയും കൊലപാതകങ്ങളും ഇന്ന് രാത്രിയോടെ അവസാനിക്കും. ഇതിനോടൊപ്പം പുതിയ മാറ്റവും ഇറാനിലുണ്ടാകുമെന്നും ട്രംപ് തൻ്റെ പോസ്റ്റില്‍ പറയുന്നുണ്ട്.

അതേസമയം അമേരിക്കയും അമേരിക്കയുടെ സഖ്യങ്ങളും ഇറാൻ്റെ പരമ്പരാഗത നാഗരികതയില്‍ നിന്നും മറക്കാനാകാത്ത ഒരു പ്രഹരമേല്‍ക്കേണ്ടി വരുമെന്നാണ് ട്രംപിൻ്റെ ഭീഷിണിക്ക് ഇറാൻ മറുപടി നല്‍കിയിരിക്കുന്നത്. ട്രംപ് നടത്തുന്ന ഭ്രാന്തന്‍മാരുടെ ഭീഷിണിയാണെന്നും ഇറാൻ പ്രതികരിച്ചു.

അമേരിക്കയുമായിട്ടുള്ള എല്ലാം ബന്ധവും ഇറാൻ വിച്ഛേദിച്ചു

ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള സമയപരിധി അവസാനിക്കാൻ ഇരിക്കെ അമേരിക്കയുമായിട്ടുള്ള ആശയവിനമയത്തിനുള്ള എല്ലാ വഴികളും അടച്ച്‌ ഇറാൻ. നയതന്ത്രപരവും നേരിട്ടല്ലാത്തതുമായി അമേരിക്കയുമായിട്ടുള്ള എല്ലാം ആശയവിനിമയങ്ങള്‍ക്കുമാണ് നിർത്തിവെച്ചിരിക്കുന്നതെന്ന് ഇറാൻ മാധ്യമമായ ടെഹ്റാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam