ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രാധാന്യമുണ്ട് കാരണം ഇത് 12 രാശികളിലെ ജീവിതത്തില്‍ നല്ല രീതിയില്‍ സ്വാധീനിക്കും.
അത്തരത്തില്‍ ജൂണ്‍ മാസത്തില്‍ നിരവധി പ്രധാന ഗ്രഹങ്ങള്‍ സംക്രമിക്കാൻ ഒരുങ്ങുന്നു.മാസത്തിന്റെ തുടക്കത്തില്‍, ജൂണ്‍ 2 ന് വ്യാഴം കർക്കടകത്തിലേക്ക് സംക്രമിക്കും. തുടർന്ന്, ജൂണ്‍ 8 ന് ശുക്രനും കർക്കടകത്തിലേക്ക് പ്രവേശിക്കും. ജൂണ്‍ 22 ന് ബുധനും കർക്കടകത്തിലേക്ക് സംക്രമിക്കും. ജൂണ്‍ 15 ന് സൂര്യൻ മിഥുന രാശിയില്‍ പ്രവേശിക്കും, അവിടെ ബുധനുമായി സംയോജിച്ച് സ്ഥിതി ചെയ്യും. ജൂണ്‍ 21 ന് ചൊവ്വ വൃശ്ചിക രാശിയില്‍ പ്രവേശിക്കുന്നു. ജൂണില്‍ സംഭവിക്കുന്ന ഈ ഗ്രഹങ്ങളുടെയെല്ലാം സംക്രമണം വാസ്തവത്തില്‍ വളരെ പ്രാധാന്യം അർഹിക്കുന്നു എന്നാണ് ജ്യോതിഷികള്‍ അഭിപ്രായപ്പെടുന്നത്. അത്തരത്തില്‍ ജൂണിലെ ഗ്രഹങ്ങളുടെ സംക്രമണം ഭാഗ്യം കൊണ്ടു വരുന്ന രാശികള്‍ ആരൊക്കെയെന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 NETWORK)
ഇടവം: ഇടവം രാശിക്കാർക്ക് ജൂണ്‍മാസം വളരെ പ്രത്യേകതകള്‍ നിറഞ്ഞതും ഭാഗ്യം നിറഞ്ഞതും ആകാൻ സാധ്യത.ആത്മവിശ്വാസം ഗണ്യമായി വർദ്ധിക്കും. തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങളോ ജോലിസ്ഥലത്ത് പ്രധാന സ്ഥാനക്കയറ്റങ്ങളോ ലഭിച്ചേക്കാം.ബിസിനസുകാർക്ക് ഭാവിയില്‍ കാര്യമായ നേട്ടങ്ങള്‍ നല്‍കുന്ന പുതിയ ബന്ധങ്ങള്‍ ഉണ്ടാകാം. സാമ്പത്തിക കാര്യങ്ങള്‍ക്ക് കാര്യമായ ആശ്വാസം ലഭിക്കും. പുതിയ വരുമാനസ്രോതസ്സുകള്‍ ഉയർന്നുവരും സാമ്പത്തിക സ്ഥിരത കൈവരിക്കും. കുടുംബത്തില്‍ നിലനിന്നിരുന്ന പല പ്രശ്നങ്ങള്‍ക്കും തീരുമാനമാകും ജീവിതത്തിലെ തടസ്സങ്ങള്‍ നീങ്ങി സന്തോഷവും സമാധാനവും വരും.
മിഥുനം: ജൂണ്‍ മാസത്തിലെ ഗ്രഹസം രാശിക്കാർക്ക് നല്ല വാർത്തകള്‍ക്കും ശുഭകരമായ കാര്യങ്ങള്‍ നടക്കുന്നതിനും വാതിലുകള്‍ തുറക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത.അവരുടെ ബാങ്ക് ബാലൻസും സമ്പാദ്യവും വർദ്ധിപ്പിക്കുന്നതില്‍ വിജയം കൈവരിക്കും. എവിടെയെങ്കിലും മുടങക്കിടക്കുന്ന പണം തിരികെ ലഭിക്കാൻ സാധ്യത. ബിസിനസില്‍ നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ലാഭത്തിലേക്ക് നയിക്കും. ദാമ്പത്യ ജീവിതവും കുടുംബജീവിതവും മികച്ചത് ആയിരിക്കും.
കർക്കിടകം: ദേവ ഗുരുവായ വ്യാഴം അതിന്റെ രാശി മാറി ഉന്നതിയിലേക്ക് നീങ്ങുന്നത് കർക്കിടകം രാശിക്കാർക്ക് ഗുണം ചെയ്യും.ഈ സമയം നിങ്ങള്‍ക്ക് വളരെയധികം ഗുണകരമാകും. പത്താം ഭാവത്തിലെ സൂര്യന്റെ സ്വാധീനവും ലഗ്നത്തിലെ വ്യാഴത്തിന്റെ സ്ഥാനവും കരിയറില്‍ പുരോഗതി കൊണ്ടുവരും. സ്ഥാന കയറ്റത്തിനും ശമ്പള വർദ്ധനവിന് സാധ്യത. ചില നല്ല വാർത്തകള്‍ കേള്‍ക്കാൻ സാധ്യത. സാമ്പത്തിക സ്ഥിരത കൈവരിക്കും.മതപരവും സാമൂഹികവുമായ പ്രവർത്തനങ്ങളിലുള്ള നിങ്ങളുടെ താല്‍പ്പര്യം വർദ്ധിക്കും.
ചിങ്ങം: സൂര്യന്റെയും ചൊവ്വയുടെയും ശുഭകരമായ സ്വാധീനം നിങ്ങളുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തും. ജൂണ്‍ മാസത്തില്‍ നല്ല വാർത്തകള്‍ നിങ്ങളെ തേടിയെത്താൻ സാധ്യത.ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും. നിങ്ങളുടെ സാമൂഹിക നില വർദ്ധിക്കും. നിങ്ങളുടെ ജോലിയില്‍ നല്ല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഭൂമി, വീട്, വാഹനം എന്നിവ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ജൂണ്‍ മാസത്തില്‍ ശുഭസൂചനകള്‍ ഉണ്ടാകും അല്ലെങ്കില്‍ അത് നേടിയെടുക്കാനുള്ള സാധ്യതയും കാണുന്നു.അവിവാഹിതർക്ക് മികച്ച വിവാഹാലോചനകള്‍ ലഭിച്ചേക്കാം. നിങ്ങളുടെ ആരോഗ്യവും ഗണ്യമായി മെച്ചപ്പെടും. അലട്ടുന്ന ലോകങ്ങള്‍ക്ക് മുക്തി നേടാനുള്ള വഴികള്‍ തുറന്ന് വരും.
ധനു: ധനു രാശിക്കാർക്ക് ജൂണ്‍ മാസം തൊഴില്‍ മേഖലയിലും സാമ്പത്തിക കാര്യങ്ങളിലും പുതിയ നേട്ടങ്ങള്‍ കൊണ്ടുവരും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ക്ക് വലിയ സാധ്യത. ഭാവിയിലേക്ക് നിക്ഷേപങ്ങള്‍ നടത്താൻ ആലോചിക്കുന്നവർക്കും ഇത് മികച്ച സമയം.പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ ഓഫർ ലഭിച്ചേക്കാം. ജോലിസ്ഥലത്ത് കൃത്യവും വ്യക്തവുമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും.

