Dailyhunt
Jyothika viral workout video: ഇതാണ് മോട്ടിവേഷൻ, ആര്‍ക്കും ഭാരം കുറയ്ക്കാൻ തോന്നും! ജ്യോതികയുടെ വര്‍ക്ക് ഔട്ട് വീഡിയോ വൈറല്‍

Jyothika viral workout video: ഇതാണ് മോട്ടിവേഷൻ, ആര്‍ക്കും ഭാരം കുറയ്ക്കാൻ തോന്നും! ജ്യോതികയുടെ വര്‍ക്ക് ഔട്ട് വീഡിയോ വൈറല്‍

TV9 Malayalam 1 week ago

ന്ന് എല്ലാവരും പ്രയാസപ്പെടുന്ന ഒരു കാര്യമാണ് അമിതഭാരം. പലപ്പോഴും അമിതഭാരം കുറയ്ക്കുക എന്നത് ഒരു വലിയ ബുദ്ധിമുട്ടുള്ള കാര്യമായി തോന്നാറുണ്ട്.

ഭാരം കുറയ്ക്കാൻ മാജിക് ഒന്നുമില്ല. ചെയ്യുന്ന കാര്യങ്ങളിലെ സ്ഥിരതയാണ് അതിലെ ഏറ്റവും പ്രധാനം. ഒപ്പം കൃത്യമായ ഡയറ്റും ഫോളോ ചെയ്താല്‍ ഭാരം കുറയ്ക്കല്‍ ഒരു രസകരമായ യാത്രയായി മാറും. പറയാനും കേള്‍ക്കാനും സുഖമുള്ള കാര്യമാണെങ്കിലും ആ ട്രാക്കിലേക്ക് എത്തുക എന്നുള്ളത് വളരെ ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്.

സെലിബ്രിറ്റികള്‍ ഭാരം കുറയ്ക്കുകയും ജിമ്മില്‍ വച്ച്‌ വ്യായാമം ചെയ്യുന്നതുമായ വീഡിയോകള്‍ കണ്ട് പലരും മോട്ടിവേഷൻ ഉണ്ടാകാറുണ്ട്. എന്നാല്‍ അടുത്തകാലത്ത് ആളുകളെ അത്രയേറെ സ്വാധീനിച്ച ഒരു വ്യക്തിയാണ് നടി ജ്യോതിക. പ്രായം നമ്പർ എന്നത് കാഴ്ചയില്‍ മാത്രമല്ല തന്റെ പ്രവർത്തികളുടെയും താരം വ്യക്തമാക്കുകയാണ്. ഭാരം കുറച്ച്‌ കോണ്‍ഫിഡന്റോടു കൂടി പല വേദികളിലും എത്തുന്ന ജ്യോതികയെ അസൂയയോടെ ആണ് എല്ലാവരും നോക്കാറുള്ളത്. പലപ്പോഴായി തന്റെ ശരീരത്തില്‍ ഈ മാറ്റങ്ങള്‍ വരുത്തുന്നതിനു വേണ്ടി താൻ എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്.

കൃത്യമായ ഡയറ്റിനൊപ്പം വ്യായാമവും ഒപ്പം കൊണ്ടുപോയാണ് ജ്യോതിക ഇത് നേടിയെടുത്തത്. ഇപ്പോള്‍ ഇതാ താരം ജിമ്മില്‍ വച്ച്‌ വ്യായാമം ചെയ്യുന്നവന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. മണിക്കൂറുകള്‍ക്കു മുമ്പ് പങ്കുവെച്ച ഈ വീഡിയോ മിനിറ്റുകള്‍ക്കകം തന്നെ നിരവധി കാഴ്ചക്കാരെയാണ് നേടിയത്.ഇതാണ് യഥാർത്ഥ സ്ത്രീയുടെ ശക്തി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. തങ്ങള്‍ക്ക് ശരിക്കും ഒരു മോട്ടിവേഷൻ തന്നെയാണ് നിങ്ങള്‍ സന്തൂർ മമ്മി അല്ല ഇത് ജ്യോതി മമ്മി എന്ന് ചില പറയുന്നു. അതി കഠിനമായ വ്യായാമങ്ങളാണ് ജിമ്മില്‍ വച്ച്‌ ജ്യോതിക ചെയ്യുന്നത് അതും അതിന്റേതായ പെർഫെക്ഷനോടുകൂടിയാണ് താരം പൂർത്തിയാക്കുന്നത് എന്നുള്ളതും ഏറെ ശ്രദ്ധേയമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam