Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
KDRB LDC Exam 2026: തിരുവിതാംകൂര്‍ ദേവസ്വം എല്‍ഡി ക്ലര്‍ക്ക് പരീക്ഷ നാളെ; ഈ അബദ്ധങ്ങള്‍ പറ്റരുത്‌

KDRB LDC Exam 2026: തിരുവിതാംകൂര്‍ ദേവസ്വം എല്‍ഡി ക്ലര്‍ക്ക് പരീക്ഷ നാളെ; ഈ അബദ്ധങ്ങള്‍ പറ്റരുത്‌

TV9 Malayalam 2 months ago

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (കെഡിആര്‍ബി) നടത്തുന്ന തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക്/സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് 2 തസ്തികയിലേക്കുള്ള പരീക്ഷ നാളെ (മാര്‍ച്ച്‌ 29-ന്) നടക്കും.

തിരുവനന്തപുരം ജില്ലയിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ.

ഡൗണ്‍ലോഡ് ചെയ്യുന്ന അഡ്മിറ്റ് കാര്‍ഡില്‍ അഡ്മിഷന്‍ ടിക്കറ്റും, ഐഡന്റിഫേക്കഷന്‍ സര്‍ട്ടിഫിക്കറ്റുമുണ്ടാകും. ഇത് രണ്ടും കൊണ്ടുപോകണം. അഡ്മിറ്റ് കാര്‍ഡിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം വായിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പരീക്ഷാ കേന്ദ്രത്തില്‍ നേരത്തെ എത്താന്‍ ശ്രദ്ധിക്കണം. താമസിച്ച്‌ വരുന്നവരെ പരീക്ഷ എഴുതിക്കില്ല. അഡ്മിഷന്‍ ടിക്കറ്റ്, ഐഡന്റിഫേക്കഷന്‍ സര്‍ട്ടിഫിക്കറ്റ്, ഐഡന്റിറ്റി പ്രൂഫ്, ബോള്‍ പോയിന്റ് (നീല/കറുപ്പ് മഷി) എന്നിവ നിര്‍ബന്ധമായും കൊണ്ടുവരണം. ട്രാന്‍സ്‌പെരന്റായ വാട്ടര്‍ ബോട്ടില്‍ കൊണ്ടുവരാം.

JEE Main 2026: ഈസ്റ്റർ ദിനത്തിലെ JEE പരീക്ഷ; എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു ദിവസം, അപേക്ഷിക്കേണ്ട അവസാന തിയതി നാളെ

വാച്ച്‌, സ്മാര്‍ട്ട് വാച്ച്‌, കാമറ, പെന്‍ഡ്രൈവ്, കാല്‍ക്കുലേറ്റര്‍, ബ്ലൂടൂത്ത് ഡിവൈസുകള്‍, മൈക്രോഫോണ്‍ തുടങ്ങിയവയുമായി പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിക്കരുത്. അഡ്മിറ്റ് കാര്‍ഡില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടേഴ്‌സ് ഐഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് തുടങ്ങിയ 15 ഇനങ്ങള്‍ ഐഡി പ്രൂഫായി അംഗീകരിച്ചിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും ഹാജരാക്കണം. ഐഡന്റിറ്റി പ്രൂഫ് ഇല്ലാതെ വരുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.

അഡ്മിഷന്‍ ടിക്കറ്റില്‍ ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോയുണ്ടാകും. അതുകൊണ്ട് തന്നെ അഡ്മിഷന്‍ ടിക്കറ്റില്‍ വേറെ ഫോട്ടോ ഒട്ടിക്കരുത്. 1.30-ന് തന്നെ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രത്തിലെത്തണം.

ഒബ്ജക്ടീവ് മാതൃകയിലാണ് പരീക്ഷ. ശരിയായ ഉത്തരത്തിന് ഒരു മാര്‍ക്ക് ലഭിക്കും. ഉത്തരം തെറ്റെങ്കില്‍ 1/3 നെഗറ്റീവ് മാര്‍ക്കുണ്ട്.

സിലബസ്‌

  • ജനറല്‍ നോളജ്, കറന്റ് അഫയേഴ്‌സ്
  • സിമ്പിള്‍ അരിത്‌മെറ്റിക്, മെന്റല്‍ എബിലിറ്റി, റീസണിങ് ടെസ്റ്റ്
  • ജനറല്‍ ഇംഗ്ലീഷ്
  • പ്രാദേശിക ഭാഷ
  • കമ്പ്യൂട്ടര്‍ നോളജ്
  • ക്ഷേത്ര കാര്യങ്ങള്‍, ഹിന്ദു സംസ്‌കാരം, കസ്റ്റംസ്, ട്രെഡീഷന്‍സ്, വിവിധ ദേവസ്വം ബോര്‍ഡുകള്‍
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam