പാലക്കാട്: വോട്ടർക്ക് എൻഡിഎ പ്രവർത്തകർ പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തില്‍ പോലീസ് കേസെടുത്തു.
സംഭവത്തില്‍ എൻഡിഎ പ്രവർത്തകരെ പ്രതികളാക്കി പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് കേസെടുത്തത്. തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡിന്റെ പരാതിയിലാണ് കേസ്.
വോട്ടെടുപ്പിന്റെ തലേദിവസമാണ് ബിജെപിയെ ആകെ ആശങ്കയിലാക്കിക്കൊണ്ട് പാലക്കാട് മണ്ഡലത്തില്‍ നിന്നും വോട്ട് കച്ചവടം എന്ന ആരോപണം ഉയർന്നുവന്നത്.എൻഡിഎ സ്ഥാനാർത്ഥിയായ ശോഭാ സുരേന്ദ്രന്റെ ഒപ്പം എത്തിയ വനിതാ പ്രവർത്തകർ വീട്ടിലെത്തി വയോധികയ്ക്ക് പണം നല്‍കുന്ന ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പ്രവർത്തവിട്ടത്.
ദൃശ്യങ്ങള്‍ പകർത്തിയ കോണ്‍ഗ്രസ് പ്രവർത്തകരെ ശോഭ ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. തുടർന്ന് മാധ്യമപ്രവർത്തകരെ കണ്ട ശോഭ സുരേന്ദ്രൻ യുവാവ് തന്നോട് ശബരിമല്ലാത്ത രീതിയില്‍ ആംഗ്യം കാണിച്ചു എന്നാണ് ആരോപണം ഉയർത്തുന്നത്.
തന്റെ ഫോട്ടോ എടുത്തു എന്നും ആരോപണം ഉന്നയിക്കുന്നു.ഇതിനിടെ തൃശ്ശൂരിലെ കാച്ചേരി അച്ചാർ കമ്പനിയില്‍ നിന്നും 750 കിറ്റുകളാണ് പിടികൂടിയത്. ബിജെപി നേതാവിന്റെ സഹോദരന്റെ കമ്പനിയില്‍ നിന്നാണ് പിടിച്ചെടുത്തത്. ഇവ വോട്ടർമാർക്ക് വിതരണം ചെയ്യുന്നതിനായി ബിജെപി എത്തിച്ചതാണെന്ന് എല്‍ഡിഎഫ് ആരോപണം ഉന്നയിച്ചു.

