ജനവിധി തേടി കേരളം. വോട്ടെടുപ്പ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോള്‍ ബൂത്തുകളില്‍ നീണ്ട നിരയാണ്. വിവിധ സ്ഥാനാർത്ഥികളും ചലച്ചിത്ര മേഖലകളില്‍ നിന്നുള്ളവരും വോട്ട് രേഖപ്പെടുത്തി.
ഇന്നത്തെ ദിവസം ഓരോ മലയാളികളും ഉറ്റുനോക്കുന്നത് വോട്ടെടുപ്പ് വിവരങ്ങളിലേക്കാണ്. സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ തത്സമയ വിവരങ്ങള്‍ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാണ്.
അതേസമയം, എല്ലാവരും നിർബന്ധമായും സമ്മദിദാനാവകാശം ഉറപ്പ് വരുത്തേണ്ടതാണ്. യുവാക്കള്‍ക്കിടെയില്‍ വലിയൊരു ശതമാനവും വോട്ടവകാശത്തോട് വിമുഖത പ്രകടിപ്പിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. അതിനാല്‍, എല്ലാവരും വോട്ട് രേഖപ്പെടുത്തേണ്ടതാണ്. അതിനോടൊപ്പം സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങളില്‍ വീഴാതെ ശ്രദ്ധിക്കുക. ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക. വോട്ടെടുപ്പ് വിവരങ്ങള്‍ അറിയാനുള്ള പ്രധാന വഴികള്‍ ഇതാ...
വോട്ടെടുപ്പ് വിവരങ്ങള്‍ തത്സമയം അറിയാനുള്ള മാർഗങ്ങള്‍
ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റ്
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വോട്ടെടുപ്പ് വിവരങ്ങള്‍ അറിയാൻ സാധിക്കും. ഓരോ മിനിറ്റിലും പുതുക്കുന്ന കൃത്യമായ കണക്കുകള്‍ ഇവിടെ കാണാൻ സാധിക്കും. (https://ecinet.eci.gov.in/homepage)
വോട്ടർ ഹെല്‍പ്പ് ലൈൻ ആപ്പ്
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ആപ്പായ വോട്ടർ ഹെല്‍പ്പ് ലൈൻ ആപ്പിലൂടെയും വോട്ടെടുപ്പ് വിവരങ്ങള്‍ അറിയാം. ഓരോ മണ്ഡലത്തിലെയും പോളിംഗ് ശതാമാനം, സ്ഥാനാർത്ഥികളുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം അറിയാൻ സാധിക്കും.
ടിവി9 മലയാളം ന്യൂസ്
ടിവി9 മലയാളം ന്യൂസ് വെബ്സൈറ്റില്‍ ലൈവ് ബ്ലോഗ് ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ തത്സമയവിവരങ്ങള്‍ അറിയാൻ സാധിക്കും. വോട്ടെടുപ്പ് ശതമാനം, 140 മണ്ഡലങ്ങളിലെ ബൂത്തുകളിലെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം അറിയാവുന്നതാണ്. ടിവി9 മലയാളം ലൈവ് ബ്ലോഗ്

