തിരുവനന്തപുരം: "ബുള്ളറ്റിനേക്കാള്‍ ശക്തമാണ് ബാലറ്റ് " മുൻ അമേരിക്കൻ പ്രസിഡൻ്റായിരുന്ന എബ്രഹാം ലിങ്കണ്‍ തിരഞ്ഞെടുപ്പിനെ പറ്റി പറഞ്ഞ വാചകങ്ങളാണ്.
അത്രയും ശക്തമായ സൂപ്പർ പവർ ജനങ്ങള്‍ക്ക് വിനിയോഗിക്കാനുള്ള ആ സുദിനം വന്നിരിക്കുകയാണ്. ഇതുവരെയുള്ള തിരക്കുകളെല്ലാം മാറ്റി വെച്ച് കേരളം ഒന്നാകെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തുകയാണ്. തുടർ ഭരണം ആവർത്തിക്കാൻ എല്‍ഡിഎഫും, ഭരണം തിരികെ പിടിക്കാൻ യുഡിഎഫും മത്സരിക്കുമ്പോള്‍ സംസ്ഥാനത്ത് ഒന്നാകെ മുന്നേറ്റത്തിന് കളമൊരുക്കാൻ ശ്രമിക്കുകയാണ് എൻഡിഎ.
ഇതുവരെയുള്ള എല്ലാ പ്രീ-പോള്‍ സർവ്വേകളും വ്യക്തമായ ചിത്രം നല്‍കാത്തൊരു തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അതുകൊണ്ട് തന്നെ പോളിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകളില്‍ നിന്നും സംസ്ഥാനത്തെ ആകെയുള്ള ട്രെൻഡ് എന്ത് എന്ന സൂചനയുണ്ടാകുമോ എന്ന പരിശോധനയിലാണ് വിദഗ്ധർ പോലും. 74.06 എന്ന പോളിംഗ് ശതമാനത്തിലാണ് എല്‍ഡിഎഫ് 2021-ല്‍ തുടർഭരണം ഉറപ്പിച്ചത്. ഇത്തവണ അത് കൂടുമോ ഇല്ലയോ എന്ന് കണ്ടറിയണം. എന്തായാലും തിരഞ്ഞെടുപ്പ് മഹോത്സവത്തിൻ്റെ യഥാർത്ഥ ഫലം അറിയാൻ മെയ്-04-ന് വോട്ടെണ്ണല്‍ വരെ കാത്തിരിക്കേണ്ടി വരും. പോളിംഗ് ദിനത്തില്‍ നിങ്ങളറിയേണ്ട എല്ലാ വാർത്തകളും, വീഡിയോകളും, വിശേഷങ്ങളും, ടീവി-9 മലയാളത്തിൻ്റെ ഈ ലൈവ് ബ്ലോഗില്‍ നിങ്ങള്‍ക്ക് വായിക്കാം.

