Dailyhunt
Kerala Election Lowest Margin: അന്ന് 38 വോട്ടിന് ജയിച്ച സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം 31000 കടത്തിയ കഥ

Kerala Election Lowest Margin: അന്ന് 38 വോട്ടിന് ജയിച്ച സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം 31000 കടത്തിയ കഥ

TV9 Malayalam 1 week ago

ലപ്പുറം: കേരള തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം എന്ന റെക്കോർഡ് നേടിയത് ഇരവിപുരം മണ്ഡലത്തില്‍ 2001-ല്‍ ജയിച്ച എഎ അസീസിനായിരുന്നു .പിന്നീടിങ്ങോട്ട് ഇതുവരെ 10-ല്‍ താഴെ ഭൂരിപക്ഷം എന്ന വിജയം കേരളത്തില്‍ ആർക്കും ലഭിച്ചിട്ടില്ല.

അന്ന് അസീസിൻ്റെ വിജയം 5 വോട്ടിനായിരുന്നു. കോടതിയും കേസുമായി മുന്നോട്ട് പോയി ഒടുവില്‍ വിജയം നേടിയ അസീസിന് തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 20000 കടന്നതാണ് കഥ. 2016-ല്‍ വടക്കാഞ്ചേരിയില്‍ കോണ്‍ഗ്രസ്സിൻ്റെ അനില്‍ അക്കരെ എംഎല്‍എ ആയത് വെറും 43 വോട്ടിനായിരുന്നു. അതേ വർഷം മഞ്ചേശ്വരത്ത് നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥി പിബി അബ്ദുള്‍ റസാഖ് വിജയിച്ചത് 89 വോട്ടിനായിരുന്നു. 2021-ലെ തിരഞ്ഞെടുപ്പില്‍ കുറഞ്ഞ ഭൂരിക്ഷം എന്ന റെക്കോർഡ് മലപ്പുറം ജില്ലയില്‍ എത്തിയത് യാദൃശ്ചികം മാത്രം.

2021-ലെ തിരഞ്ഞെടുപ്പില്‍ 2,29000-ന് മുകളില്‍ വോട്ടർമാരുള്ള പെരിന്തല്‍ മണ്ണയില്‍ നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥി നജീബ് കാന്തപുരം ജയിച്ചത് 38 വോട്ടിനായിരുന്നു. നജീബിൻ്റെ മുൻഗാമി മഞ്ഞളാംകുഴി അലിക്കും താരതമ്യേനെ 579 വോട്ട് മാത്രമായിരുന്നു. 1957 മുതലുള്ള ചരിത്രം നോക്കിയാല്‍ പോലും മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ അത്രയും കുറഞ്ഞ ഭൂരിപക്ഷം മറ്റൊരു സ്ഥാനാർത്ഥിക്കും ലഭിച്ചിരുന്നില്ല. 2021-ല്‍ സിപിഎമ്മിലെ മുഹമ്മദ് മുസ്തഫയായിരുന്നു നജീബിൻ്റെ എതിരാളി. ശക്തമായ മത്സരത്തിനൊടുവിലായിരുന്നു അന്ന നജീബിൻ്റെ വിജയം.

ഇന്ന് കാര്യങ്ങള്‍ മാറി

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നജീബ് കാന്തപുരം നേടിയത് 104888 വോട്ടായിരുന്നു. ഭൂരിപക്ഷമാകട്ടെ 32431 വോട്ടും. സിപിഎമ്മിൻ്റെ വിപി മുഹമ്മദ് ഹനീഫ 72457 വോട്ട് നേടി രണ്ടാം സ്ഥാനത്തും, ബിജെപിയുടെ കെപി ബാബുരാജ് 7240 വോട്ടും നേടി. മണ്ഡലത്തില്‍ 'നോട്ടക്ക് ' ലഭിച്ചത് 600-ല്‍പരം വോട്ടുകളായിരുന്നു. നജീബ് കാന്തപുരത്തിൻ്റെ വികസന പ്രവർത്തനങ്ങള്‍ തന്നെയാണത്രെ ഭൂരിപക്ഷം കൂട്ടിയതെന്ന് നാട്ടുകാർ പറയുന്നു. ചരിത്രത്തില്‍ കുറഞ്ഞ ഭൂരിപക്ഷം നേടിയ സ്ഥാനാർത്ഥികള്‍ ഇനിയുമുണ്ട്. അവയില്‍ കോണ്‍ഗ്രസ്സുകാരും, സിപിഎം, സിപിഐ സ്ഥാനാർത്ഥികളും പോലുമുണ്ട്. അവർ ചുവടെ.

കുറഞ്ഞ ഭൂരിപക്ഷം നേടിയ മറ്റ് ചില സ്ഥാനാർത്ഥികള്‍

1. 1967- യുപി കുനിക്കുലയ്യ (സ്വതന്ത്രൻ), കാസർകോട്- 95 വോട്ട്-
2. 1960- വി.ആർ കൃഷ്ണയ്യർ ( തലശ്ശേരി, സിപിഐ , സ്വതന്ത്രൻ )- 10 വോട്ട്-
3. 1996- സി. മോയിൻ കുട്ടി ( കൊടുവള്ളി, മുസ്ലിം ലീഗ് )- 94 വോട്ട്
4. 1982- എംപി ഗംഗാധരൻ ( പൊന്നാനി, കോണ്‍ഗ്രസ്സ് ) - 93 വോട്ട്
5. 1957- പി.ആർ ഫ്രാൻസിസ് ( ഒല്ലൂർ, കോണ്‍ഗ്രസ്സ് )- 79 വോട്ട്
6. എംപി വർഗ്ഗീസ് (സിപിഎം, കുന്നത്തു നാട് )- 60 വോട്ട്
7. തച്ചടി പ്രഭാകരൻ ( കായംകുളം, കോണ്‍ഗ്രസ്സ് )- 33 വോട്ട്
8. ഡി ദാമോദരൻ പോറ്റി ( ചടയ മംഗലം, എസ്‌എസ്പി)- 22 വോട്ട്
9. ജോർജ്ജ് മസ്ക്രീൻ ( കോവളം, കോണ്‍ഗ്രസ്സ് )- 23 വോട്ട്

English Summary

Kerala Assembly Election 2026 Interesting Fact How Najeeb Kanthapuram Won in Perinthalmanna by 31,000 Votes After 2021's 38 Vote. Who got Lowest Margin in Kerala From the Past Elections Here is the List

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam