Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Kerala Gold Rate: തിരിച്ചുകയറി സ്വര്‍ണം, ഇന്നത്തെ നിരക്ക് ഇങ്ങനെ.

Kerala Gold Rate: തിരിച്ചുകയറി സ്വര്‍ണം, ഇന്നത്തെ നിരക്ക് ഇങ്ങനെ.

TV9 Malayalam 1 day ago

സംസ്ഥാനത്ത് സ്വർണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം പവന് 1,14,440 രൂപ, ഗ്രാമിന് 14,305 രൂപ നിരക്കിലായിരുന്നു വ്യാപാരം.

എന്നാല്‍ ഇന്ന് സ്വർണവില കൂടിയിട്ടുണ്ട്. നിലവില്‍ പവന് 1,15,600 രൂപയും ഗ്രാമിന് 14,450 രൂപയുമാണ് നല്‍കേണ്ടത്. വിപണി വില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാള്‍മാർക്കിങ് ചാർജും ചേരുമ്പോള്‍ വില വീണ്ടും കൂടും. സ്വർണത്തിനോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 284.90 രൂപയും കിലോയ്ക്ക് 2,84,900 രൂപയുമാണ് വില.

സ്വർണവിലയില്‍ വൻ ഇടിവ്

പശ്ചിമേഷ്യയില്‍ സംഘർഷം തുടരുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൻ ഇടിവാണ് സ്വർണവിലയില്‍ രേഖപ്പെടുത്തിയത്. മെയ് അഞ്ചിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 1,09,400 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാല്‍ മെയ് 13ന് സ്വർണം പവന് 1,23,120 രൂപ എന്ന റെക്കോർഡ് കുതിപ്പ് നടത്തി. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.

രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ചാണ് കേരളത്തിലും സ്വർണവില ഇടിയുന്നത്. സമാധാന ചർച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇറാനില്‍ യു.എസ് ആക്രമണം നടത്തിയത് ക്രൂഡ് ഓയില്‍ വില കൂടാൻ കാരണമായി. ഇത്തരത്തില്‍ എണ്ണ വില കുതിക്കുന്നത് ആഗോളതലത്തില്‍ പണപ്പെരുപ്പ പേടി കൂടുകയാണ്. ഇതോടെ യു.എസ് ഫെഡറല്‍ ബാങ്ക് പലിശ നിരക്ക് കൂട്ടാനുള്ള സാധ്യതയും ഉയർന്നു. ഇതെല്ലാം സ്വർണനിരക്ക് ഇടിയാൻ കാരണമായി.

അവസാനിക്കാത്ത സംഘർഷം

പശ്ചിമേഷ്യയില്‍ ഇറാൻ - യു.എസ് സംഘർഷം തുടരുകയാണ്. ഹോർമുസ് കടലിടുക്കില്‍ ടോളിങ് സംവിധാനം ഏർപ്പെടുത്താൻ സഹായിച്ചാല്‍ സഖ്യകക്ഷിയായ ഒമാനെ ലക്ഷ്യമിടുമെന്ന് യു.എസ് സെക്രട്ടറി പറഞ്ഞിരുന്നു. അത്തരം നടപടികളില്‍ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികള്‍ക്കും ഉപരോധം ഏർപ്പെടുത്തുമെന്നും മുന്നറിയിപ്പ് നല്‍കി.അതേസമയം, വെടിനിർത്തല്‍ കരാർ നീട്ടാൻ യുഎസും ഇറാനും തമ്മില്‍ ധാരണയിലെത്തിയെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. 60 ദിവസത്തേക്ക് ധാരണയിലെത്തിയെന്നായിരുന്നു റിപ്പോർട്ട്.

സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

പശ്ചിമേഷ്യൻ സംഘർഷം പോലെ മറ്റ് ചില ഘടകങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വർണത്തിന്റെ വില കുറയുമ്പോള്‍ സ്വാഭാവികമായും ഇന്ത്യയിലും വില കുറയും. ആഗോള വിപണിയില്‍ സ്വർണവ്യാപാരം നടക്കുന്നത് അമേരിക്കൻ ഡോളറിലാണ്. അതുകൊണ്ട് ഡോളറിന്റെ മൂല്യവും സ്വർണവിലയും തമ്മില്‍ ബന്ധമുണ്ട്. ഡോളർ ശക്തിപ്പെടുമ്പോള്‍ സ്വർണവില താഴുകയും ഡോളറിന്റെ മൂല്യം ഇടിയുമ്പോള്‍ സ്വർണവില കൂടുകയും ചെയ്യും.

അതുപോലെ രൂപയുടെ മൂല്യവും രാജ്യത്തെ സ്വർണവിലയെ സ്വാധീനിക്കും. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുമ്പോള്‍ സ്വർണം ഇറക്കുമതി ചെയ്യാൻ ഇന്ത്യ കൂടുതല്‍ തുക ചിലവഴിക്കേണ്ടി വരുന്നു. ഇത് സ്വർണവില കൂട്ടാൻ കാരണമാകും. പണപ്പെരുപ്പവും പലിശ നിരക്കും ഡിമാൻഡും സ്വർണവിലയെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളാണ്.

English Summary:

Kerala Gold Rate Today, May 29. One pavan gold is trading at Rs 1,14,440 and Rs 14,305 per gram. Even though the market price is this, the price will increase again when three percent GST, processing fee and hallmarking charge are added. The price of silver is also changing along with gold. It is Rs 284.90 per gram and Rs 2,84,900 per kg.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam