Dailyhunt
Kerala Holiday Update : വോട്ടെടുപ്പ് കഴിഞ്ഞ്, ഈ രണ്ട് ദിവസം അവധി എടുക്കൂ, വിഷു ഒരാഴ്ച അടിച്ചുപൊളിക്കാം

Kerala Holiday Update : വോട്ടെടുപ്പ് കഴിഞ്ഞ്, ഈ രണ്ട് ദിവസം അവധി എടുക്കൂ, വിഷു ഒരാഴ്ച അടിച്ചുപൊളിക്കാം

TV9 Malayalam 1 week ago

തിരഞ്ഞെടുപ്പ് വോട്ട് രേഖപ്പെടുത്താനും വിഷുവിനുമായി രണ്ട് ട്രിപ്പായി വരണ്ട, ഒറ്റ ട്രിപ്പില്‍ വോട്ട് ചെയ്ത് വിഷു ആഘോഷിച്ച്‌ മടങ്ങാം.

അത് എങ്ങനെ എന്നല്ലേ? വഴിയുണ്ട്, ഈ ആഴ്ചയിലും അടുത്താഴ്ചയിലുമായി രണ്ട് ദിവസം അവധി എടുത്താല്‍ നിങ്ങള്‍ക്ക് വിഷു വരെ ഒരാഴ്ചത്തേക്ക് അവധി ലഭിക്കുന്നതാണ്. അത് എങ്ങനെ എന്ന് പരിശോധിക്കാം:

ഏപ്രില്‍ ഒമ്ബത് വോട്ടെടുപ്പ്

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ട് ഏപ്രില്‍ ഒമ്ബതിനാണ്. പൊതുതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ പോളിങ് ദിനത്തില്‍ ശമ്ബളത്തോട് അവധി നല്‍കണമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. സ്കൂളുകള്‍ക്ക് വേനലവധി ആയതിനാല്‍ വിദ്യാർഥികള്‍ക്ക് ഇത് ബാധമാകില്ല. എന്നാല്‍ നാളെ ഏപ്രില്‍ എട്ടാം തീയതി പോളിങ് സാമകരികള്‍ സ്ഥാപിക്കുന്നതും സൂക്ഷിക്കുന്നതുമായി കോളേജുകള്‍ക്ക് അന്നേദിവസം അവധിയായിരിക്കും.

ഏപ്രില്‍ പത്ത് പ്രവർത്തി ദിവസം

ഏപ്രില്‍ പത്താം തീയതി വെള്ളിയാഴ്ഛ പ്രവർത്തി ദിവസം. ഇന്നേദിവസം അവധി എടുക്കണം.

രണ്ടാം ശനിയും ഞായറും

ഏപ്രില്‍ 11, 12 തീയതികള്‍ രണ്ടാം ശനിയും ഞായറുമാണ്. ഇന്നേദിവസം ബാങ്കുള്‍പ്പെടെ മിക്ക സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

ഏപ്രില്‍ 13 മറ്റൊരു പ്രവർത്തി ദിവസം

ഏപ്രില്‍ 13-ാം തീയതി തിങ്കളാഴ്ച പ്രവർത്തി ദിവസമായതിനാല്‍ അന്നേദിവസം അവധി എടുക്കണം. എന്നാല്‍ മാത്രമെ വിഷുവിന് ഒരാഴ്ച അവധി കൃത്യമായി ലഭിക്കൂ.

ഏപ്രില്‍ 14 അംബേദ്കർ ജയന്തി

ഏപ്രില്‍ 14-ാം തീയതി ചൊവ്വാഴ്ച അംബേദ്കർ ജയന്തിയോട് അനുബന്ധി പൊതു അവധിയാണ്.

പിന്നെ വിഷു

ഏപ്രില്‍ 15-ാം തീയതി ബുധനാഴ്ച വിഷുവിൻ്റെ അവധി. അങ്ങനെ എല്ലാം കൂടി ചേർത്ത് ഒരാഴ്ച അവധിയെടുത്ത് വിഷു ആഘോഷിക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam