കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ വെള്ളിയാഴ്ച്ചകളിലും പുറത്തിറക്കുന്ന സുവർണ്ണ കേരളം (SK51) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്നുണ്ടാകില്ല.
എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം മൂന്ന് മണി മുതല്‍ 4:15 വരെയുള്ള സമയങ്ങളിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തില്‍ വിജയികളെ പ്രഖ്യാപിക്കുന്നത്. തൊഴിലാളി ദിനമായ ഇന്ന് പൊതു അവധിയായതിനാലാണ് നറുക്കെടുപ്പ് മാറ്റിവച്ചിരിക്കുന്നത്. പുതുക്കിയ തീയതിയുമായി ബന്ധപ്പെട്ട് അറിയിപ്പ് അധികൃതർ പിന്നീട് പുറത്തുവിടുന്നതാണ്.
തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ഗോർഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. 50 രൂപ വിലയുള്ള ടിക്കറ്റിന് ഒന്നാം സമ്മാനമായി ലഭിക്കുന്നത് ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും, മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. മറ്റ് നിരവധി ചെറിയ സമ്മാനങ്ങളും നിങ്ങളെ കാത്തിരിപ്പുണ്ട്. സമാശ്വാസ സമ്മാനമായി 5000 രൂപയാണ് ലഭിക്കുന്നത്. ഇത് കൂടാതെ നാലാം സമ്മാനം 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം 1000 രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപയും വിജയികള്‍ക്ക് ലഭിക്കുന്നതാണ്.
ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ നാല് മണിക്ക് ശേഷം ഫലത്തിൻ്റെ പൂർണ വിവരം നിങ്ങള്‍ക്ക് അറിയാൻ സാധിക്കുന്നതാണ്. സമ്മാനത്തുക 5,000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും നിങ്ങള്‍ക്ക് ഈ തുക കൈപ്പറ്റാവുന്നതാണ്. 5,000 രൂപയില്‍ കൂടുതലാണ് സമ്മാന തുകയെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കിയാല്‍ മാത്രമെ പണം ലഭിക്കൂ. സമ്മാനത്തുക എത്രയാണെങ്കിലും 30 ദിവസത്തിനകം കൈപ്പറ്റിയാല്‍ മാത്രമെ പണം ലഭിക്കുകയുള്ളൂ.
സുവർണ കേരളം ലോട്ടറിയുടെ പൂർണ വിവരം
1. ഒന്നാം സമ്മാനം ഒരു കോടി രൂപ
2. സമാശ്വാസ സമ്മാനം 5000 രൂപ
3. രണ്ടാം സമ്മാനം 30 ലക്ഷം രൂപ
4. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ
5. നാലാം സമ്മാനം 5000 രൂപ
6. അഞ്ചാം സമ്മാനം 2000 രൂപ
7. ആറാം സമ്മാനം 1000 രൂപ
8. ഏഴാം സമ്മാനം 500 രൂപ
9. എട്ടാം സമ്മാനം 200 രൂപ
10. ഒമ്പതാം സമ്മാനം 100 രൂപ
വിഷു ബമ്പർ ലോട്ടറി 2026
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ വിഷു ബമ്പർ വില്‍പ്പന പൊടിപൂരമായി നടക്കുകയാണ്. വിജയ്ക്ക് 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. വിഷു ബമ്പർ ടിക്കറ്റ് ഏപ്രില്‍ രണ്ട് മുതലാണ് വില്‍പനയ്ക്ക് എത്തിയത്. സമ്മർ ബമ്പറിന് ശേഷം ഈ വർഷത്തെ രണ്ടാമത്തെ ബമ്പർ ലോട്ടറിയാണിത്. VA, VB, VC, VD, VE, VG എന്നീ സീരിസുകളിലാണ് ടിക്കറ്റുകള്‍ എത്തിയിരിക്കുന്നത്. മെയ് 28 ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്.
ആറ് സീരീസുകളിലായി വില്‍പ്പനയ്‌ക്കെത്തുന്ന ഈ ലോട്ടറിയുടെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് സീരീസുകളില്‍ ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും നാലാം സമ്മാനമായി 5 ലക്ഷം രൂപയും ഓരോ സീരീസിലും നല്‍കും. 300 രൂപയാണ് ടിക്കറ്റിൻ്റെ വില. ഇതിനു പുറമെ, 5000 രൂപ മുതല്‍ 300 രൂപ വരെയുള്ള ചെറിയ സമ്മാനങ്ങളും ഈ ബമ്പറില്‍ വിജയികളെ കാത്തിരിക്കുന്നുണ്ട്.
(Disclaimer: ഭാഗ്യതാര ലോട്ടറി റിസള്‍ട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)
English Summary:
The Kerala State Lottery Department Cancelled The Event Of Declaring Results Of Suvarna Keralam SK-51 Draw Today On May 1 Friday Due To Public Holiday. You Can Find Latest Lottery Complete Details Here. Also Read About 2026 Vishu Bumber Lottery Lucky Draw Details.

