Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Kerala Plus One Admission 2026: പ്ലസ് വണ്‍ പ്രവേശന നടപടികള്‍ മെയ് 25 മുതല്‍; എസ്‌എസ്‌എല്‍സി പുനര്‍മൂല്യനിര്‍ണ്ണയത്തിന് ഇന്ന് മുതല്‍ അപേക്ഷിക്കാം

Kerala Plus One Admission 2026: പ്ലസ് വണ്‍ പ്രവേശന നടപടികള്‍ മെയ് 25 മുതല്‍; എസ്‌എസ്‌എല്‍സി പുനര്‍മൂല്യനിര്‍ണ്ണയത്തിന് ഇന്ന് മുതല്‍ അപേക്ഷിക്കാം

TV9 Malayalam 5 days ago

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈൻ അപേക്ഷാ സമർപ്പണം മെയ് 25 മുതല്‍ ആരംഭിക്കും.

പൊതുവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫാണ് ഇക്കാര്യം അറിയിച്ചത്. ഹയർ സെക്കൻഡറി വിഭാഗത്തില്‍ നിലവില്‍ 3,61,044 സീറ്റുകളും വി.എച്ച്‌.എസ്.ഇ (VHSE) സ്കൂളുകളില്‍ 33,000 സീറ്റുകളുമാണുള്ളത്. ഉപരിപഠനത്തിന് കൂടുതല്‍ സീറ്റുകള്‍ ആവശ്യമായി വരികയാണെങ്കില്‍ മുൻവർഷങ്ങളിലേതുപോലെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രിൻസിപ്പല്‍ സെക്രട്ടറി വ്യക്തമാക്കി.

പോളിടെക്നിക് പ്രവേശനത്തിന് 30,545 സീറ്റുകള്‍ ലഭ്യമാണ്. പ്രവേശന നടപടികളില്‍ വിദ്യാർത്ഥികള്‍ക്ക് യാതൊരുവിധ ആശങ്കയും വേണ്ടതില്ലെന്നും കഴിഞ്ഞ വർഷത്തെപ്പോലെ സുഗമമായി തന്നെ ഇത്തവണയും പ്രക്രിയകള്‍ പൂർത്തിയാക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്‌ ഉറപ്പുനല്‍കി.

പുനർമൂല്യനിർണ്ണയവും സേപരീക്ഷയും

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലത്തിന് പിന്നാലെയുള്ള പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓണ്‍ലൈൻ അപേക്ഷകള്‍ ഇന്ന് മുതല്‍ മെയ് 21 വരെ സമർപ്പിക്കാവുന്നതാണ്. പരീക്ഷയില്‍ പരാജയപ്പെട്ട റെഗുലർ വിഭാഗം വിദ്യാർത്ഥികള്‍ക്കായുള്ള സേ പരീക്ഷ ജൂണ്‍ ആദ്യവാരം നടക്കും. പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് വരെയാണ് സേ പരീക്ഷ എഴുതാൻ സാധിക്കുക. ജൂണ്‍ അവസാനവാരത്തോടെ സേ പരീക്ഷാ ഫലം പ്രഖ്യാപിക്കും. വിജയിച്ച വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജിലോക്കറില്‍ ലഭ്യമായിത്തുടങ്ങും.

Kerala SSLC Results 2026 Announced: എസ്‌എസ്‌എല്‍സി ഫലം വന്നു; 99.07% വിജയം! റിസള്‍ട്ട്‌ പരിശോധിക്കാനുള്ള ലിങ്ക് ഇതാ

എസ്‌എസ്‌എല്‍സി ഫലം

  • വിജയശതമാനം: 99.07%
  • പരീക്ഷ എഴുതിയവർ: 4,17,497 വിദ്യാർത്ഥികള്‍
  • ഉപരിപഠനത്തിന് യോഗ്യത നേടിയവർ: 4,14,290 പേർ
  • മുഴുവൻ വിഷയങ്ങളിലും എ പ്ലസ് (Full A+): 30,516 പേർ (20,771 പെണ്‍കുട്ടികളും 9,743 ആണ്‍കുട്ടികളും)
  • നൂറു ശതമാനം വിജയം നേടിയ സ്കൂളുകള്‍: 2105 സ്കൂളുകള്‍ (ഇതില്‍ 767 സർക്കാർ സ്കൂളുകളും, 930 എയ്ഡഡ് സ്കൂളുകളും, 408 അണ്‍ എയ്ഡഡ് സ്കൂളുകളും ഉള്‍പ്പെടുന്നു).
  • മികച്ച വിജയം നേടിയ ജില്ല: കൊല്ലം
  • സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ മലപ്പുറം എടരിക്കോട്
  • പി.കെ.എം.എം.എച്ച്‌.എസ്.എസില്‍ പരീക്ഷ എഴുതിയ 2026 കുട്ടികളില്‍ 2023 പേരും വിജയം വരിച്ചു. ഇവിടെ 151 പേർക്കാണ് ഫുള്‍ എ പ്ലസ് ലഭിച്ചത്. ഗള്‍ഫ് മേഖലയിലെ മുഴുവൻ വിദ്യാർത്ഥികളും ലക്ഷദ്വീപില്‍ നിന്ന് 377 കുട്ടികളും ഇത്തവണ പരീക്ഷയില്‍ വിജയം നേടി.

English Summary

Online applications for Kerala's Plus One admissions will commence on May 25, 2026, with ample seats available across higher secondary, VHSE, and polytechnic courses to accommodate eligible students. Following the announcement of a 99.07% pass rate in the SSLC exams, the government has also scheduled revaluation applications from May 16 to 21, and SAY exams for early June.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam