പ്ലസ് ടു പരീക്ഷാ ഫലം കാത്തിരിക്കുകയാണ് ലക്ഷണക്കണക്കിന് വിദ്യാർത്ഥികള്‍. ഇത്തവണ ആദ്യമെത്തുക പത്താം ക്ലാസ് പരീക്ഷാഫലമായിരിക്കുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്ലസ് ടു പരീക്ഷാ ഫലം വന്നുകഴിഞ്ഞാല്‍ അടുത്തത് ഉപരിപഠനത്തിലേക്കുള്ള നെട്ടോട്ടമാണ്. ഉപരിപഠനത്തിന് അപേക്ഷിക്കാൻ ഏറ്റവും ആദ്യം വേണ്ടത് മാർക്ക് ലിസ്റ്റ് ആണ്.
സ്കൂളുകളില്‍ നിന്ന് ഒറിജിനല്‍ സർട്ടിഫിക്കറ്റ് ലഭിക്കാൻ സമയമെടുക്കുമെന്നതിനാല്‍ ഓണ്‍ലൈനായി മാർക്ക് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നത് താല്‍ക്കാലിക മാർക്ക് ലിസ്റ്റ് മാത്രമാണ്. കോളേജ് അഡ്മിഷൻ സമയത്ത് ഇത് ഉപയോഗിക്കാവുന്നതാണ്. പ്ലസ് ടു മാർക്ക് ലിസ്റ്റ് എങ്ങനെ എവിടെ നിന്ന് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാമെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.
എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
ഏറ്റവും വേഗത്തില്‍ ഫലമറിയാനും മാർക്ക് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാനും keralaresults.nic.in, results.kite.kerala.gov.in, prd.kerala.gov.in എന്നീ വെബ്സൈറ്റുകളാണ് സന്ദർശിക്കേണ്ടത്. ഇത് കൂടാതെ Saphalam ആപ്പ് വഴിയോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ശേഷം 'Plus Two Result 2026' എന്ന കാണിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനനതീയതിയും അതില്‍ നല്‍കുക.
ഫലം സ്ക്രീനില്‍ തെളിയുമ്പോള്‍ 'Print' അല്ലെങ്കില്‍ 'Download' എന്ന ഓപ്ഷൻ ഉപയോഗിച്ച് മാർക്ക് ലിസ്റ്റ് പിഡിഎഫ് ആയി സേവ് ചെയ്യാം.

