Dailyhunt
Kerala PSC: ബിരുദതല പൊതുപ്രാഥമിക പരീക്ഷ ഇന്ന് മുതല്‍; രണ്ടും മൂന്നും ഘട്ടങ്ങള്‍ എന്ന്?

Kerala PSC: ബിരുദതല പൊതുപ്രാഥമിക പരീക്ഷ ഇന്ന് മുതല്‍; രണ്ടും മൂന്നും ഘട്ടങ്ങള്‍ എന്ന്?

TV9 Malayalam 1 week ago

തിരുവനന്തപുരം, 02-05-2026: ബിരുദതല ആദ്യഘട്ട പൊതുപ്രാഥമിക പരീക്ഷ ഇന്ന് നടക്കും. സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റിന്റ് (എസ്ബിസിഐഡി), എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എസ്‌ഐ, അസിസ്റ്റന്റ് ജയിലര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് നാഷണല്‍ സേവിങ്‌സ്, വിവിധ സ്ഥാപനങ്ങളില്‍ എല്‍ഡി ക്ലര്‍ക്ക്, ജൂനിയര്‍ കാഷ്യര്‍, അസിസ്റ്റന്റ്, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷയാണ് ഇന്ന് നടക്കുന്നത്.

ഉച്ചയ്ക്ക് 1.30-ന് പരീക്ഷ ആരംഭിക്കും. വൈകിട്ട് 3.05-ന് പരീക്ഷ അവസാനിക്കും. പ്രാഥമിക പരീക്ഷ മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുന്നത്. രണ്ടാം ഘട്ട പരീക്ഷ മെയ് 16-നും, മൂന്നാം ഘട്ടം ജൂണ്‍ ആറിനും നടക്കും.

ആദ്യ ഘട്ട പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ പിന്നീട് ലഭിക്കും. രണ്ടാം ഘട്ട പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഉടന്‍ പ്രൊഫൈലില്‍ ലഭ്യമാകും. മൂന്നാം ഘട്ട പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് മെയ് 21-ഓടെ പ്രതീക്ഷിച്ചാല്‍ മതി.

ഇക്കാര്യങ്ങള്‍ മറക്കരുത്‌

പരീക്ഷാ കേന്ദ്രത്തില്‍ നേരത്തെയെത്താന്‍ ശ്രദ്ധിക്കണം. 1.30 കഴിഞ്ഞ് എത്തുന്നവരെ പരീക്ഷ എഴുതിക്കില്ല. അഡ്മിറ്റ് കാര്‍ഡിലെ നിര്‍ദ്ദേശങ്ങള്‍ വായിക്കുകയും പാലിക്കുകയും വേണം. പരീക്ഷാ ഹാളില്‍ ഇന്‍വിജിലേറ്റര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ക്യുആർ കോഡും പിഎസ്‌സിയുടെ എംബ്ലവും ഉള്ള ഹാള്‍ ടിക്കറ്റുമായാണ് പരീക്ഷയ്ക്ക് എത്തേണ്ടത്. ഹാള്‍ ടിക്കറ്റിലെ ഫോട്ടോയ്ക്ക് താഴെ ഉദ്യോഗാര്‍ത്ഥിയുടെ പേരും, ഫോട്ടോ എടുത്ത തീയതിയും നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

എക്‌സാം ഹാളില്‍ ഉദ്യോഗാര്‍ത്ഥികള്‍ അനുവദിച്ച ഇരിപ്പിടത്തില്‍ മാത്രം ഇരിക്കുക. രജിസ്റ്റര്‍ നമ്പര്‍ അനുസരിച്ചാവണം സീറ്റുകളില്‍ ഇരിക്കേണ്ടത്. പരീക്ഷ ആരംഭിച്ചതിനുശേഷം എക്‌സാം ഹാളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. അതുപോലെ, പരീക്ഷ കഴിയുന്നതു വരെ ഹാള്‍ വിട്ടുപോകാനും ഉദ്യോഗാര്‍ത്ഥികളെ അനുവദിക്കില്ല.

നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. പരീക്ഷാ ഹാളില്‍ ലഭിക്കുന്ന ഒഎംആര്‍ പേപ്പറിലെയും, ചോദ്യപേപ്പറിലെയും കോഡ് ഒന്ന് തന്നെയാണോയെന്ന് നോക്കണം. എ, ബി, സി, ഡി എന്നിങ്ങനെയാണ് കോഡുകള്‍. ചോദ്യപേപ്പറിലെയും, ഒഎംആര്‍ പേപ്പറിലെയും കോഡുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ ഉടന്‍ ഇന്‍വിജിലേറ്ററെ അറിയിച്ച്‌ അത് മാറ്റി വാങ്ങണം.

ഹാള്‍ ടിക്കറ്റിനൊപ്പം തിരിച്ചറിയല്‍ രേഖയും കൊണ്ടുവരണം. പേനയും നിര്‍ബന്ധമായി കൊണ്ടുവരണം. മൊബൈല്‍ ഫോണ്‍, കാല്‍ക്കുലേറ്റര്‍, വാച്ച്‌, മറ്റ് ഇലക്‌ട്രോണിക് ഡിവൈസുകള്‍ തുടങ്ങിയവയുമായി എക്‌സാം ഹാളില്‍ പ്രവേശിക്കരുത്. കടലാസ് കഷണങ്ങള്‍, ടെക്സ്റ്റ് മെറ്റീരിയല്‍, ഹെല്‍ത്ത് ബാൻഡ്. ക്യാമറ, ബ്ലൂടൂത്ത് ഉപകരണം, ഇലക്‌ട്രോണിക് പേന, സ്കാനർ, പെൻസില്‍ ബോക്സ്, പ്ലാസ്റ്റിക് പൗച്ച്‌, ബ്ലൂടൂത്ത് ഉപകരണം, ക്യാമറ, റൈറ്റിംഗ് പാഡ്, പേജർ, ഹെല്‍ത്ത് ബാൻഡ്, പെൻ ഡ്രൈവ്, പെൻ ഡ്രൈവ്, പെൻ ഡ്രൈവ്, ഇയർഫോണുകള്‍, മൈക്രോഫോണ്‍, ഇറേസർ തുടങ്ങിയവയുമായും ഹാളില്‍ പ്രവേശിക്കരുത്.

അഡ്മിറ്റ് കാര്‍ഡ്‌

keralapsc.gov.in എന്ന പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലിലെ ഹോം പേജില്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകും. ഇത് ഡൗണ്‍ലോഡ് ചെയ്യണം. ബാഗ് ഉള്‍പ്പെടെയുള്ളവ ക്ലോക്ക് റൂമില്‍ സൂക്ഷിക്കണം.

English Summary

Kerala PSC Degree Level Preliminary 2026 will begin today, May 2. Candidates should download the admit card. The second phase of the exam will be held on May 16. The third phase will be held on June 6.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam