Dailyhunt
Ketu Magha Nakshatra: ഈ 4 രാശിക്കാര്‍ക്ക് കുബേരയോഗം! കേതു മകം നക്ഷത്രത്തിലേക്ക് നീങ്ങുന്നു

Ketu Magha Nakshatra: ഈ 4 രാശിക്കാര്‍ക്ക് കുബേരയോഗം! കേതു മകം നക്ഷത്രത്തിലേക്ക് നീങ്ങുന്നു

TV9 Malayalam 6 days ago

ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യം നല്‍കുന്ന ഒരു ഗ്രഹമാണ് കേതു. സംക്രമണത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അത്തരത്തില്‍ ഈ മെയ് 20ന് കേതുമതം നക്ഷത്രത്തിലേക്ക് പ്രവേശിച്ചു.

മകം നക്ഷത്രത്തിന്റെ അധിപനും കേതു തന്നെയാണ്. അതിനാല്‍ തന്നെ സ്വന്തം രാശിയുടെയും നക്ഷത്ര രാശിയുടെയും സ്വാധീനം കാരണം ഈ സംക്രമണം വളരെ ശക്തമായിരിക്കും. മെയ് മാസത്തിലെ ഈ മാറ്റം നാല് പ്രത്യേക രാശികള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ആ രാശികള്‍ ആരൊക്കെ എന്നു നോക്കാം.(PHOTO: TV9 NETWORK)  മേടം: മെയ് 20 മുതല്‍ മേടം രാശിക്കാർക്ക് വളരെയധികം ഗുണകരമായ ഫലങ്ങള്‍ ഉണ്ടാകും. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സാധ്യത. പണം കടം കൊടുത്തിട്ടുണ്ടെങ്കില്‍ അത് തിരികെ ലഭിക്കാൻ സാധ്യത. ജോലിചെയ്യുന്ന വ്യക്തികള്‍ക്ക് സ്ഥാന കൈതത്തിനും പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കുവാനും സാധ്യത.(PHOTO: TV9 NETWORK)  ചിങ്ങം: മകം നക്ഷത്രം ചിങ്ങം രാശിയുമായി ബന്ധപ്പെട്ടിരിക്കുന്നു അതിനാല്‍ മേല്‍ ജൂണ്‍ മാസങ്ങള്‍ ഈ രാശിക്കാർക്ക് വളരെ മികച്ച ആയിരിക്കും. സമൂഹത്തില്‍ നിങ്ങള്‍ക്ക് ബഹുമാനവും ആദരവും വർദ്ധിക്കും. ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാകും.(PHOTO: TV9 NETWORK)
 വൃശ്ചികം: കേതു സംക്രമണം വൃശ്ചിക രാശിക്കാർക്ക് ഭാഗ്യത്തിന്റെ വാതിലുകള്‍ തുറക്കും. ഭൂമിയിലോ ഓഹരി വിപണിയിലോ ഉള്ള നിക്ഷേപങ്ങള്‍ ഇപ്പോള്‍ ഫലം നല്‍കും. മെയ് അവസാനത്തോടെ വിദേശയാത്രയ്ക്കും ദീർഘദൂര യാത്രയ്ക്കും സാധ്യത.(PHOTO: TV9 NETWORK)  കുംഭം: കുംഭം രാശിക്കാർക്ക് മകം നക്ഷത്രത്തിലേക്കുള്ള കേതുവിന്റെ പ്രവേശനം വലിയ സൗഭാഗ്യങ്ങള്‍ക്ക് കാരണമാകും. ബിസിനസില്‍ ലാഭം ഉണ്ടാകും. പങ്കാളിത്തത്തില്‍ പ്രവർത്തിക്കുന്നവർക്ക് പ്രതീക്ഷിതിലും കൂടുതല്‍ ലാഭം ലഭിക്കും. പദ്ധതികള്‍ വിജയിക്കും ശത്രുക്കളുടെ മേല്‍ നിങ്ങള്‍ക്ക് വിജയം കൈവരിക്കാൻ സാധിക്കും.(PHOTO: TV9 NETWORK)

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam