Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലുക്കില്‍ ഓക്കെ! റിയല്‍മി C100i ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

ലുക്കില്‍ ഓക്കെ! റിയല്‍മി C100i ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

TV9 Malayalam 2 weeks ago

 ബജറ്റ് വിലയില്‍ പുതിയ സ്മാർട്ട്ഫോണ്‍ തേടുന്ന ഉപയോക്താക്കള്‍ക്കായി റിയല്‍മി C100i ഇന്ത്യയില്‍ ലോഞ്ച് ചെയ്തു.

മികച്ച ഈട് വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇത് എത്തിയിരിക്കുന്നത്. സുരക്ഷയ്ക്കായി ആർമർഷെല്‍ പ്രൊട്ടക്ഷൻ ഇതിന് ഉണ്ട്. 2 മീറ്റർ ഡ്രോപ്പ് ഉള്‍പ്പെടെയുള്ള മിലിട്ടറി-ഗ്രേഡ് ഡ്രോപ്പ്, കംപ്രഷൻ ടെസ്റ്റുകള്‍ വിജയകരമായി വിജയിച്ച ഈ സ്മാർട്ട്ഫോണ്‍ പ്രതികൂല സാഹചര്യങ്ങളില്‍ ഏറ്റവും മികച്ച ഈട് വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി പറയുന്നു. (Image credit: Realme India website)  ഡിസ്പ്ലേ: 6.8 ഇഞ്ച് (720×1570 പിക്സലുകള്‍) HD+ IPS LCD സ്ക്രീൻ ആണ് ഈ റിയല്‍മി സി സീരീസ് സ്മാർട്ട്ഫോണില്‍ ഉള്ളത്. ഇത് 120Hz റിഫ്രഷ് റേറ്റ്, 700nit (ടൈപ്പ്) / 900nit (HBM), Panda@MN228 ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ സഹിതം എത്തുന്നു.  കരുത്ത്: 1.8 GHz ഒക്ട-കോർ UNISOC T7250 12nm പ്രൊസസർ ആണ് ഈ റിയല്‍മി സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇത് Mali-G57 MP1 GPU, 4GB LPDDR4X റാം, 64GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച്‌ 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും വാഗ്ദാനം ചെയ്യുന്നു.
 ക്യാമറ: 8MP മെയിൻ ക്യാമറ (f/2.0 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെല്‍ഫിക്കും മറ്റുമായി f/2.2 അപ്പേർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറയും റിയല്‍മി സി100i മോഡലില്‍ ഉണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയല്‍മി UI 6.0 ആണ് ഈ ഫോണിന്റെ പ്രവർത്തനം.  ബാറ്ററി, മറ്റ് ഫീച്ചറുകള്‍: 15W ഫാസ്റ്റ് ചാർജിംഗ്, റിവേഴ്സ് വയർഡ് ചാർജിംഗ് എന്നിവയുള്ള 6500mAh ബാറ്ററി ഇതിലുണ്ട്. കൂടാതെ സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP64 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), ഡ്യുവല്‍ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), ഡ്യുവല്‍ 4G VoLTE എന്നിവയും ഉണ്ട്. ഇതൊരു 4ജി സ്മാർട്ട്ഫോണ്‍ ആണ്.  വിലയും ലഭ്യതയും: റിയല്‍മി C100i സിംഗിള്‍ 4GB + 64GB മോഡലിന് 14,999 രൂപയാണ് വില. സ്കൈലൈൻ സില്‍വർ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്. റിയല്‍മിയുടെ ഔദ്യോഗിക വെബ്സൈറ്റ്, മറ്റ് ഓണ്‍ലൈൻ റീട്ടെയിലർമാർ, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ സ്റ്റോറുകള്‍ എന്നിവ വഴി ഈ ഫോണ്‍ വാങ്ങാനാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam