Dailyhunt
Mango Health Tips: മാമ്പഴം കൂടുതല്‍ കഴിച്ചാല്‍ ചൂടു കൂടുമോ? പഴമക്കാര്‍ പറയുന്നതിലെ സത്യമിത്

Mango Health Tips: മാമ്പഴം കൂടുതല്‍ കഴിച്ചാല്‍ ചൂടു കൂടുമോ? പഴമക്കാര്‍ പറയുന്നതിലെ സത്യമിത്

TV9 Malayalam 1 week ago

പ്പോള്‍ വഴിവക്കിലും വീട്ടുമുറ്റത്തും പറമ്പിലും എന്നുവേണ്ട എവിടെയെല്ലാം മാവുണ്ടോ അവിടെയെല്ലാം മാമ്പഴം സമൃദ്ധമാണ്.

മാമ്പഴം സമൃദ്ധമായി ലഭിച്ചതോടെ പലതരത്തില്‍ വിഭവങ്ങളുണ്ടാക്കിയും അല്ലാതെയും കഴിക്കുന്നതും കൂടിയിട്ടുണ്ട്. എന്നാല്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പഴത്തെക്കുറിച്ചുള്ള ചില സംശയങ്ങളും ആശങ്കകളും ഇതിനൊപ്പം ഉയരുന്നുണ്ട്. മാമ്പഴം അമിതമായി കഴിക്കുന്നത് ശരീരതാപം വർദ്ധിപ്പിക്കും എന്നാണ് പൊതുവ പഴമക്കാർ പറയുക, ഇത് ശരിയാണോ? നോക്കാം. 1മാമ്പഴം കഴിക്കുന്നത് ശരീരത്തില്‍ ചൂട് വർദ്ധിപ്പിക്കുമെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. ഇതിന് ശാസ്ത്രീയമായ ചില കാരണങ്ങളുണ്ട്:

തെർമോജെനിക് പ്രഭാവം

മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര ദഹിപ്പിക്കാൻ ശരീരം കൂടുതല്‍ ഊർജ്ജം ഉപയോഗിക്കുന്നു. ഈ പ്രക്രിയയില്‍ ശരീരത്തില്‍ നേരിയ തോതില്‍ താപം ഉത്പാദിപ്പിക്കപ്പെടുന്നു. മാമ്പഴം അമിതമായി കഴിക്കുമ്പോള്‍ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങള്‍ വേഗത്തിലാവുകയും ഇത് ശരീരത്തിന് ചൂട് അനുഭവപ്പെടാൻ കാരണമാവുകയും ചെയ്യുന്നു.

അമിതമായാല്‍ മാമ്പഴം നല്‍കുന്ന വിനകള്‍

രുചികരമാണെങ്കിലും മാമ്പഴം അളവില്‍ കൂടുതല്‍ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. മാമ്പഴത്തില്‍ ഗ്ലൈസമിക് ഇൻഡക്സ് കൂടുതലാണ്. അതിനാല്‍ പ്രമേഹരോഗികള്‍ മാമ്പഴം അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കാൻ ഇടയാക്കും.

ഉയർന്ന അളവില്‍ ഫൈബർ അടങ്ങിയിട്ടുള്ളതിനാല്‍ അമിതമായാല്‍ വയറിളക്കം, ദഹനക്കേട്, ഗ്യാസ് എന്നീ പ്രശ്നങ്ങളുണ്ടാകാം. ശരീരത്തിലെ ചൂട് കൂടുന്നതോടെ ചിലരില്‍ മുഖക്കുരു (Acne), ചർമ്മത്തില്‍ കുരുക്കള്‍ എന്നിവ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. കലോറി കൂടുതല്‍ അടങ്ങിയ പഴമായതിനാല്‍ ഇത് കൂടുതല്‍ കഴിക്കുന്നത് തടി വയ്ക്കാൻ കാരണമാകും.

ഡോക്ടർമാരുടെ നിർദ്ദേശങ്ങള്‍

മാമ്പഴം ആരോഗ്യകരമായി കഴിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. മാമ്പഴം കഴിക്കുന്നതിന് അരമണിക്കൂർ മുമ്പ് തണുത്ത വെള്ളത്തില്‍ മുക്കിവയ്ക്കുന്നത് അതിലെ ചൂട് കുറയ്ക്കാൻ സഹായിക്കും. ഒരു ദിവസം ഒന്നോ രണ്ടോ കഷ്ണങ്ങള്‍ അല്ലെങ്കില്‍ ഒരു ഇടത്തരം മാമ്പഴം കഴിക്കുന്നതാണ് ഉചിതം. രാത്രി വൈകി മാമ്പഴം കഴിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കും. പകല്‍ സമയത്തോ ലഘുഭക്ഷണമായോ കഴിക്കുന്നതാണ് നല്ലത്.

കൃത്രിമമായി പഴുപ്പിച്ച മാമ്പഴം

വിപണിയില്‍ ലഭിക്കുന്ന മാമ്പഴങ്ങളില്‍ പലതും കാല്‍സ്യം കാർബൈഡ് പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ കൃത്രിമമായി പഴുപ്പിച്ചതാകാം. ഇത് കഴിക്കുന്നത് വയറില്‍ അസ്വസ്ഥതകള്‍, തലകറക്കം, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. മാമ്പഴം നന്നായി കഴുകി തൊലി ചെത്തിക്കളഞ്ഞ ശേഷം മാത്രം ഉപയോഗിക്കുക. ചില ആളുകളില്‍ മാമ്പഴത്തിന്റെ കറ തട്ടുമ്പോള്‍ ചുണ്ടിലോ വായിലോ തടിപ്പും ചൊറിച്ചിലും ഉണ്ടാകാറുണ്ട്. ഇതിനെ മാംഗോ ഇച്ച്‌ എന്ന് വിളിക്കുന്നു. മാമ്പഴത്തിന്റെ ഞെട്ട് മുറിച്ചുമാറ്റിയ ശേഷം അല്പനേരം ആ ഭാഗം വെള്ളത്തില്‍ വെക്കുന്നത് ഈ അലർജി ഒഴിവാക്കാൻ സഹായിക്കും.

English Summary

While mangoes are nutritious, excessive consumption can lead to increased body heat due to their thermogenic properties. Doctors warn that overeating mangoes may cause a spike in blood sugar levels, digestive issues like diarrhea, and skin problems like acne. Soaking mangoes in water before consumption and eating them in moderation can help avoid these side effects.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam