Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം, ക്യാമ്പിലുള്ളവര്‍ക്ക് 3,800 രൂപ, വീട് നഷ്ടമായവര്‍ക്ക് 12 ലക്ഷം: മുഖ്യമന്ത്രി

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം, ക്യാമ്പിലുള്ളവര്‍ക്ക് 3,800 രൂപ, വീട് നഷ്ടമായവര്‍ക്ക് 12 ലക്ഷം: മുഖ്യമന്ത്രി

TV9 Malayalam 2 weeks ago

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 15 പേർ മരിച്ചതായി മുഖ്യമന്ത്രിയുടെ സ്ഥിരീകരണം. കാലവർഷക്കെടുതിയില്‍‌ അടിയന്തര യോഗം ചേർന്ന ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അ‌ദ്ദേഹം ഇക്കാര്യം അ‌റിയിച്ചത്.

ഇതുവരെ 7 പേരെ കാണാതായി, ഇവർക്കായി വിവിധ ഏജൻസികളുടെ നേതൃത്വത്തില്‍ തിരച്ചില്‍ ഊർജ്ജിതമാക്കിയിരിക്കുകയാണ്. മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ടു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതില്‍ നാലു ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും, രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും, ബാക്കി രണ്ടു ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് അനുവദിക്കുക.

പ്രളയക്കെടുതിയില്‍ മരിച്ചവരുടെ സംസ്കാര ചടങ്ങിന് 10000 രൂപ നല്‍കും. വീടുകളില്‍ വെള്ളം കയറിയവര്‍ക്കും 10000 രൂപ നല്‍കും. വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപയും വീട് നഷ്ടമായവര്‍ക്ക് 8 ലക്ഷം രൂപയും നല്‍കും. വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളില്‍ വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടവർക്കുള്ള സഹായങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവർക്ക് അടിയന്തര ആവശ്യങ്ങള്‍ക്കായി 3,800 രൂപ വീതം സർക്കാർ നല്‍കും. ഇതുവരെ സംസ്ഥാനത്ത് 316 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്റ്റർ വഴി ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ പൂർത്തിയായിക്കഴിഞ്ഞു. ദുരിതബാധിത മേഖലകളില്‍ രക്ഷാപ്രവർത്തനം നടത്താൻ ഫയർ ഫോഴ്സ് സംവിധാനങ്ങളും എൻ.ഡി.ആർ.എഫ് സംഘങ്ങളും സജ്ജമാണെന്നും അ‌ദ്ദേഹം പറഞ്ഞു.

നേരത്തെ പ്രകൃതിദുരന്തങ്ങളില്‍ വീടും സ്ഥലവും നഷ്ടമാകുന്ന കുടുംബങ്ങള്‍ക്ക് നല്‍കിയിരുന്നത് 10 ലക്ഷം രൂപയാണ്, എന്നാലിപ്പോള്‍ അ‌ത് 12 ലക്ഷം രൂപയാക്കി ഉയർത്തിയെന്ന് മുഖ്യമന്ത്രി എടുത്തുപറഞ്ഞു. അ‌തുപോലെ വീട് പൂർണ്ണമായും തകർന്നവർക്ക് നല്‍കിയിരുന്നത് നാലു ലക്ഷമായിരുന്നു. ഇത് ഇപ്പോള്‍ ആറ് ലക്ഷം രൂപയായും വർദ്ധിപ്പിച്ചു. നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധനവ് കണക്കിലെടുത്ത് വർഷങ്ങള്‍ക്ക് ശേഷമാണ് ഈ തുകയില്‍ വർദ്ധനവ് വരുത്തുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്ത് 165 ഹെക്ടറോളം സ്ഥലത്തെ കൃഷി നശിച്ചതായാണ് പ്രാഥമിക കണക്കുകള്‍. ഇത് ഏകദേശം 3,596 കർഷകരെ നേരിട്ട് ബാധിച്ചിട്ടുണ്ട്. ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി ജില്ലാ കളക്ടർമാരുമായി നിരന്തരം യോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണ്. കാർഷിക മേഖലയിലെ നാശനഷ്ടങ്ങള്‍ക്കും ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്കും പ്രത്യേക സഹായങ്ങള്‍ സർക്കാർ നല്‍കും.

തൊഴില്‍ നഷ്ടപ്പെട്ട ഒരു കാർഡിലെ രണ്ടുപേർക്ക് വീതം പ്രതിദിനം 300 രൂപ എന്ന നിലയില്‍ ധനസഹായം നല്‍കാൻ നിർദ്ദേശമുണ്ട്. നിലവില്‍ രണ്ടര ഏക്കർ നെല്‍കൃഷി നശിച്ചാല്‍ ലഭിക്കുന്നത് 13,500 രൂപയാണ്. എന്നാല്‍ ഈ നഷ്ടപരിഹാര തുക വളരെ കുറവാണെന്ന വിലയിരുത്തലിനെത്തുടർന്ന് ഇത് വർദ്ധിപ്പിക്കാൻ കൃഷി വകുപ്പ് പുതിയ പ്രൊപ്പോസല്‍ സമർപ്പിക്കുമെന്നും അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച്‌ അന്തിമ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

English Summary

The Chief Minister has confirmed that 15 people have died in the rain-related incidents in the state so far. 7 people are missing so far. The Chief Minister announced that financial assistance of Rs. 8 lakh will be provided to the families of those who died in the rain-related incidents. Rs. 10,000 will be provided for the funeral of the deceased. Rs. 10,000 will be provided to those whose houses were flooded. The government also announced that Rs. 12 lakh will be provided to those who lost their houses and land and Rs. 8 lakh to those who lost their houses.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam