മഴ കനത്തതോടെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സഥപനങ്ങള്‍ക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം വയനാട്, കാസർഗോഡ് എന്നീ അഞ്ച് ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമ്പൂർണ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ സക്താമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റർ മുതല്‍ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അവധി ഇങ്ങനെ
വയനാട്: പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, ട്യൂഷൻ സെൻ്ററുകള്‍, മതപഠന ക്ലാസുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. എന്നാല്‍ റസിഡൻഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ അവധി ബാധകമല്ല എന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്.
എറണാകുളം: പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, ട്യൂഷൻ സെൻ്ററുകള്‍ ഉള്‍പ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു. അങ്കണവടികള്‍ക്കും ട്യൂഷൻ സെൻ്ററുകള്‍ക്കും അവധി ബാധകമാണ്.
കാസർകോട്: ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, ട്യൂഷൻ സെൻ്ററുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ: പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എന്നാല്‍, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
കോട്ടയം: അങ്കണവാടികളും പ്രൊഫഷണല്‍ കോളേജുകളും ഉള്‍പ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കോഴിക്കോട്: ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, ട്യൂഷൻ സെന്ററുകള്‍ എന്നിവ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍കും ഇന്ന് അവധിയായിരിക്കും. മറ്റ് താലൂക്കുകളില്‍ സ്ഥാപനങ്ങള്‍ സാധാരണ നിലയില്‍ പ്രവർത്തിക്കും. അതേസമയം മുൻ\കൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകള്‍ക്കും, പൊതു പരിക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ല എന്ന് അതത് ജില്ലാ കളക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.
English Summary
Due to heavy rainfall, a holiday has been declared for educational institutions in Kerala's Alappuzha, Kottayam, Ernakulam, Wayanad, and Kasaragod districts, along with two taluks in Kozhikode. The Meteorological Department issued an orange alert for 11 districts, predicting intense rainfall. However, pre-scheduled university and public exams remain unchanged.

