Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Menstrual Hygiene Day: ആര്‍ത്തവം ഇപ്പോഴും മറച്ചുവെക്കേണ്ടതാണോ?; ആര്‍ത്തവ ശുചിത്വ ദിനത്തില്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്ന മാറ്റം

Menstrual Hygiene Day: ആര്‍ത്തവം ഇപ്പോഴും മറച്ചുവെക്കേണ്ടതാണോ?; ആര്‍ത്തവ ശുചിത്വ ദിനത്തില്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്ന മാറ്റം

TV9 Malayalam 2 weeks ago

ന്യൂഡല്‍ഹി: മെയ് 28, ലോകമെമ്പാടും ആർത്തവ ശുചിത്വ ദിനമായി (World Menstrual Hygiene Day) ആചരിക്കുന്നു. എന്നാല്‍ ഈ ദിനം ഒരിക്കലും വെറുമൊരു ദിവസമായി കടന്നുപോകേണ്ടതല്ല, മറിച്ച്‌ ആർത്തവം സുരക്ഷിതമായും സ്വകാര്യമായും, അതിലുപരി അന്തസ്സോടെയും കൈകാര്യം ചെയ്യുക എന്ന സന്ദേശം നമ്മുടെ നാട്ടിലെ ഓരോ വ്യക്തികളെ ഓർമിപ്പിക്കേണ്ട ദിനം കൂടിയാണ്.

ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളും പെണ്‍കുട്ടികളും ഇന്നും ഓരോ മാസവും നേരിടുന്ന കടുത്ത വെല്ലുവിളികളുടെയും അതിജീവനത്തിന്റെയും നേർച്ചിത്രമാണ് ഈ ദിവസം.

നമ്മുടെ സമൂഹം എത്ര പുരോഗമിച്ചുവെന്ന് പറഞ്ഞാലും, സ്ത്രീകളുടെ അടിസ്ഥാന ആവശ്യങ്ങളിലേക്ക് വരുമ്പോള്‍ പല പ്രതിസന്ധികളും ഇന്നും പരിഹാരമില്ലാതെ തുടരുകയാണ്. വൃത്തിയുള്ളതോ, വെള്ളമുള്ളതോ, കൃത്യമായി പ്രവർത്തിക്കുന്നതോ ആയ ടോയ്‌ലറ്റുകള്‍ ഇല്ലാത്തതിനാല്‍ ലക്ഷക്കണക്കിന് പെണ്‍കുട്ടികളാണ് ആർത്തവ ദിനങ്ങളില്‍ സ്കൂളുകളില്‍ പൊകാൻ മടിക്കുന്നത്. ഇത് വളർന്നു വരുന്ന സ്ത്രീ സമൂഹത്തിൻ്റെ വിദ്യാഭ്യാസത്തെയാണ് സാരമായി ബാധിക്കുന്നത്.

ആർത്തവ സമയത്തുണ്ടാകുന്ന കടുത്ത ശാരീരിക ബുദ്ധിമുട്ടുകളെയും അസ്വസ്ഥതകളെയും പരിഗണിക്കാൻ ഭൂരിഭാഗം കോർപ്പറേറ്റ്/സ്വകാര്യ തൊഴിലിടങ്ങളും ഇന്നും തയ്യാറാകുന്നില്ല എന്നത് മറ്റൊരു വാസ്തവമാണ്. ആർത്തവത്തെ ഒരു അശുദ്ധിയായി കാണുന്ന ആഴത്തില്‍ വേരൂന്നിയ അന്ധവിശ്വാസങ്ങളും സാംസ്കാരികമായ വിലക്കുകളും നമ്മുടെ സമൂഹത്തില്‍ പലയിടങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ഇത് സ്ത്രീകളെ മാനസികമായി ഒറ്റപ്പെടുത്തുന്ന രീതിയായി മാത്രമെ കാണാൻ സാധിക്കുകയുള്ളൂ.

ഈ സങ്കീർണതകള്‍ക്ക് മാറ്റം വരുത്താനും ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മുഖ്യധാരാ നയ സംഭാഷണങ്ങളിലേക്ക് കൊണ്ടുവരാനും ന്യൂസ് 9 ഇപ്പോഴിതാ ഒരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്. ആർത്തവ ശുചിത്വ ദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച 'ദി SHEconomy Agenda, Period Power' എന്ന പരിപാടിയിലൂടെയാണ് രാജ്യത്തെ സ്ത്രീകള്‍ ആർത്തവ സമയത്ത് നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച്‌ ചർച്ചയായിരിക്കുന്നത്. ഡോക്ടർമാർ, നയരൂപകർത്താക്കള്‍, നിയമ വിദഗ്ധർ, പ്രമുഖ കായികതാരങ്ങള്‍ എന്നിവരും ഈ പരിപാടിയില്‍ മുഖ്യപങ്കാളികളായി.

തൊഴിലിടങ്ങള്‍ ഒഴിവാക്കുന്ന സംഭാഷണം

ആർത്തവം സ്ത്രീകളുടെ ശരീരത്തിൻ്റെ സ്വാഭാവികമായ ഒരു പ്രക്രിയയാണ്. എന്നാല്‍, അത് ജോലിസ്ഥലത്തെ സ്ത്രീകളുടെ ഉല്‍പ്പാദനക്ഷമതയെയും കരിയറിനെയും വലിയ തോതില്‍ ബാധിക്കുന്നുണ്ടെന്ന് നിരവധി ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നിർഭാഗ്യവശാല്‍, ഭൂരിഭാഗം ഇന്ത്യൻ കമ്പനികളും ഈ വിഷയത്തെ അഭിസംബോധന ചെയ്യാൻ മടിക്കുകയോ, കൃത്യമായ ഒരു ഔദ്യോഗിക നയം രൂപീകരിക്കാൻ തയ്യാറാകാതിരിക്കുകയോ ചെയ്യുന്നു. ശരിയായ രീതിയില്‍ ഉപയോഗിക്കാൻ കഴിയുന്ന വൃത്തിയുള്ള ശൗചാലയങ്ങള്‍ ഇന്നും പല തൊഴിലിടങ്ങളിലും പരിമിതമാണ്.

ഉപയോഗിച്ച സാനിറ്ററി പാഡുകള്‍ സുരക്ഷിതമായി നിക്ഷേപിക്കാനുള്ള ഇൻസിനറേറ്ററുകളോ കൃത്യമായ ബിന്നുകളോ പലയിടത്തുമില്ല. കടുത്ത വയറുവേദനയും അസ്വസ്ഥതയും ഉണ്ടാകുമ്പോള്‍ അല്പനേരം വിശ്രമിക്കാനോ കൃത്യമായ ഇടവേളകള്‍ എടുക്കാനോ ഉള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് പല ജോലിസ്ഥലങ്ങളിലും ലഭിക്കാറില്ല. താൻ ആർത്തവത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് തുറന്നുപറഞ്ഞാല്‍ സഹപ്രവർത്തകരില്‍ നിന്നോ മാനേജ്‌മെന്റില്‍ നിന്നോ ഉണ്ടാകാനിടയുള്ള പരിഹാസവും വിവേചനവും ഭയന്ന് പലരും ഇതിനെ രഹസ്യമാക്കി വെക്കാറുണ്ട്.

"നമ്മുടെ രാജ്യത്തെ തൊഴില്‍ സംസ്കാരം ഇപ്പോഴും പുരുഷ കേന്ദ്രീകൃതമായി തുടരുകയാണ്. തൊഴിലിടങ്ങള്‍ കൂടുതല്‍ ലിംഗഭേദം ഉള്‍ക്കൊള്ളുന്നതാകണം. തൊഴില്‍ ക്രമീകരണങ്ങളില്‍ വഴക്കം വരുത്തുകയും, ആർത്തവ അവധി പോലുള്ള നയങ്ങള്‍ കമ്പനികള്‍ ഗൗരവമായി നടപ്പിലാക്കുകയും വേണം." എന്ന് സുലഭ് ഇന്റർനാഷണല്‍ സോഷ്യല്‍ സർവീസ് ഓർഗനൈസേഷൻ്റെ പ്രോഗ്രാം ആൻഡ് അഡ്വക്കസി ദേശീയ ഡയറക്ടർ നിർജ ഭട്‌നാഗർ പറഞ്ഞു.

"ഏതൊരു ജോലിസ്ഥലത്തും സ്ത്രീകള്‍ക്കായി വൃത്തിയുള്ളതും എളുപ്പത്തില്‍ ആക്സസ് ചെയ്യാവുന്നതുമായ ടോയ്‌ലറ്റുകള്‍ ഒരുക്കുക എന്നതാണ് ഒന്നാമത്തെ ഇതനായി ആദ്യം ചെയ്യേണ്ടത്. അതോടൊപ്പം, കമ്പനികള്‍ മറ്റ് തരത്തിലുള്ള മെഡിക്കല്‍ അവധികള്‍ നല്‍കുന്നതുപോലെ തന്നെ ആർത്തവ അവധിക്കും നിയമപരമായ വ്യവസ്ഥകള്‍ കൊണ്ടുവരേണ്ടതുണ്ട്." സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക അഡ്വ. ഗീത ലുത്ര പറഞ്ഞു.

നയരൂപീകരണ ലക്ഷ്യവും നടപ്പാക്കലും

ആർത്തവ ശുചിത്വത്തെക്കുറിച്ചും സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചും ഇന്ന് സമൂഹത്തില്‍ വലിയ തോതില്‍ ചർച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍, ഈ വളർന്നുവരുന്ന അവബോധം കൃത്യമായ നിയമനിർമ്മാണങ്ങളിലേക്കോ നയരൂപീകരണങ്ങളിലേക്കോ എത്തുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പല കോർപ്പറേറ്റ് സ്ഥാപനങ്ങളിലും നിയമങ്ങള്‍ കടലാസിലൊതുങ്ങുമ്പോള്‍, താഴേത്തട്ടില്‍ സ്ത്രീകള്‍ ഇന്നും ദുരിതം അനുഭവിക്കുകയാണ്.

English Summary:

On World Menstrual Hygiene Day, News9 brought together some of India's most influential women for 'The SHEconomy Agenda, Period Power', a conversation about period poverty, workplace inclusion, sanitation infrastructure and the policy changes India urgently needs.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam