Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Moringa Leaves: മുടി തഴച്ചുവളരാൻ മുരിങ്ങയില മാത്രം മതി; ഉപയോഗിക്കേണ്ടത് ഇങ്ങനെ

Moringa Leaves: മുടി തഴച്ചുവളരാൻ മുരിങ്ങയില മാത്രം മതി; ഉപയോഗിക്കേണ്ടത് ഇങ്ങനെ

TV9 Malayalam 3 days ago

 മുരിങ്ങയില ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. എന്നാല്‍ തലമുടി വളർച്ചയ്ക്കും ഇവ സഹായിക്കുമെന്ന് അറിയാമോ? തലമുടിക്കൊഴിച്ചിലും മുടിപൊട്ടിപോകുന്നതും താരനുമെല്ലാം ഇന്ന് പ്രായഭേദ്യമന്യേ എല്ലാവരെയും വലയ്ക്കുന്നുണ്ട്.

എന്നാല്‍ മുരിങ്ങയില ഉപയോഗിച്ച്‌ ഇതിന് പരിഹാരം കണ്ടെത്താം. (Image Credit source: Getty Images) രാവിലെ വെറുംവയറ്റില്‍ മുരിങ്ങയില ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. മുരിങ്ങയില അല്പം വെള്ളം ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത് അല്പം നാരങ്ങാനീരോ തേനോ ചേർത്ത് കുടിക്കാം. ഇത് തലയോട്ടിലെ കോശങ്ങള്‍ക്ക് പോഷണം നല്‍കും.  അതുപോലെ മുരിങ്ങക്കായ ചെറിയ കഷണങ്ങളാക്കി മുറിച്ച്‌ തക്കാളി, ഉള്ളി, വെളുത്തുള്ളി, കുരുമുളക് എന്നിവ ചേർത്ത് നന്നായി വേവിച്ച്‌ സൂപ്പാക്കി കുടിക്കാം. ഇത് പതിവായി കഴിക്കുന്നത് മുടിയുടെ അകാല നര തടയാനും സഹായിക്കും.
 ഉണക്കിയ മുരിങ്ങയില പൊടിച്ചതോ അല്ലെങ്കില്‍ പച്ചമുരിങ്ങയില അരച്ചതോ എടുക്കുക. ഇതിലേക്ക് രണ്ട് സ്പൂണ്‍ തൈര് അല്ലെങ്കില്‍ കറ്റാർവാഴ ജെല്‍ ചേർത്ത് മിശ്രിതമാക്കി തലയില്‍ തേയ്ക്കാവുന്നതാണ്. തലയോട്ടിയിലെ താരനും ഇൻഫെക്ഷനുകളും മാറ്റി മുടി വളരാൻ ഈ പാക്ക് സഹായിക്കും.  അതുപോലെ മുരിങ്ങ എണ്ണയും നല്ലതാണ്. മുരിങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി മുടിക്ക് ആവശ്യമായ കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഇതിലെ ഇരുമ്പ് സത്ത് മുടിയുടെ വേരുകളിലേക്ക് ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്നതിനാല്‍ മുടി പൊട്ടിപ്പോകുന്നത് തടയും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam