Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി ജയില്‍ മോചിതനായി; ശിക്ഷിച്ചത് നാല് വര്‍ഷത്തേക്ക്, ജയിലില്‍ കിടന്നത് കഷ്ടി ഒരു മാസം

മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി ജയില്‍ മോചിതനായി; ശിക്ഷിച്ചത് നാല് വര്‍ഷത്തേക്ക്, ജയിലില്‍ കിടന്നത് കഷ്ടി ഒരു മാസം

TV9 Malayalam 3 weeks ago

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലുവർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട്, പൂജപ്പുര സെൻട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുൻ കേരള ഡിജിപി ടോമിൻ ജെ തച്ചങ്കരി ജയില്‍ മോചിതനായി.

ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തച്ചങ്കരി ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരുന്നു. ഈ ഹർജി പരിഗണിച്ചുകൊണ്ട്, ജസ്റ്റിസ് എ. ബദറുദ്ദീൻ ശിക്ഷ മരവിപ്പിച്ചതിനെ തുടർന്നാണ് മുൻ ഡിജിപി ജയില്‍മോചിതനായത്. ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ ഒക്ടോബർ 15 വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ തിരുവനന്തപുരം സെൻട്രല്‍ ജയിലില്‍ നിന്നും ടോമിൻ ജെ തച്ചങ്കരി പുറത്തിറങ്ങി.

കേസിലെ അപ്പീല്‍ തീർപ്പാകുന്നതുവരെ കോട്ടയം വിജിലൻസ് കോടതിയുടെ ശിക്ഷ മരവിപ്പിക്കണം എന്ന ഇടക്കാല ആവശ്യം പരിഗണിച്ച ഹൈക്കോടതി പിഴത്തുകയുടെ 75 ശതമാനം കെട്ടിവയ്ക്കണമെന്നും രാജ്യം വിടരുതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അ‌നുവദിച്ചിരിക്കുന്നത്. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ തച്ചങ്കരിക്ക് സെപ്റ്റംബർ 17-നാണ് കോട്ടയം വിജിലൻസ് കോടതി നാലുവർഷം കഠിനതടവും 30,84,892 രൂപ പിഴയും വിധിച്ചത്.

സെപ്റ്റംബർ 18 മുതല്‍ തച്ചങ്കരി ജയിലിലായിരുന്നു. നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ട തച്ചങ്കരി കഷ്ടിച്ച്‌ ഏതാണ്ട് ഒരുമാസമാണ് ജയില്‍വാസം അ‌നുഭവിച്ചത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന സംസ്ഥാനത്തെ ഡിജിപി റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥനാണ് തച്ചങ്കരി. 2003 ജനുവരി ഒന്നുമുതല്‍ 2007 ജൂലായ് നാലുവരെയുള്ള കാലയളവില്‍ ഐജിയായിരിക്കേ തച്ചങ്കരി 64,70,891 രൂപ അനധികൃതമായി സമ്പാദിച്ചെന്ന വിജിലൻസ് കേസിലാണ് ശിക്ഷിക്കപ്പെട്ടത്.

മാതാപിതാക്കള്‍ വഴി കൈമാറിക്കിട്ടിയ കുടുംബസ്വത്താണ് തന്റെ പക്കലുള്ളത് എന്നത് ഉള്‍പ്പെടെയുള്ള തച്ചങ്കരിയുടെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോട്ടയം വിജിലൻസ് കോടതി അ‌നധികൃത സ്വന്ത് സമ്പാദനത്തില്‍ തച്ചങ്കരി കുറ്റക്കാരനാണ് എന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തത്. നിശ്ചിത കാലയളവില്‍ 135.80 ശതമാനം സ്വത്ത് വരവില്‍ക്കവിഞ്ഞ് തച്ചങ്കരി സമ്പാദിച്ചതായാണ് അന്വേഷണസംഘം പരിശോധനയില്‍ കണ്ടെത്തിയത്.

2007 ലാണ് ടോമിൻ തച്ചങ്കരിക്കെതിരെ അനധികൃത സ്വത്ത്‌ സമ്പാദന കേസ് രജിസ്റ്റർ ചെയ്തത്. പക്ഷേ അ‌ന്വേഷണം ഏറെ വൈകി. 2013-ല്‍ അന്വേഷണം പൂർത്തിയാക്കി തൃശൂർ വിജിലൻസ് കോടതിയില്‍ കുറ്റപത്രം നല്‍കിയ. എന്നാല്‍ ഈ കേസ് പിന്നീടു മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും തുടർന്നു കോട്ടയത്തേക്കും മാറ്റുകയായിരുന്നു. 2025 നവംബർ ഒന്നിനാണ് കോട്ടയം വിജിലൻസ് കോടതിയില്‍ വിചാരണ തുടങ്ങിയത്. 96 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 271 പ്രമാണങ്ങളും ഹാജരാക്കി. ഒൻപതു മാസംകൊണ്ട് വിചാരണ പൂർത്തിയാക്കി സെപ്റ്റംബർ 17ന് കോടതി ശിക്ഷവിധിച്ചു.

English Summary

Former Kerala DGP Tomin J. Thachankary, who was serving a four-year rigorous imprisonment sentence at the Poojappura Central Jail in connection with a case involving the accumulation of disproportionate assets, has been released. Thachankary had filed a petition in the High Court seeking a stay on his conviction. The former DGP was released following an order by Justice A. Badharudeen, who stayed the sentence while considering the petition.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam