Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Naslen About Premalu 2: കോടികള്‍ നേടി, എന്നിട്ടും 'പ്രേമലു 2' ഉപേക്ഷിച്ചു; സത്യം വെളിപ്പെടുത്തി നസ്‌ലൻ

Naslen About Premalu 2: കോടികള്‍ നേടി, എന്നിട്ടും 'പ്രേമലു 2' ഉപേക്ഷിച്ചു; സത്യം വെളിപ്പെടുത്തി നസ്‌ലൻ

TV9 Malayalam 4 months ago

മലയാള സിനിമയില്‍ വലിയൊരു തരംഗം സൃഷ്ടിച്ച ഒരു റൊമാന്റിക് കോമഡി ചിത്രമായിരുന്നു 'പ്രേമലു'. ഗിരീഷ് എഡി സംവിധാനം ചെയ്ത്, നസ്‌ലൻ ഗഫൂർ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഈ ചിത്രം 2024 ഫെബ്രുവരിയിലാണ് തിയേറ്ററുകളില്‍ എത്തിയത്.

മമിത ബൈജുവിൻ്റെ കരിയറില്‍ തന്നെ വലിയ നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു പ്രേമലു. ചിത്രം ഇതരഭാഷാ പ്രേക്ഷകർക്കിടയില്‍ ശ്രദ്ധി നേടയിതോടെ മറുഭാഷാ സിനിമകളില്‍ നിന്ന് വലിയ അവസരങ്ങളാണ് മമിതയെ തേടി എത്തിയത്.

നായക കഥാപാത്രത്തെ അവതരിപ്പിച്ച നസ്‍ലെൻ്റെ താരമൂല്യം കാര്യമായി ഉയർത്തിയതും പ്രേമലു എന്ന ചിത്രം തന്നെയാണ്. തെലുങ്ക്, തമിഴ് പ്രേക്ഷകർക്കിടയിലും വലിയ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു ഇത്. ചിത്രത്തിൻറെ വിജയാഘോഷ വേളയില്‍ വച്ചാണ് നിർമ്മാതാക്കള്‍ രണ്ടാം ഭാഗമുണ്ടാകുമെന്ന കാര്യം പ്രഖ്യാപിച്ചത്. ആരാധകരെ ഏറെ ഞെട്ടിക്കുകയും ഒപ്പം ആകാംക്ഷയുണർത്തുകയും ചെയ്ത പ്രഖ്യാപനമായിരുന്നു അത്. എന്നാല്‍ പിന്നീട് ചിത്രവുമായി ബന്ധപ്പെട്ട യാതൊരു അപ്ഡേഷനുകളും കാണാതായതോടെ ആരാധകർ ആശങ്കയിലായി.

നിർമ്മാതാക്കളും താരങ്ങളുമൊക്കെ എവിടെ പോയാലും പ്രേമലു 2 നെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടേണ്ടിവന്നു. അടുത്തിടെയാണ് ചിത്രം ഏറെക്കുറെ ഉപേക്ഷിച്ചെന്ന കാര്യം നിർമ്മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തൻ തുറന്നുപറഞ്ഞത്. പിന്നാലെ വലിയ വിമർശനങ്ങളും ചർച്ചകളും എല്ലാം സോഷ്യല്‍ മീഡിയ സാക്ഷ്യംവഹിച്ചിരുന്നു. ഇപ്പോഴിതാ അതിൻ്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് പ്രേമലുവിലെ പ്രധാന കഥാപാത്രമായ നസ്‍ലെൻ.

താൻ നായകനായ പുതിയ ചിത്രം മോളിവുഡ് ടൈംസിൻറെ പ്രൊമോഷൻറെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് നസ്‍ലെൻ ചിത്രം വേണ്ടെന്ന് വച്ചതിൻ്റെ കാരണം തുറന്നുപറഞ്ഞത്. പ്രേമലു 2 ഉപേക്ഷിച്ചതിന് കാരണം എന്തെന്ന ചോദ്യത്തിന് തിരക്കഥാപരമായ കാരണങ്ങളാണെന്നാണ് നസ്‍ലെൻ പ്രതികരിച്ചത്. തിരക്കഥ വിചാരിച്ചതുപോലെ വന്നില്ലെന്നും അതിനാല്‍ ഉപേക്ഷിച്ചുവെന്നും നസ്‍ലെൻ വെളിപ്പെടുത്തി. പിന്നീട് എപ്പോഴെങ്കിലും ഈ പ്രോജക്റ്റ് വന്നുകൂടായ്ക ഇല്ലെന്നും താരം വ്യക്തമാക്കി.

ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസില്‍ എന്നിവർ ചേർന്നുള്ള നിർമ്മാണ സംരംഭമായ ഭാവന സ്റ്റുഡിയോസ് ആയിരുന്നു പ്രേമലുവിൻറെ നിർമ്മാണം രംഗം വഹിച്ചത്. പ്രേമലു 2 പ്രഖ്യാപിച്ചതും ഇതേ പ്രൊഡക്ഷൻ ബാനറിലാണ്. അതേസമയം പ്രേമലു 2 ഉപേക്ഷിച്ചതിന് പകരമായി അതിൻറെ സംവിധായകൻ ഗിരീഷ് എ ഡിയുമായി ചേർന്ന് മറ്റൊരു ചിത്രം ഭാവന സ്റ്റുഡിയോസ് ചെയ്യുന്നുണ്ട്. നിവിൻ പോളി നായകനാവുന്ന ബദ്‍ലഹേം കുടുംബ യൂണിറ്റ് ആണ് പുതിയ ചിത്രം.

മലയാളത്തിലെ എക്കാലത്തെയും കോടികള്‍ വാരികൂട്ടിയ പടങ്ങളുടെ ലിസ്റ്റില്‍ 12-ാം സ്ഥാനത്താണ് നിലവില്‍ പ്രേമലു നില്‍ക്കുന്നത്. 136 കോടിയോളമാണ് ചിത്രം സ്വന്തമാക്കിയത്. മറുഭാഷാ പ്രേക്ഷകരും ഏറ്റെടുത്ത ചിത്രമായതിനാല്‍ വലിയ ബോക്സ് ഓഫീസ് സാധ്യതയാണ് ഈ ചിത്രത്തിന് ഉണ്ടായിരുന്നത്. സോഷ്യല്‍ മീഡിയയില്‍ മറുഭാഷാ പ്രേക്ഷകരും വരാനിരിക്കുന്ന പ്രേമലും രണ്ടാം ഭാഗത്തെ കുറിച്ച്‌ ആവേശത്തോടെ സംസാരിച്ചിരുന്നു. ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രേമലു 2 നിർത്തിവച്ചതായുള്ള പ്രഖ്യാപനം ആരാധകർക്കിടയില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.

English Summary:

Actor Naslen Gafoor finally breaks his silence and reveals the real reason behind stopping the Premalu 2 shooting. Know What actually happened to the shooting of Malayalam movie Premalu 2.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam