Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Nedumbasseri Accident: സുഹൈല്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന് ലാബ് റിപ്പോര്‍ട്ട്; രാസ ലഹരിയുടെ ഉപയോഗത്തില്‍ കൂടുതല്‍ പരിശോധന

Nedumbasseri Accident: സുഹൈല്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന് ലാബ് റിപ്പോര്‍ട്ട്; രാസ ലഹരിയുടെ ഉപയോഗത്തില്‍ കൂടുതല്‍ പരിശോധന

TV9 Malayalam 3 weeks ago

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പർ ഓടിച്ച്‌ അർദ്ധരാത്രിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പ്രതി സുഹൈല്‍ അമിത അളവില്‍ മദ്യപിച്ചിരുന്നതായി ലാബ് റിപ്പോർട്ട്.

കാക്കനാട് റീജിയണല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് മദ്യപിച്ചതായി തെളിഞ്ഞത്. എന്നാല്‍ എത്രത്തോളം മദ്യപിച്ചിട്ടുണ്ട് എന്നോ കൂടാതെ പ്രതി രാസലഹരി ഉപയോഗിച്ചിരുന്നു എന്ന കാര്യത്തില്‍ ഇനി കൂടുതല്‍ പരിശോധന വേണം.

ഞായറാഴ്ച പുലർച്ചെ രണ്ടര മണിയോടെയാണ് നാടിനെ നടത്തിയ ദുരന്തം ഉണ്ടായത്. സുഹൈല്‍ ഓടിച്ച മിനി കൂപ്പർ അടിച്ച്‌ രണ്ട് പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയും ആണ് മരണപ്പെട്ടത്. തുടർന്ന് നാട്ടുകാർ പിടികൂടിയാണ് സുഹൈലിനെ പോലീസിനെ ഏല്‍പ്പിച്ചത്. മാത്രമല്ല അപകടം ഉണ്ടായതിന് പിന്നാലെ ഇതൊന്നും ഒരു പ്രശ്നമല്ല എന്ന തരത്തില്‍ പ്രതികരണം നടത്തിയതും സമൂഹത്തില്‍ വലിയ രീതിയിലുള്ള വിമർശനങ്ങള്‍ക്കും വിവാദങ്ങള്‍ക്ക് ആണ് ഇടയാക്കിയത്.

ഉന്നതതലത്തിലുള്ള നീക്കങ്ങള്‍ ഉണ്ടായി

മാത്രമല്ല സംഭവത്തിനു പിന്നാലെ തയ്യാറാക്കിയ എഫ്‌ഐആറില്‍ സുഹൈലിന്റെ പേരും മദ്യപിച്ചിരുന്നു എന്ന വിവരവുമില്ലാത്തതും വലിയ രീതിയിലുള്ള വിമർശനങ്ങള്‍ക്ക് വഴിയൊരുക്കി. പ്രതിയെ സംരക്ഷിക്കാൻ ഉന്നതലത്തിലുള്ള നീക്കങ്ങള്‍ ഉണ്ടായി എന്നായിരുന്നു പ്രധാനമായും ഉയർന്നു വന്ന ആരോപണം. മാത്രമല്ല മരിച്ചുപോയ അവരുടെ ബന്ധുക്കളും ഇതേ രീതിയില്‍ വിമർശവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം കേസില്‍ പ്രതി സുഹൈലിനെ സംഭവം നടന്ന സ്ഥലത്തും മറ്റിടങ്ങളിലുെ എത്തിച്ചു തെളിവെടുപ്പ് നടത്തി പോലീസ്. അപകടം നടന്ന എയർപോർട്ട് റോഡിലും നെടുമ്പാശ്ശേരിയിലെ സുഹൈല്‍ മദ്യപിച്ച ബാറുകളിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും എന്നാണ് റിപ്പോർട്ട്. അപേക്ഷ നാളെ പരിഗണിക്കും.

ENGLISH SUMMARY

A lab report indicates that Suhail, the accused in the incident at Nedumbassery where a Mini Cooper crash resulted in three deaths, was under the influence of a significant amount of alcohol. The findings were confirmed through tests conducted at the Kakkanad Regional Laboratory. However, further analysis is required to determine the exact level of alcohol consumption and whether the accused had also used synthetic drugs.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam