കോഴിക്കോട്: നിർത്തിയിട്ട കാറിന്റെ ടയർ മോഷ്ടിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് ചേളന്നൂർ സ്വദേശി കെ സഖിനെ ആണ് കാക്കൂർ പോലീസ് പിടികൂടിയത്.
ചേളന്നൂർ അമ്പലത്തുകുളങ്ങര കല്ലിൻ പുറത്ത് താഴത്ത് റോഡരികില്‍ നിർത്തിയിട്ട കാറിനുള്ള ടയറുകളാണ് മോഷ്ടിച്ചത്.
കാറിന്റെ 3 മോഷ്ടിച്ചതിനുശേഷം എവിടെ നിന്നും കടന്നു കളയാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസിന്റെ വലയിലായത്. അതേസമയം പരാതി ലഭിച്ചിട്ടുള്ളത് അന്വേഷണം നടത്തിയ കാക്കൂർ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇയാളെ പിടികൂടിയിരുന്നു.
ബിവറേജ് ഔട്ട്ലെറ്റില്‍ നിന്നും ഒരു കേസ് വിദേശമദ്യം മോഷ്ടിച്ചു; പ്രതികള്‍ പിടിയില്‍
തിരുവനന്തപുരം വെള്ളറടയിലെ ബിവറേജ് ഔട്ട്ലെറ്റില്‍ നിന്നും ഒരു കേസ് മദ്യം കടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. തിരുവനന്തപുരം ജില്ലയിലെ പെരുങ്കുന്നം സ്വദേശിയായ അജയകുമാർ അമരവിള സ്വദേശിയായ എബിൻ എന്നിവയാണ് പോലീസിന്റെ വലയിലായത്. ഇരുവരും ആദ്യം വെള്ളറട ബിവറേജസില്‍ നിന്ന് അര ലിറ്റർ വിദേശമദ്യം വാങ്ങി കുടിച്ചതിനുശേഷം തിരികെ വീണ്ടും മദ്യം വാങ്ങാൻ എന്ന വ്യാജ എത്തിയപ്പോള്‍ ബീവറേജ് ഔട്ട്ലെറ്റിലേക്ക് വന്ന ലോഡ് ഇറക്കുന്ന തിരക്കിലായിരുന്നു.
കയറ്റിറക്ക് തൊഴിലാളികള്‍ മദ്യം ഉള്‍പ്പെട്ട കേസില്‍ ലോറിയില്‍ നിന്ന് ഇറക്കി വെച്ച ശേഷമാണ് ഔട്ട്ലെറ്റിലേക്ക് കയറ്റിയിരുന്നത്. ഇത് തിരിച്ചറിഞ്ഞ പ്രതികള്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും കണ്ണുവെട്ടിച്ചുകൊണ്ട് ഒരു കേസ് നിറയെ ഉള്ള വിദേശമദ്യവും എടുത്തു കൊണ്ട് പോവുകയായിരുന്നു. ജീവനക്കാരുടെ പരാതിയെ തുടർന്ന് പ്രതികളെ തേടി പോലീസ് സംഘം എത്തുമ്പോള്‍ ഒരു കേസ് മദ്യം സുഹൃത്തുക്കള്‍ക്കൊപ്പം അടിച്ചു തീർക്കാനുള്ള തന്ത്രപ്പാടില്‍ ആയിരുന്നു പ്രതികളെന്നാണ് പോലീസ് നല്‍കുന്ന സൂചന.
ENGLISH SUMMARY
The police have apprehended a young man in connection with the theft of tires from a parked car. The individual, identified as K. Sakhin-a native of Chelannur, Kozhikode-was taken into custody by the Kakkur police. The tires were stolen from a car that had been parked along the roadside at Kallinpurathu Thazhathu, near Ambalathukulangara in Chelannur. He was caught by the police while attempting to flee the scene after stealing three of the car's tires.

