Dailyhunt
OpenAI updates: നിങ്ങളുടെ വിവരങ്ങള്‍ ഇനി പരസ്യങ്ങള്‍ക്കും; പുതിയ പോളിസിയുമായി ഓപ്പണ്‍ എഐ

OpenAI updates: നിങ്ങളുടെ വിവരങ്ങള്‍ ഇനി പരസ്യങ്ങള്‍ക്കും; പുതിയ പോളിസിയുമായി ഓപ്പണ്‍ എഐ

TV9 Malayalam 1 week ago

സാൻ ഫ്രാൻസിസ്കോ: ജനപ്രിയ എഐ സേവനമായ ചാറ്റ് ജി പി ടിയുടെ (Chat G P T) നിർമ്മാതാക്കളായ ഓപ്പണ്‍ എഐ തങ്ങളുടെ സ്വകാര്യതാ നയം പരിഷ്കരിച്ചു.

തങ്ങളുടെ സേവനങ്ങള്‍ മറ്റ് വെബ്‌സൈറ്റുകളില്‍ പ്രചരിപ്പിക്കുന്നതിനായി ഉപഭോക്താക്കളുടെ പരിമിതമായ വിവരങ്ങള്‍ മൂന്നാം കക്ഷി പരസ്യ പങ്കാളികളുമായി പങ്കിടുമെന്നാണ് പുതിയ നയം വ്യക്തമാക്കുന്നത്. ഏപ്രില്‍ 30 മുതലാണ് ഈ മാറ്റം നിലവില്‍ വന്നത്.

എന്താണ് പുതിയ മാറ്റം?

പുറത്തുള്ള വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ചാറ്റ് ജിപിടി, കോഡെക്സ് (Codex) തുടങ്ങിയ സേവനങ്ങളുടെ പരസ്യം നല്‍കുന്നതിനായി കുക്കികള്‍ (Cookies), ഡിവൈസ് ഐഡി (Device ID) തുടങ്ങിയ വിവരങ്ങള്‍ ഓപ്പണ്‍ എഐ ഉപയോഗിക്കും. ഉപഭോക്താക്കള്‍ പരസ്യങ്ങള്‍ കണ്ട് സൈൻ-അപ്പ് ചെയ്യുന്നുണ്ടോ എന്നും പരസ്യങ്ങള്‍ എത്രത്തോളം ഫലപ്രദമാണെന്ന് പരിശോധിക്കാനുമാണ് ഈ നീക്കം. നിലവില്‍ അമേരിക്കയിലെ ഉപഭോക്താക്കള്‍ക്കാണ് ഇത് ബാധകമായിരിക്കുന്നത്.

നിങ്ങളുടെ സംഭാഷണങ്ങള്‍ സുരക്ഷിതമാണോ?

ഉപഭോക്താക്കളുടെ ചാറ്റുകള്‍ പൂർണ്ണമായും സ്വകാര്യമായി തുടരുമെന്ന് ഓപ്പണ്‍ എഐ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ചാറ്റ് ജിപിടിയുമായി നിങ്ങള്‍ നടത്തുന്ന സംഭാഷണങ്ങള്‍ പരസ്യ പങ്കാളികള്‍ക്ക് നല്‍കില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇമെയില്‍ അഡ്രസ്സ്, കുക്കി ഐഡി തുടങ്ങിയ പരിമിതമായ വിവരങ്ങള്‍ മാത്രമാണ് മാർക്കറ്റിംഗ് പങ്കാളികള്‍ക്ക് ലഭ്യമാവുക.

പരസ്യങ്ങളിലേക്ക് ഓപ്പണ്‍ എഐ

ചാറ്റ് ജിപിടിക്കുള്ളില്‍ തന്നെ പരസ്യങ്ങള്‍ പ്രദർശിപ്പിക്കാനുള്ള നീക്കങ്ങള്‍ കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. ഗൂഗിള്‍ ഉള്‍പ്പെടെയുള്ള മറ്റ് എഐ കമ്പനികളും തങ്ങളുടെ സേവനങ്ങളില്‍ പരസ്യങ്ങള്‍ കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് ഓപ്പണ്‍ എഐയുടെ ഈ പുതിയ തീരുമാനം.
പരസ്യങ്ങള്‍ക്കായി വിവരങ്ങള്‍ പങ്കിടുന്നത് ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തടയാൻ സാധിക്കും. സെറ്റിംഗ്സിലെ (Settings) മാർക്കറ്റിംഗ് ഓപ്ഷനുകളില്‍ പോയി ഇത് മാറ്റാവുന്നതാണ്. റിപ്പോർട്ടുകള്‍ പ്രകാരം മിക്കവാറും അക്കൗണ്ടുകളില്‍ ഇത് 'ഓണ്‍' (ON) ആയാണ് സെറ്റ് ചെയ്തിരിക്കുന്നത്.

എലോണ്‍ മസ്കുമായുള്ള നിയമപോരാട്ടം

ഓപ്പണ്‍ എഐയും എലോണ്‍ മസ്കും തമ്മിലുള്ള നിയമയുദ്ധം മുറുകുകയാണ്. ഓപ്പണ്‍ എഐ അതിന്റെ ലാഭേച്ഛയില്ലാത്ത ലക്ഷ്യങ്ങളില്‍ നിന്ന് മാറി ലാഭത്തിനായി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് മസ്ക് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിന്റെ വിധി 2026 മെയ് പകുതിയോടെ ഉണ്ടായേക്കും.

ENGLISH SUMMARY

OpenAI has updated its privacy policy to share limited user identifiers, such as cookie IDs, with marketing partners to promote its services like ChatGPT on third-party websites. However, the company emphasized that user conversations remain private and will not be shared with advertisers for marketing purposes.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam