Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Petrol-Diesel Price Hike: പെട്രോള്‍-ഡീസല്‍ വിലകള്‍ കൂടാന്‍ പോകുന്നു; പിന്നാലെ എല്‍പിജിയും, തീരുമാനം ഉടന്‍

Petrol-Diesel Price Hike: പെട്രോള്‍-ഡീസല്‍ വിലകള്‍ കൂടാന്‍ പോകുന്നു; പിന്നാലെ എല്‍പിജിയും, തീരുമാനം ഉടന്‍

TV9 Malayalam 2 weeks ago

ന്ത്യക്കാര്‍ക്ക് വീണ്ടും കനത്ത നിരാശ സമ്മാനിക്കുന്ന വാര്‍ത്തയുമായി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള അസംസ്‌കൃത എണ്ണ വില കുതിച്ചുയരുകയാണ്.

ഇതിന്റെ ചുവടുപിടിപ്പ് ഇന്ത്യയിലും വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതായാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ അറിയിപ്പ്. രാജ്യത്തെ ഇന്ധന-എല്‍പിജി സിലിണ്ടറുകളുടെയെല്ലാം വില വര്‍ധിക്കും.

എണ്ണക്കമ്പനികള്‍ നേരിടുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുക എന്നതാണ് വില വര്‍ധനവിന്റെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം നാണയപെരുപ്പം നിയന്ത്രിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. വിഷയത്തില്‍ അന്തിമതീരുമാനം ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് വിവരം.

പെട്രോള്‍-ഡീസല്‍ വില വര്‍ധനവ്

രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലകള്‍ ലിറ്ററിന് 4-5 രൂപ വരെ ഉയര്‍ത്താനാണ് കേന്ദ്രം ആലോചിക്കുന്നതെന്നാണ് വിവരം. രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ പെട്രോള്‍ വില പരിശോധിക്കാം...

  • ഡല്‍ഹി- 94.77 രൂപ
  • മുംബൈ- 103.54 രൂപ
  • കൊല്‍ക്കത്ത- 105.41 രൂപ
  • ചെന്നൈ- 100.84 രൂപ
  • ബെംഗളൂരു- 102.96 രൂപ
  • ഹൈദരാബാദ്-107.50 രൂപ
  • കൊച്ചി- 105.6 രൂപ

നാലോ അഞ്ച് രൂപ വര്‍ധിക്കുകയാണെങ്കില്‍ നിലവില്‍ 90 ല്‍ പെട്രോള്‍ ലഭിക്കുന്ന പല സ്ഥലങ്ങളിലും നൂറിന് മുകളില്‍ വില നല്‍കേണ്ടതായി വരും. ഓരോ നഗരത്തിലെ ഡീസല്‍ വില ചുവടെ

  • ഡല്‍ഹി- 87.67 രൂപ
  • മുംബൈ- 89.97 രൂപ
  • കൊല്‍ക്കത്ത- 90 രൂപ
  • ചെന്നൈ- 92 രൂപ
  • ബെംഗളൂരു- 88 രൂപ
  • ഹൈദരാബാദ്- 95 രൂപ
  • കൊച്ചി- 94.48 രൂപ

ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നതാണ് നിലവില്‍ ഇന്ത്യക്കാര്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. ഉപഭോഗത്തിന്റെ വലിയൊരു ശതമാനം ഇന്ധനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍ തന്നെ വിപണിയില്‍ ഉണ്ടാകുന്ന ഏതൊരു കയറ്റിറക്കവും രാജ്യത്തുള്ളവരെയും ബാധിക്കും.

വില വര്‍ധിക്കുകയാണെങ്കില്‍ ഏകദേശം നാല് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ ഇന്ധന വിലയില്‍ മാറ്റം സംഭവിക്കുന്നത്. 2022 മുതല്‍ കാര്യമായ മാറ്റങ്ങളൊന്നും ഇന്ധന വിലയില്‍ സംഭവിച്ചിട്ടില്ല.

ഗാര്‍ഹിക എല്‍പിജിക്കും വില വര്‍ധിക്കും

പെട്രോള്‍-ഡീസല്‍ എന്നിവയുടെ വിലവര്‍ധനവിന് പുറമെ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ നിരക്കിലും മാറ്റം സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ 40 മുതല്‍ 50 രൂപ വരെയാണ് വര്‍ധനവ് പ്രതീക്ഷിക്കുന്നത്. പ്രമുഖ നഗരങ്ങളിലെ എല്‍പിജി സിലിണ്ടര്‍ നിരക്കൊന്ന് പരിശോധിക്കാം.

  • ഡല്‍ഹി- 913 രൂപ
  • മുംബൈ- 912.50 രൂപ
  • കൊച്ചി- 920 രൂപ

എന്നിങ്ങനെയാണ് നിരക്ക് വരുന്നത്. ഓരോ നഗരത്തിലെയും നിരക്കുകളില്‍ എപ്പോഴും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്.

വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു

മെയ് ഒന്നിന് രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു. ആഗോളതലത്തില്‍ എണ്ണവില 120 ഡോളര്‍ കടന്നതിന് പിന്നാലെയായിരുന്നു ഇന്ത്യയിലെ വില വര്‍ധനവ്. ഇതോടെ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 993 രൂപ ഉയര്‍ന്നു. എന്നാല്‍ ഇതോടെ ഗാര്‍ഹിക വാതകത്തിന്റെ വില ഉയര്‍ത്തിയിട്ടില്ല. 993 രൂപയുടെ വര്‍ധനവ് സംഭവിച്ചതോടെ പല നഗരങ്ങളിലും 19 കിലോഗ്രാം വാണിജ്യ സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ 3,000 രൂപയ്ക്ക് മുകളില്‍ വില നല്‍കണം.

കേരളത്തില്‍ സമരം വരുന്നു

വാണിജ്യ പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ ഹോട്ടലുകള്‍ മെയ് ആറിന് അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

English Summary

Fuel prices in the country are expected to increase by Rs 4 to 5, affecting both petrol and diesel rates. Along with this, the price of domestic LPG cylinders is also likely to go up, adding to the cost burden on households.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam