Dailyhunt
PPF: പണം നഷ്ടമാകാതെ പിപിഎഫ് അക്കൗണ്ട് എങ്ങനെ മാറ്റാം? ക്ലോസ് ചെയ്യേണ്ടതില്ല

PPF: പണം നഷ്ടമാകാതെ പിപിഎഫ് അക്കൗണ്ട് എങ്ങനെ മാറ്റാം? ക്ലോസ് ചെയ്യേണ്ടതില്ല

TV9 Malayalam 3 weeks ago

ജോലിയുടെ ആവശ്യത്തിനായും മറ്റും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് താമസം മാറേണ്ടതായി പലര്‍ക്കും വരാറുണ്ട്. ഈ സമയത്ത് ഭൂരിഭാഗം ആളുകളെയും ആശങ്കയിലാഴ്ത്തുന്നത് പോസ്റ്റ് ഓഫീസിലോ മറ്റോ ആരംഭിച്ചിട്ടുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) നിക്ഷേപങ്ങളായിരിക്കും.

ഈ സാഹചര്യത്തില്‍ അക്കൗണ്ട് ക്ലോസ് ചെയ്ത് പണം പിന്‍വലിച്ച്‌ പോകുന്നതാണ് പലരുടെയും രീതി. എന്നാല്‍ ഇനി അങ്ങനെ ചെയ്യേണ്ടതില്ല, വളരെ എളുപ്പത്തില്‍ തന്നെ നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനാകുന്നതാണ്.

പഴയ അക്കൗണ്ട് ക്ലോസ് ചെയ്യേണ്ട

ഓരോ സ്ഥലത്തും ജോലിക്ക് പോകുമ്പോള്‍ അവിടെ പുതിയ പിപിഎഫ് അക്കൗണ്ട് തുറക്കേണ്ടതില്ല. അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതോ അല്ലെങ്കില്‍ ക്ലോസ് ചെയ്യുന്നതോ നേരത്തെ വലിയ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നുവെങ്കില്‍ ഇന്ന് അങ്ങനെയല്ല. അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനായി ചെയ്യേണ്ടത് ഇത്രമാത്രം.

ആദ്യം ചെയ്യേണ്ടത് നിങ്ങള്‍ക്ക് അക്കൗണ്ടുള്ള പോസ്റ്റ് ഓഫീസിലെത്തി അക്കൗണ്ട് ട്രാന്‍സ്ഫറിനായി ഫോം പൂരിപ്പിച്ച്‌ നല്‍കുക. നിങ്ങളുടെ അക്കൗണ്ട് നമ്പര്‍, നിലവിലെ ബാലന്‍സ്, അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന പുതിയ ബ്രാഞ്ചിന്റെ പേരും വിലാസവും തുടങ്ങിയ വിവരങ്ങള്‍ ഫോമില്‍ നല്‍കേണ്ടതുണ്ട്.

പഴയ ബ്രാഞ്ചിലെ പാസ്ബുക്ക്, നാമനിര്‍ദേശ ഫോം, സാക്ഷ്യപ്പെടുത്തിയ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, ഒപ്പ്, മറ്റ് അവശ്യമായ രേഖകള്‍ എന്നിവ പുതിയ ബ്രാഞ്ചിലേക്ക് പഴ ബ്രാഞ്ചില്‍ നിന്ന് അയക്കും. ശേഷം അവിടെ വെച്ച്‌ നിങ്ങളുടെ രേഖകള്‍ പരിശോധിച്ച്‌, അക്കൗണ്ട് സജീവമാക്കുന്നതിനായി പുതിയ അക്കൗണ്ട് ഫോം പൂരിപ്പിച്ച്‌ കെവൈസി പരിശോധന പൂര്‍ത്തിയാക്കണം. വെരിഫിക്കേഷന് ശേഷം അക്കൗണ്ട് സജീവമാകും.

അക്കൗണ്ട് പൂര്‍ണമായി ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ഏകദേശം ഒരു മാസത്തോളം സമയമെടുക്കും. പലിശ, ബാലന്‍സ്, കാലാവധി എന്നിവയെ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ബാധിക്കില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam