Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Railway Update : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സ്റ്റേഷനിലേക്ക് ഇപ്പോ പോകണ്ട! ബെംഗളൂരുവിലേക്കുള്ള ട്രെയിൻ നാലര മണിക്കൂര്‍ ലേറ്റാണ്

Railway Update : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സ്റ്റേഷനിലേക്ക് ഇപ്പോ പോകണ്ട! ബെംഗളൂരുവിലേക്കുള്ള ട്രെയിൻ നാലര മണിക്കൂര്‍ ലേറ്റാണ്

TV9 Malayalam 1 week ago

കോഴിക്കോട് : ബംഗളൂരിവിലേക്ക് യാത്രയ്ക്ക് ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്! കോഴിക്കോട് നിന്നുള്ള കോഴിക്കോട്-കെഎസ്‌ആർ ബെംഗളൂരു എക്സ്പ്രസ് ട്രെയിൻ നാലര മണിക്കൂർ വൈകിയെ സർവീസ് ആരംഭിക്കൂ.

ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന ട്രെയിൻ വൈകിയതിനെ തുടർന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത് ദക്ഷിണ റെയില്‍വെ പാലക്കാട് ഡിവിഷൻ അറിയിച്ചിരിക്കുന്നത്. എല്ലാ ദിവസം ഉച്ചയ്ക്ക് ശേഷം 3.30നാണ് ട്രെയിൻ കോഴിക്കോട് നിന്നും സർവീസ് ആരംഭിക്കുന്നത്. സർവീസ് നാലര മണിക്കൂർ വൈകിയതിനാല്‍ രാത്രി എട്ട് മണിക്കാണ് ട്രെയിൻ കോഴിക്കോട് നിന്നും പുറപ്പെടുക.

കോഴിക്കോട് നിന്നും സർവീസ് ആരംഭിച്ച്‌ കണ്ണൂർ, കാസർകോഡ് മംഗലാപുരം വഴിയാണ് ബെംഗളൂരിവിലേക്ക് സർവീസ് നടത്തുക. അതിരാവിലെ 6.35 ഓടെ ട്രെയിൻ കെഎസ്‌ആർ ബെംഗളൂരു സ്റ്റേഷനില്‍ എത്തി ചേരുന്നവിധത്തിലാണ് റെയില്‍വെ സമയം ക്രമീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇന്നത്തെ സർവീസ് വൈകിയതിനാല്‍ കോഴിക്കോട്-കെഎസ്‌ആർ ബെംഗളൂരു എക്സ്പ്രസ് ട്രെയിൻ നാളെ വൈകിയാകും ബെംഗളൂരുവില്‍ എത്തി ചേരുക.

മംഗളൂരു ജങ്ഷൻ സിഎസ്‌എംടി മുംബൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനും വൈകി

കോഴിക്കോട്-കെഎസ്‌ആർ ബെംഗളൂരു എക്സ്പ്രസ് ട്രെയിൻ പുറമെ മംഗലാപുരത്ത് നിന്നും മുംബൈയിലേക്ക് സർവീസ് നടത്തുന്ന മംഗളൂരു ജങ്ഷൻ സിഎസ്‌എംടി മുംബൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനും വൈകിയാണ് സർവീസ് നടത്തുന്നത്. എട്ട് മണിക്കൂർ 25 മിനിറ്റ് വൈകിയാണ് സർവീസ് ആരംഭിക്കുക. ഇന്ന് വൈകിട്ട് 4.35ന് ആരംഭിക്കേണ്ട സർവീസ് നാളെ പുലർച്ചെ ഒരു മണിക്ക് മാംഗളൂരു ജങ്ഷനില്‍ നിന്നും പുറപ്പെടൂ.

മംഗളൂരു-ബെംഗളൂരു പാതയില്‍ മണ്ണിടിച്ചില്‍

മൈസൂർ ഡിവിഷൻ മേഖലയില്‍ വ്യാപകമായ മണ്ണിടിച്ചിലിനെ തുടർന്നാണ് ബെംഗളൂരുവിനും മംഗളൂരുവിനും ഇടയില്‍ സർവീസ് നടത്തുന്ന ട്രെയിനുകള്‍ വൈകി ഓടുന്നത്. ഇതിനോടകം തന്നെ ഇതുവഴിയുള്ള മൂന്ന് സർവീസുകള്‍ റയില്‍വെ റദ്ദാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സർവീസ് നടത്തിയ കോഴിക്കോട്-കെഎസ്‌ആർ ബെംഗളൂരു ട്രെയിൻ മണിക്കൂറോളമാണ് കർണാടകയിലെ നെരളാക്കട്ടെ സ്റ്റേഷനില്‍ പിടിച്ചിട്ടത്.

English Summary

Kozhikode-KSR Bengaluru Express Train (Number : 16512) Starts From Kozhikode 4.30 Hours Late, Due To Pairing Service Running Late. Palakkad Division, Southern Railway Informs Kozhikode-KSR Bengaluru Express Train Will Starts Service By 8.00 PM. Actual Service Time is 15.30, Train Arrives KSR Bengaluru By Morning 6.35 AM.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam