Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Rakshakavacham Scheme: 5 ലക്ഷം രൂപയുടെ ധനസഹായം; സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ രക്ഷാകവചം

Rakshakavacham Scheme: 5 ലക്ഷം രൂപയുടെ ധനസഹായം; സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ രക്ഷാകവചം

TV9 Malayalam 1 month ago

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ധനസഹായം നല്‍കുന്നതിനായി പ്രത്യേക പദ്ധതി ആരംഭിച്ച്‌ കേരള സര്‍ക്കാര്‍.

രക്ഷാകവചം എന്ന പേരില്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ 25 ലക്ഷത്തോളം തൊഴിലാളികള്‍ക്കാണ് നേട്ടം ലഭിക്കുക. ജോലി സ്ഥലത്തോ അല്ലെങ്കില്‍ മറ്റേതെങ്കിലും സാഹചര്യത്തിലോ ജീവന്‍ നഷ്ടപ്പെടുന്ന തൊഴിലാളികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ പദ്ധതി വഴി സര്‍ക്കാര്‍ വിതരണം ചെയ്യും.

രക്ഷാകവചം പദ്ധതി

ചിയാക്ക് വഴിയാണ് രക്ഷാകവചം പദ്ധതി നടപ്പാക്കുന്നത്. വേതന സുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് ലഭിക്കും. നിലവില്‍ 3.65 ലക്ഷത്തിലധികം സ്ഥാപനങ്ങളും 13 ലക്ഷത്തിലധികം തൊഴിലാളികളുമാണ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളത്.

നിലവില്‍ നല്‍കുന്ന വര്‍ക്ക്‌മെന്‍ കോംപെന്‍സേഷന്‍ ആക്‌ട് പ്രകാരം നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമെയാണ് അഞ്ച് ലക്ഷം രൂപയുടെ ധനസഹായം. 150 രൂപയാണ് ഒരു വര്‍ഷം ഈ പദ്ധതിയ്ക്കായി ഗുണഭോക്താവ് ചെലവഴിക്കേണ്ടത്. 2025-26 ബജറ്റില്‍ 30 ലക്ഷം രൂപ പദ്ധതിയ്ക്കായി സര്‍ക്കാര്‍ വകയിരുത്തിയിരുന്നു.

രക്ഷാകവചം ധനസഹായം ലഭിക്കാന്‍ എന്ത് ചെയ്യണം?

തൊഴിലാളി മരണപ്പെട്ട് കഴിഞ്ഞാല്‍, അദ്ദേഹത്തിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, എഫ്‌ഐആര്‍, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെ ചിയാക്കിന്റെ ജില്ലാ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ വിശദമായി പരിശോധിച്ച്‌ അര്‍ഹത ഉറപ്പുവരുത്തിയ ശേഷം ഉടന്‍ ധനസഹായം കൈമാറും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: TV9 Malayalam